പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ എല്ലാ പ്രധാനാധ്യാപകരും കൃത്യമായി പാലിക്കേണ്ടതാണ്. സൊസൈറ്റികളിൽ എത്തിച്ചിട്ടുള്ള അടുത്ത അധ്യയന വർഷത്തെ പാഠപുസ്‌തകങ്ങൾ സൊസൈറ്റി സെക്രട്ടറിമാർ ഉടനെ തന്നെ അതാതു സ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതാണ്. സ്കൂൾ പ്രധാനാധ്യാപകർ അടുത്ത അധ്യയന വർഷത്തേക്ക് നൽകിയിട്ടുള്ള ഇൻഡന്റ് പരിശോധിച്ചു പാഠപുസ്‌തക ഇൻഡന്റിങ്ങിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ 22 / 03 / 2018 (വ്യാഴാഴ്ച) നു 5 pm നകം രേഖാമൂലം ഓഫീസിൽ അറിയിക്കേണ്ടതാണ്. പിന്നീടുള്ള പരാതികൾ സ്വീകരിക്കുന്നതല്ലെന്നും തെറ്റ് സംഭവിച്ചാൽ അതാതു സ്കൂളുകളിലെ പ്രധാനാധ്യാപർ ഉത്തരവാദികളായിരിക്കുമെന്നും അറിയിക്കുന്നു.