വാർഷിക പരിശോധന 2015-16
2015-16 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വാർഷിക പരിശോധനയ്ക്കായി രേഖകൾ 7-4-2016 നുള്ളിൽ ഹാജരാക്കേണ്ടതാണ്. ആയതിനാൽ മാർച്ച് മാസത്തെ എൻ.എം.പി , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവ 1-4-2016 നു മുമ്പ് നിർബന്ധമായും നല്കേണ്ടതാണ്.മാർച്ച് മാസത്തെ തുക ഓഫീസിൽ നിന്നും പാസ്സാക്കി നല്കിയതിനുശേഷം മാത്രമേ അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കാൻ പാടുള്ളു എന്നതിനാലും, അക്കൗണ്ട് ബുക്കിലും അക്വിറ്റൻസിലും അടക്കം ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തിയതിനുശേഷമേ ഓഡിറ്റിനു ഹാജരാക്കാൻ കഴിയുകയുള്ളൂ എന്നതിനാലും സമയപരിധി കർശനമായി പാലിക്കേണ്ടതാണ്.
വാർഷിക പരിശോധനയ്ക്കായി സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക