Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

September 17, 2019

വാർത്താവായന മൽസരം 

(ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് ) 

                      ഇരിട്ടി ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഹൈസ്ക്കൂൾ , ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് വാർത്താവായനമത്സരം 24 - 09  - 2019  (ചൊവ്വ)  നു എ. ഇ. ഓ ആഫീസ്, കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്.  ഓരോ വിദ്യാലയത്തിൽ നിന്നും ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ യോഗ്യരായ ഓരോ വിദ്യാർത്ഥികളെ പ്രസ്തുത മത്സരത്തിൽ പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ /  പ്രിൻസിപ്പാൾ ശ്രെദ്ധിക്കേണ്ടതാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ മത്സരം 24 - 09  - 2019  (ചൊവ്വ)  നു രാവിലെ 10 മണിക്കും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ മത്സരം അന്നേദിവസം രാവിലെ 11 മണിക്കും ആരംഭിക്കുന്നതാണ്. 
                      സംഘാടകർ നൽകുന്ന മലയാളത്തിലെ മൂന്നു പ്രമുഖ ദിനപത്രങ്ങൾ മത്സരാർത്ഥികൾ അരമണിക്കൂർ കൊണ്ട് എഡിറ്റിംഗ് നടത്തി വാർത്തകൾ അവതരണത്തിന്  തയ്യാറാക്കുകയും വിധികർത്താക്കൾ നൽകുന്ന ഒരു വാർത്ത സ്വന്തമായി അവലോകനം നടത്തുകയും വേണം. വാർത്തകളുടെയും അവലോകനത്തിന്റെയും അവതരണത്തിന് 5 മിനുട്ടാണ് അനുവദനീയമായ സമയപരിധി. 
മൂല്യനിർണയ സൂചകങ്ങൾ 
എഡിറ്റിംഗ്  
ആശയ വ്യക്തത / ധാരാവാഹിത്തം ( Fluency ) 
അവതരണം ,  മൗലികത  
മുഖഭാവം  
വാർത്താവലോകനം 
*********************************************************************************