Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 23, 2016

വാർഷിക പരിശോധന 2015-16
പൊതു നിർദ്ദേശങ്ങൾ
1)ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ രേഖകളും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്‌
2)എല്ലാ രേഖകളിലും ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തി ബന്ധപ്പെട്ടവർ സാക്ഷ്യപ്പെടുത്തേണ്ടതാണ്‌
3)കെ 2, മുട്ട/പാൽ വിതരണ രജിസ്റ്റർ, കൺസോളിഡേറ്റഡ് അറ്റന്റൻസ് രജിസ്റ്റർ എന്നിവയിലെ രേഖപ്പെടുത്തലുകൾ എൻ.എം.പി യിലെ രേഖപ്പെടുത്തലുകളുമായി ടാലി ആകണം.
4)വാങ്ങിയ ഇനം , അളവ്/തൂക്കം,തുക തുടങ്ങിയ വിശദാംശങ്ങൾ രേഖപ്പെടുത്തിയ ബില്ലുകൾ മാത്രമേ  പരിശോധനയ്ക്കായി ഹാജരാക്കാവൂ.
5)ബില്ലുകളിലും വൗച്ചറുകളിലും തുക  കൈപ്പറ്റിയ ആളുടെ ഒപ്പ് , പേര്‌ തുടങ്ങിയ വിശദാംശങ്ങൾ ഉണ്ടായിരിക്കണം.എല്ലാ ബില്ലുകളും വൗച്ചറുകളും ഹെഡ്മാസ്റ്റർ അംഗീകരിച്ചു നല്കേണ്ടതാണ്‌.തടസ്സവാദം ഉന്നയിക്കപ്പെട്ടതിനുശേഷം ഒപ്പിടാൻ വിട്ടുപോയതാണ്‌,ഇപ്പോൾ ഒപ്പിട്ടിട്ടുണ്ട് , തുക തിരിച്ചടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കണം തുടങ്ങിയ വാദങ്ങൾ സ്വീകാര്യമല്ല.
6)അക്കൗണ്ട് ബുക്കും ബാങ്ക് പാസ്സ് ബുക്കും തമ്മിൽ ടാലി ആകണം.അനുവദിച്ചതിലും കൂടുതൽ തുക പിൻ വലിക്കാൻ പാടില്ല.അക്കൗണ്ട് ബുക്കിന്റെ അവസാനം അബ്സ്ട്രാക്റ്റ് എഴുതണം.ഓപ്പണിംഗ് ബാലൻസ് ,ആകെ വരവ് , പ്രതിമാസം അനുവദിച്ച തുക , ബാങ്കിൽ നിന്നും പിൻ വലിച്ച തുക , അക്കൗണ്ടിലെ ബാലൻസ് തുക തുടങ്ങിയ  വിശദാംശങ്ങൾ ഉണ്ടായിരിക്കണം.
7)സ്പെഷ്യൽ അരി വിതരണം-അക്വിറ്റൻസിൽ എല്ലാ കുട്ടികളും ഒപ്പ് വച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌.ബാലൻസുള്ള സ്പെഷ്യൽ അരി റെഗുലർ സ്റ്റോക്കിൽ ചേർത്തിട്ടുണ്ടെങ്കിൽ  അക്വിറ്റൻസിൽ രേഖപ്പെടുത്തേണ്ടതാണ്‌. അബ്സ്ട്രാക്റ്റ് എഴുതേണ്ടതാണ്‌
8)രേഖകൾ പരിശോധനയ്ക്കായി സമർപ്പിക്കും മുമ്പ്  ഒരിക്കൽ കൂടി സൂക്ഷ്മ പരിശോധന നടത്തി അപാകതകളില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌