Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

September 30, 2019

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
                 2019-20 വർഷത്തെ ഇരിട്ടി ഉപ ജില്ലാ കായിക മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്   ഒരു യോഗം 01.10.2019 ന്  രാവിലെ 10 .30 ന് ഇരിട്ടി എ.ഇ.ഒ .കോൺഫറൻസ് ഹാളിൽ ചേരുകയാണ്.ബഹു .ഡി .ജി .ഇ യുടെ നിർദ്ദേശം അനുസരിച്ചുള്ള പ്രസ്തുത യോഗത്തിൽ സബ്ബ് ജില്ലയിലെ ഗവ,എയിഡഡ് ,അൺ എയ്‌ഡഡ്‌ സ്കൂൾ വിഭാഗങ്ങളിലെ പ്രിൻസിപ്പൽമാർ ,ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ ,എച്ച്.എം .ഫോറം എക്സിക്യൂട്ടിവ് അംഗങ്ങൾ ,അധ്യാപക സംഘടനാ പ്രതിനിധികൾ ,കായിക അദ്ധ്യാപകർ എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.കായികമേളകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.പ്രധാനാധ്യാപകർ കായികാധ്യാപകർക്ക് യോഗത്തിൽ പങ്കെടുക്കുവാനുള്ള നിർദ്ദേശം നൽകേണ്ടതാണ്.
       സോണൽ ഗെയിംസ് ഇനങ്ങളുടെ ഓൺലൈൻ എൻട്രി 30.09.2019 ന് പൂർത്തിയാക്കി പ്രിൻറ് ഔട്ട് പ്രിൻസിപ്പൽ/ പ്രധാനാധ്യാപകർ സാക്ഷ്യപ്പെടുത്തി 01.10.2019 ന് ഓഫീസിൽ ഏല്പിക്കേണ്ടതാണ്.

NB:വിവിധ മേളകളുടെ നടത്തിപ്പിനാവശ്യമായി ഉപജില്ലയിലെ അധ്യാപകരിൽ നിന്നും സ്വീകരിക്കുന്ന സംഭാവന (Rs.200/-വീതം )15.10.2019 ന് മുമ്പ് ഓഫീസിൽ ഏൽപ്പിച്ച്  രസീത് കൈപറ്റി മേളകളുടെസുഗമമായ നടത്തിപ്പിനുവേണ്ടി സഹകരിക്കണമെന്ന് അറിയിക്കുന്നു.