Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

September 30, 2019

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
  
 ഉപജില്ലാ തല ഐ.ടി മേളയുടെ ഭാഗമായി അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍/ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം എല്ലാ ജില്ലകളിലും ഒരേ ദിവസം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ 2019-20 അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ തല ഐ.ടി ക്വിസ് മത്സരം 03-10-2019 (വ്യാഴാഴ്ച) ഉച്ചക്ക് 2 മണിക്ക്  സ്ക്കൂളുകളില്‍ വച്ച് നടത്തേണ്ടതാണ്. മത്സരം നടത്തേണ്ട ക്വിസ് മാസ്റ്റര്‍മാരെ മുന്‍കൂട്ടി നിശ്ചയിക്കുകയും മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു.
 
ഒ .ബി .സി .പ്രീ മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു..

വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
അറിയിപ്പ് 
L  S  S  Coaching മായി   ബന്ധപ്പെട്ട്  01.10.2019 ന്  ചൊവ്വാഴ്ച്ച നടക്കുന്ന   one  day  training  ഇരിട്ടി ബി .ആർ സി യിലേക്ക് മാറ്റിയതായി അറിയിക്കുന്നു. 

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
                 2019-20 വർഷത്തെ ഇരിട്ടി ഉപ ജില്ലാ കായിക മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്   ഒരു യോഗം 01.10.2019 ന്  രാവിലെ 10 .30 ന് ഇരിട്ടി എ.ഇ.ഒ .കോൺഫറൻസ് ഹാളിൽ ചേരുകയാണ്.ബഹു .ഡി .ജി .ഇ യുടെ നിർദ്ദേശം അനുസരിച്ചുള്ള പ്രസ്തുത യോഗത്തിൽ സബ്ബ് ജില്ലയിലെ ഗവ,എയിഡഡ് ,അൺ എയ്‌ഡഡ്‌ സ്കൂൾ വിഭാഗങ്ങളിലെ പ്രിൻസിപ്പൽമാർ ,ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ ,എച്ച്.എം .ഫോറം എക്സിക്യൂട്ടിവ് അംഗങ്ങൾ ,അധ്യാപക സംഘടനാ പ്രതിനിധികൾ ,കായിക അദ്ധ്യാപകർ എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.കായികമേളകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.പ്രധാനാധ്യാപകർ കായികാധ്യാപകർക്ക് യോഗത്തിൽ പങ്കെടുക്കുവാനുള്ള നിർദ്ദേശം നൽകേണ്ടതാണ്.
       സോണൽ ഗെയിംസ് ഇനങ്ങളുടെ ഓൺലൈൻ എൻട്രി 30.09.2019 ന് പൂർത്തിയാക്കി പ്രിൻറ് ഔട്ട് പ്രിൻസിപ്പൽ/ പ്രധാനാധ്യാപകർ സാക്ഷ്യപ്പെടുത്തി 01.10.2019 ന് ഓഫീസിൽ ഏല്പിക്കേണ്ടതാണ്.

NB:വിവിധ മേളകളുടെ നടത്തിപ്പിനാവശ്യമായി ഉപജില്ലയിലെ അധ്യാപകരിൽ നിന്നും സ്വീകരിക്കുന്ന സംഭാവന (Rs.200/-വീതം )15.10.2019 ന് മുമ്പ് ഓഫീസിൽ ഏൽപ്പിച്ച്  രസീത് കൈപറ്റി മേളകളുടെസുഗമമായ നടത്തിപ്പിനുവേണ്ടി സഹകരിക്കണമെന്ന് അറിയിക്കുന്നു.


September 28, 2019


പ്രധാന അധ്യാപകരുടെ  ശ്രെദ്ധക്ക് //
മുഖ്യമന്ത്രിയുടെ  സന്ദേശം  താഴെ  കൊടുക്കുന്നു .

Chief Ministers sandesam


/ പ്രധാനധ്യാപകരുടെ  ശ്രെദ്ധക്ക് //

 //അടിയന്തിരം // 

ജി ഐ എസ്  മാപ്പിംഗ്  പൂർത്തീകരിച്ച് (ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾ)   ആ  വിവരം 30 .09 .2019 ന് ഉച്ചക്ക് 12 മണിക്ക് മുന്നേ   തന്നെ  ഓഫീസിൽ  അറിയിക്കേണ്ടതാണ്.
 പ്രധാനാധ്യാപകർക്കുള്ള അറിയിപ്പ് 
 കണ്ണൂർ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ പ്രധാനാധ്യാപകർക്കുള്ള ഒരു ഏകദിന ശില്പശാല 09 .10 .2019 ന് ബുധനാഴ്ച്ച 10 മണി മുതൽ എ.ഇ.ഒ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്നു .ശില്പശാലയിൽ താഴെ കൊടുത്തിരിക്കുന്ന ഫോർമാറ്റുകൾ പൂരിപ്പിച്ചു കൊണ്ടുവരേണ്ടതാണ്.

LP,UP Format

Format 4

LP,UP Module

Format 1

 
അറിയിപ്പ് 
L  S  S  Coaching യുമായി   ബന്ധപ്പെട്ട്   ഒരു   one  day  training  Diet  ന്റെ   നേതൃത്വത്തിൽ 01.10.2019 ചൊവ്വാഴ്ച്ച     എ .ഇ .ഒ .കോൺഫറൻസ് ഹാളിൽ വെച്ച്   നടത്തുന്നു.  ഈ  ഉപജില്ലയിലെ  സ്കൂളുകളിൽ  നാലാംക്ലാസ്സ്  ൽ  പഠിപ്പിക്കുന്ന  LP,UP,HSS വിദ്യാലയങ്ങളിലെ   `  ഒരു അധ്യാപകൻ / അദ്ധ്യാപിക   നിർബന്ധമായും   പങ്കെടുക്കേണ്ടതാണ്.പങ്കാളികൾ അവരുടെ ബേങ്ക് അക്കൗണ്ട് നമ്പറും ഐ .എഫ് .എസ്‌ .സി .കോഡും കൊണ്ടുവരേണ്ടതാണ്.

September 27, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

                              ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്ന മൽസരങ്ങളുടെ  (GAMES)  ഓൺലൈൻ രജിസ്‌ട്രേഷൻ വിദ്യാലയങ്ങളിൽ നിന്നും 30 / 09 / 2019  (തിങ്കൾ)  വൈകുന്നേരം  4 മണിക്ക് മുമ്പായി പൂർത്തീകരിക്കേണ്ടതാണ്.   ഓൺലൈനായി വിവരങ്ങൾ നൽകുമ്പോൾ ടീം മാനേജരുടെ പേരുവിവരങ്ങൾ നിർബന്ധമായും നൽകേണ്ടതാണ്.  നിർദിഷ്ട സമയപരിധിക്കകം ഓൺലൈൻ മുഖേന രജിസ്‌ട്രേഷൻ നൽകാത്തപക്ഷം യാതൊരു കാരണവശാലും മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. അതീവ പ്രാധാന്യമുള്ള ഈ വിഷയത്തിൽ വീഴ്ച വരുത്തുന്ന പക്ഷം വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ / ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഉത്തരവാദികളായിരിക്കുമെന്നും അറിയിക്കുന്നു. 

                                                                          

ഭാസ്കരാചാര്യ സെമിനാർ
                          യു.  പി.,  ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി  വിഭാഗം ഭാസ്കരാചാര്യ സെമിനാർ 05 - 09- 2019 ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് എ .ഇ .ഒ ആഫീസ്, കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്നതാണ്. യു. പി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും ഓരോ  വിദ്യാർത്ഥിയെ വീതം പങ്കെടുപ്പിക്കേണ്ടതാണ്. 
*******************************************************

                         ഗണിതശാസ്ത്രക്വിസ് മത്സരം 01 / 10 / 2019  (ചൊവ്വ) നു  കീഴൂർ വാഴുന്നവർസ് യു. പി. സ്ക്കൂളിൽ  വെച്ച് നടത്തുന്നതാണ്. 
ഗണിതശാസ്ത്രക്വിസ് സമയക്രമം ചുവടെ കൊടുത്തിരിക്കുന്നു. 
                                    01 - 10 - 2019  (ചൊവ്വ)     
എൽ. പി. വിഭാഗം  - രാവിലെ 10 മണി 
യു. പി   വിഭാഗം      - രാവിലെ 10 മണി 

ഹൈസ്‌ക്കൂൾ വിഭാഗം  -  ഉച്ചയ്ക്ക്  1 മണി 

ഹയർ സെക്കണ്ടറി വിഭാഗം   - ഉച്ചയ്ക്ക്  1 മണി 
എൽ. പി.,  യു. പി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും ഓരോ  വിദ്യാർത്ഥിയെ വീതം പങ്കെടുപ്പിക്കേണ്ടതാണ്. 

                       അർഹരായ വിദ്യാർത്ഥികളെ  കൃത്യസമയത്തു മത്സരത്തിൽ പങ്കെടുപ്പിക്കാൻ എല്ലാ സ്ക്കൂൾ മേധാവികളും ശ്രെദ്ധിക്കേണ്ടതാണ്.  
*******************************************************
വന്യ ജീവി വാരാഘോഷം -2019 
വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങൾ
വിശദ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
പേജ് 2 നായി ഇവിടെ ക്ലിക്ക് ചെയ്യുക
കണ്ണൂരിൽ വച്ചു നടക്കുന്ന 63 മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം 2019 സെപ്റ്റംബർ 29  തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ഉള്ള കണ്ണൂർ യൂണിവേഴ്സിറ്റി   സെമിനാർ ഹാളിൽ വച്ച് നടക്കുകയാണ്. എല്ലാ  പ്രധാന അധ്യാപകരും  യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .

September 26, 2019

ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളിൽ 
  2019-20 സാമ്പത്തിക വർഷത്തെ ജൈവവൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളിൽ നടത്തിപ്പിനായി ഈ ഉപജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകൾക്ക് ,സ്കൂൾ ഒന്നിന് 10,000 രൂപ വീതം താഴെ പറയുന്ന കാര്യങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്.
1.നിലമൊരുക്കൽ 
2.വിത്തുകളും സസ്യ ഇനങ്ങളും ശേഖരിക്കൽ ,സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ഭൗതിക സാഹചര്യങ്ങൾ അനുകൂലമാക്കൽ .
3.ഹരിതസമിതി രൂപീകരണം ,വിദ്യാലയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ ,ജൈവ വൈവിധ്യ ഉദ്യാനം .
4.പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രവർത്തനങ്ങൾ ആരംഭിക്കൽ ,പ്രതിമാസ അവലോകന യോഗങ്ങൾ.
 തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ തുക അനുവദിക്കുന്നതിനായി ടി തുകയുടെ വൗച്ചറുകൾ എത്രയും പെട്ടെന്ന് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
 അറിയിപ്പ് 

  2019 -20 വർഷത്തെ ഉപജില്ലാ കലോത്സവ സംഘാടക സമിതി രൂപീകരണ യോഗം 01 .10 .2019 ന് ചൊവ്വാഴ്ച്ച ഉച്ചക്ക് 2 മണിക്ക് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.പ്രസ്തുത യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ സ്കൂൾ പ്രിൻസിപ്പൽമാർ ,പ്രധാനാദ്ധ്യാപകർ ,അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ കൃത്യ സമയത്തുതന്നെ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
അറിയിപ്പ് 
സാമൂഹ്യ ശാസ്ത്രം പ്രശ്നോത്തരി 
   സാമൂഹ്യ ശാസ്ത്ര മേളയുടെ ഭാഗമായി എൽ.പി,യു .പി ,എച്ച്.എസ്,എച്ച്.എസ് .എസ് വിഭാഗങ്ങൾക്കായുള്ള ക്വിസ്സ് മത്സരം 05.10.2019 ന് ശനിയാഴ്ച രാവിലെ ഇരിട്ടി ബി.ആർ.സി.യിൽ വെച്ച് നടത്തപ്പെടും.

എൽ .പി ,യു .പി വിഭാഗം (ഒരേ സമയം)

രജിസ്‌ട്രേഷൻ                              :9.30.മണി 
പ്രശ്നോത്തരി മൽസരം         :10 മണി

എച്ച്.എസ് ,എച്ച്.എസ് .എസ്  വിഭാഗം(ഒരേ സമയം)


രജിസ്‌ട്രേഷൻ                          :11.30 മണി 
പ്രശ്നോത്തരി മത്സരം        ; 12 മണി 

LP,UP,HS,HSS വിഭാഗങ്ങളിൽ ഒരു സ്കൂളിൽ നിന്ന് ഒരു കുട്ടിക്ക് മാത്രമേ പങ്കെടുക്കാൻ പറ്റുകയുള്ളു.മത്സരാർത്ഥികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ് .
 അറിയിപ്പ്
 ശാസ്ത്ര മാന്വൽ പരിഷ്കരണവുമായി ബന്ധപ്പെട്ട് സബ്ബ് ജില്ലയിലെ സ്കൂൾതല ഗണിത ശാസ്ത്ര, സയൻസ് ക്ലബ്ബ് കൺവീനർമാർക്കുള്ള ഒരു ക്ലാസ് 27 .09 .2019 ന് 2 മണിക്ക് ഇരിട്ടി എ . ഇ. ഓ ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നു.പ്രസ്തുത യോഗത്തിൽ ബന്ധപെട്ട ക്ലബ് കൺവീനർമാർ പങ്കെടുക്കേണ്ടതാണ്.
// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് //

എസ് .സി  ഇ  ആർ .ടി   ലൈറ്റർ  താഴെ കൊടുക്കുന്നു. 

DLED Course-വിജ്ഞാപനം  താഴെ കൊടുക്കുന്നു 
 
              അറിയിപ്പ് 
 
    കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ഗണിത ശാസ്ത്ര ക്ലബ് അസോസിയേഷന്റെ   (RDSMCA)ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈ സ്കൂൾ വിഭാഗം ഗണിത അധ്യാപകർക്കായി ഒരു ഏകദിന ഓറിയന്റേഷൻ ക്ലാസ് 28 .09 .2019 ശനിയാഴ്ച കണ്ണൂർ ഡയറ്റിൽ (പാലയാട്)വെച്ച് നടത്തുന്നതാണ്.ജില്ലയിലെ എല്ലാ ഹൈസ്കൂളുകളിൽനിന്നും ഒരു ഗണിതാധ്യാപകൻ /അധ്യാപിക പങ്കെടുക്കേണ്ടതാണ്.സമയം 10 am-4 pm.

അറിയിപ്പ് 
തലശ്ശേരി ജില്ലയുടെ ഈ വർഷത്തെ യൂണിറ്റ് ലീഡേഴ്സിന്റെ(SM/GC/CM/FL/RSL)റിഫ്രഷർ കോഴ്‌സ് 2019 സെപ്റ്റംബർ 27 ,28 (വെള്ളി,ശനി )തീയ്യതികളിൽ മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നു.എല്ലാവരും നിർബന്ധമായും ഫുൾ യൂണിഫോമിൽ 9 .30ന് എത്തിച്ചേരേണ്ടതാണ് .റോപ്പ് ,ബാൻഡേജ് ,ക്ളോത് സ്,കോമ്പസ് ,റൈറ്റിങ് മെറ്റീരിയൽസ് എന്നിവ ആവശ്യമുള്ളത്ര കരുതണം.

രജിസ്‌ട്രേഷൻ                                                 : 9 .30 
ഫ്ളാഗ് സെറിമണി&ഉദ്ഘാടനം        : 10 .00 am

September 25, 2019

ഭാസ്കരാചാര്യ സെമിനാർ 05 .10 .2019 ന് 10 മണിക്ക് എഇഒ ഓഫീസിൽ വച്ച് നടക്കുന്നതാണ്.

അറിയിപ്പ്

സബ്ബ് ജില്ലാ ഗണിത ശാസ്ത്ര ക്വിസ്സ് മത്സരം 01 .10 2019 ന് ചൊവ്വാഴ്ച VUPS കീഴൂരിൽ വെച്ച് നടക്കുന്നതാണ് .സ്കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ഒരു കുട്ടിയെ ആണ് മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത് .

എൽ .പി .വിഭാഗം                    : 10 മണി 
യു .പി .വിഭാഗം                         :11 മണി 
എച്ച്.എസ് .വിഭാഗം                 :1 മണി 
എച്ച്.എസ്.എസ് വിഭാഗം      :2 മണി
വളരെ പ്രധാനപ്പെട്ട അറിയിപ്പ്  

അധ്യാപകരുടെ വിവരശേഖരണം 2019 - 20 

                            താഴെ ലിങ്കിൽകൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ  ( എൽ. പി, യു. പി. വിഭാഗം) ഈ അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി 26 / 09 / 2019 ( വ്യാഴാഴ്ച ) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിലെ ഡി സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു ക്രോഡീകരിച്ച റിപ്പോർട്ട് ഉടൻതന്നെ സമർപ്പിക്കേണ്ടതിനാൽ പ്രധാനാദ്ധ്യാപകർ സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. 

അറിയിപ്പ് 
ഭാരത് സ്‌കൗട്ട് &ഗൈഡ്സ് ഇരിട്ടി ലോക്കൽ അസോസിയേഷൻ എക്സിക്യൂട്ടിവ് മീറ്റിംഗ്             26 .09.19 വ്യാഴാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് ഇരിട്ടി ബി .ആർ .സി .യിൽ ചേരുന്നതാണ്.കൃത്യ സമയത്തുതന്നെ അംഗങ്ങൾ എല്ലാവരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .
ആസ്ബസ്റ്റോസ് മേൽക്കൂര.
ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിലേക്കായി ആസ്ബസ്റ്റോസ് മേൽക്കൂരയുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങൾ ഇന്ന് (25-09-2019) വൈകുന്നേരം 4 മണിക്ക് മുമ്പായി  വിവരങ്ങൾ D സെക്ഷനിൽ നൽകേണ്ടതാണ്‌.
പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
പാഠം ഒന്ന് പാടത്തേക്കു പരിപാടിയുമായി ബന്ധപ്പെട്ട് പ്രതിജ്ഞയും ബാനറും ഇതോടൊപ്പം കൊടുക്കുന്നു
.പ്രതിജ്ഞ
ബാനര്‍

September 24, 2019

അറിയിപ്പ് 
സോഷ്യൽ സയൻസ് ,പ്രവൃത്തി പരിചയ മേളയുടെ പരിഷ്‌കരിച്ച മാന്വൽ വിശദീകരിക്കുന്നതിനുവേണ്ടി സ്‌കൂൾ സോഷ്യൽ സയൻസ് ,പ്രവൃത്തി പരിചയക്ലബ് കൺവീനർമാരുടെ ഒരു യോഗം 26 .09 .2019 ന് വ്യാഴാഴ്ച 2 മണിക്ക് ബി .ആർ .സി .ഇരിട്ടിയിൽ വെച്ച് നടക്കുന്നു.പ്രസ്തുത യോഗത്തിൽ ബന്ധപ്പെട്ട  ക്ലബ്ബ്കളുടെ കൺവീനർമാർ പങ്കെടുക്കേണ്ടതാണ് .
സ്ഥാപനങ്ങളിൽ ബയോ മെട്രിക് പഞ്ചിങ് നടപ്പാ ക്കുന്നതിന്റെ ഭാഗമായി ഇതോടൊപ്പം ആവശ്യമായ വിവരങ്ങൾ ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ 25 -09 -2019 5 മണി ക്കു മുന്പായി രേഖപ്പെടുത്തേണ്ടതാണ്.വിവരങ്ങൾ രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക 

മെഡിസെപ് അടിയന്തിരം 
പുതിയതായി സേവനത്തിൽ പ്രവേശിച്ച ജീവനക്കാരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 25 -09 -2019 നു തന്നെ ഇമെയിൽ ചെയ്യേണ്ടതാണ് നിർദിഷ്ട പ്രൊഫോര്മയിലല്ലാത്ത വിവരങ്ങൾ സ്വീകരിക്കുന്നതല്ല പ്രൊഫോര്മക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
ഹലോ ഇംഗ്ലീഷ് പരിശീലനം*

സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി ക്ലാസുകളിൽ നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായുള്ള ഏകദിന അധ്യാപക പരിശീലനം രണ്ട് ബാച്ചുകളിലായി സെപ്തംബർ 25, 27 (ബുധൻ, വെള്ളി) തിയ്യതികളിൽ ഇരിട്ടി .ബി.ആർ സി ഹാളിൽ വെച്ച് നടക്കുമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അറിയിച്ചു.

*25ന്* നടക്കുന്ന ഒന്നാം ബാച്ചിൽ *ആറളം, അയങ്കുന്ന്, പായം* പഞ്ചായത്തുകളിലെയും *ഇരിട്ടി* നഗരസഭയിലെയും എൽ.പി, യു.പി വിഭാഗങ്ങളിലെ ഓരോ അധ്യാപകർ പങ്കെടുക്കേണ്ടതാണ്.

*മുഴക്കുന്ന്, പേരാവൂർ, തില്ലങ്കേരി, കണിച്ചാർ, കേളകം* കൊട്ടിയൂർ പഞ്ചായത്തുകളിലെ അധ്യാപകർ *27ന്* നടക്കുന്ന പരിശീലനത്തിലും പങ്കെടുക്കണം

September 23, 2019

വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

പാഠപുസ്തകവിതരണം   രണ്ടാം  വാല്യം  

                  ഈ അധ്യയന വർഷത്തെ രണ്ടാം വാല്യം പാഠപുസ്തകവിതരണം എല്ലാ  ( സൊസൈറ്റികളിൽ നിന്നും സ്‌കൂളുകളിലേക്ക് പാഠപുസ്തകങ്ങൾ എടുക്കാത്തവരുണ്ടെങ്കിൽ മുൻപ് കൊടുത്തിരിക്കുന്ന ഇൻഡന്റിന്റെ കോപ്പി ഹാജരാക്കി സൊസൈറ്റികളിൽ നിന്നും ആവശ്യമായ പാഠപുസ്തകങ്ങൾ ഉടനടി കൈപ്പറ്റേണ്ടതാണ് )   സ്‌കൂളുകളിലും കൃത്യമായി പൂർത്തീകരിച്ചിട്ടുള്ളതായി പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട ക്ലാസ് അധ്യാപകരും പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. 

                           ഒന്ന് മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിൽ സൊസൈറ്റികളിലും സ്‌കൂളുകളിലും കുട്ടികൾക്ക് വിതരണം പൂർത്തീകരിച്ചതിനുശേഷവും അവശേഷിക്കുന്ന പാഠപുസ്തകങ്ങൾ ( അധികമുള്ള പാഠപുസ്തകങ്ങൾ ) പ്രധാനാധ്യാപകർക്ക്  ആയതിന്റെ രസീതി വാങ്ങി മറ്റുള്ള സ്കൂളുകൾക്ക് കൈമാറാവുന്നതാണ്. 

                           ഇങ്ങനെ പുനർവിന്യാസം നടത്തിയതിനു ശേഷവും  വിദ്യാലയങ്ങളിൽ രണ്ടാം വാല്യം  പാഠപുസ്തകങ്ങൾ ഏതെങ്കിലും ലഭിക്കാനുണ്ടെങ്കിൽ പ്രസ്തുത വിവരം   (  ക്ലാസ്,  പുസ്‌തകത്തിന്റെ പേര്, മീഡിയം ,  ഇനിയും ആവശ്യമുള്ള എണ്ണം ) കൃത്യമായി രേഖപ്പെടുത്തി 25 / 09 / 2019 (ബുധൻ) നു നടത്തപ്പെടുന്ന എ. ഇ. ഓ. കോൺഫറൻസിൽ സമർപ്പിക്കേണ്ടതാണ്. ഈ വിഷയത്തിൽ വീഴ്ച വരുത്തുന്ന പക്ഷം പിന്നീട് യാതൊരു കാരണവശാലും രണ്ടാം വാല്യം പാഠപുസ്തകങ്ങൾ ലഭ്യമാകുന്നതല്ലെന്ന വിവരം  അറിയിക്കുന്നു.
 പ്രധാനാധ്യാപകരുടെ യോഗം
ൽ പി / യു പി വിഭാഗം പ്രധാനാധ്യാപകരുടെ ഒരു യോഗം 25 -09- 2019 ബുധനാഴ്ച്ച  2   മണിക്ക് എ ഇ ഓ ആഫീസിൽ ചേരുന്നതാണ് എല്ലാവരും കൃത്യ സമയത്ത് തന്നെ ഹാജരാകേണ്ടതാണെന്ന് എ ഇ ഓ അറിയിക്കുന്നു
വിദ്യാരംഗം കലാസാഹിത്യവേദി 
 സർഗോത്സവം
വിദ്യാരംഗം കലാസാഹിത്യവേദി ഇരിട്ടി ഉപജില്ലാതല ' സർഗോത്സവം ' സാഹിത്യശില്പശാല 2019 ഒക്ടോബർ 5 നു ( ശനി) രാവിലെ 10 മണിമുതൽ 3 മണി വരെ ചെട്ടിയാംപറമ്പ ഗവ. യു. പി. സ്ക്കൂളിൽ വെച്ച് നടക്കുന്നതാണ്. ഹൈസ്ക്കൂൾ , യു. പി. വിഭാഗങ്ങൾക്കു കഥാരചന, കവിതാരചന, കാവ്യാലാപനം, നാടൻപാട്ട്, അഭിനയം, പുസ്തകാസ്വാദനം, ചിത്രരചന എന്നീ ഇനങ്ങളിൽ 1 (ഒന്ന്) കുട്ടിയെ വീതം പങ്കെടുപ്പിക്കുവാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്.
അറിയിപ്പ് 

ഇരിട്ടി ഉപജില്ലാ ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള സയൻസ് സെമിനാർ 25 .09 .2019 ബുധനാഴ്ച്ച ഉച്ചക്ക് ശേഷം 2 മണിക്ക് ഇരിട്ടി ബി.ആർ .സി .ഹാളിൽ വെച്ച് നടക്കുന്നതാണ് .സ്‌കൂൾ തല മത്സരത്തിൽ വിജയിച്ച ഒരു കുട്ടിക്ക് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

September 22, 2019


September 21, 2019

അറിയിപ്പ് 
സബ് ജില്ലാ തല മേളകളുടെ  നടത്തിപ്പു മായി ബന്ധപെട്ടു 24/ 09/ 2019 ചൊവ്വാഴ്ച 2 മണിക്ക് ഉപജില്ലയിലെ എല്ലാ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാർ / ഹൈ സ്കൂൾ പ്രധാനാദ്ധ്യാപകർ / എച് എം ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി / വിവിധ അദ്ധ്യാപക സംഘടനാ പ്രതിനിധികൾ / ഉപജില്ലാ ക്ലബ് സെക്രട്ടറിമാർ എന്നിവരുടെ ഒരു യോഗം എ ഇ ഓ കോൺഫെറൻസ് ഹാളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് .എല്ലാവരും കൃത്യ സമയത്തു പങ്കെടുത്തു മേളകൾ വിജയപ്രദമാക്കാൻ സഹകരിക്കേണ്ടതാണ് .

എ ഇ ഓ ഇരിട്ടി 

September 20, 2019

പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്‌

ജവഹര്‍ നവോദയ വിദ്യാലയം കണ്ണുരിന്‍റെ 6)o ക്ലാസിലെക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ചെയ്യുന്നതിനുള്ള അവസാന ദിവസം സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.
പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ചുവടെ കൊടുത്തിരിക്കുന്ന സര്‍കുലര്‍ ശ്രദ്ധിക്കുക 
Circular
   എല്ലാ പ്രധാനാധ്യാപകരും ഓണം സ്പെഷ്യൽ അരി കുട്ടികൾക്ക് വിതരണം നടത്തിയ വിവരങ്ങൾ താഴെ കൊടുത്ത പ്രൊഫോർമയിൽ 25 / 09 / 2019  നു മുൻപായി ആഫീസിൽ സമർപ്പിക്കേണ്ടതാണ് അന്ന് തന്നെ ടി വിവരം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകേണ്ടതിനാൽകാല താമസം പാടില്ല എന്നറിയിക്കുന്നു .
*****************************************
സ്‌കൂൾ കോഡ് ||സ്‌കൂളിന്റെ പേര് ||കുട്ടികളുടെ എണ്ണം ||അനുവദിച്ച അരിയുടെ അളവ് ||വിതരണം ചെയ്ത അരിയുടെ അളവ് ||വിതരണം പൂർത്തിയായ ദിവസം  ||
//പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് //
ശാസ്ത്ര -ഗണിത ശാസ്ത്ര -സാമൂഹിക ശാസ്ത്ര മത്സരം സംബന്ധിച്ച സര്‍കുലര്‍ ചുവടെ കൊടുക്കുന്നു.
Circular
അറിയിപ്പ് 
ഉല്ലാസഗണിതം രണ്ടാംഘട്ട പരിശീലനം 
 
1 ,2 ക്ലാസ്സുകളിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന *ഉല്ലാസഗണിതം*പദ്ധതിയുടെ ഇരിട്ടി ഉപജില്ലയിലെ രണ്ടാംഘട്ടഅധ്യാപക പരിശീലനം സെപ്റ്റംബർ 23 ,24(തിങ്കൾ,ചൊവ്വ) തീയ്യതികളിൽ തൊണ്ടിയിൽ സെൻറ്‌.ജോൺസ്      യു.പി.സ്‌കൂളിൽനടക്കും.
 
*മുഴക്കുന്ന് ,പേരാവൂർ ,കണിച്ചാർ ,കേളകം ,കൊട്ടിയൂർ ,തില്ലങ്കേരി പഞ്ചായത്തുകളിലെ ഒന്നാം ക്ലാസ്സിലെ ഒരു അദ്ധ്യാപിക വീതം പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ് .
 
*പരിശീലനത്തിൻറെ രണ്ടാം ദിവസം അധ്യാപകർ TextBook,TeacherText,Laptop എന്നിവ കൊണ്ടുവരേണ്ടതാണെന്നു BPOഅറിയിച്ചിട്ടുണ്ട്.

September 19, 2019

ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട 1/ 06 /2019 മുതൽ 31/ 08 /  19 കാലയളവിലെ ബാങ്ക് സ്റ്റെമെന്റ്റ് 23 / 09 / 19 ,5 മണി ക്കു മുന്പായി എ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്  അന്ന് തന്നെ ഡി പി ഐ ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതായതിനാൽ കാല താമസം പാടില്ല എന്നറിയിക്കുന്നു 

September 18, 2019

പ്രളയം  - ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക തിരിച്ചടച്ച് വിവരം റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച്.


       കേരളത്തിന്റെ പുനർനിർമ്മാണത്തിനായി  ഈ  അധ്യയന വർഷം കുട്ടികളിൽ നിന്നും ബഹു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ശേഖരിച്ച തുക തിരിച്ചടക്കാൻ ഇനിയും ബാക്കിയുള്ള  പ്രധാനാദ്ധ്യാപകർ  ആയതു അടിയന്തിരമായി തിരിച്ചടച്ചു  പ്രസ്തുത  വിവരം  19  - 09 - 2019 (വ്യാഴാഴ്ച)  വൈകുന്നേരം 4 മണിക്ക് മുമ്പായി     ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
*********************************************************************
പാഠം  -  1    ' എല്ലാവരും പാടത്തേക്ക് '   പദ്ധതി

                 പാഠം  -  1    ' എല്ലാവരും പാടത്തേക്ക് '   പദ്ധതി സംബന്ധിച്ച സർക്കുലറിന്റെയും ഗവൺമെന്റ് ഉത്തരവിന്റെയും പകർപ്പ് ചുവടെ ലിങ്കിൽ എല്ലാ പ്രധാനാദ്ധ്യാപകരുടെയും  അറിവിലേക്കും തുടർനടപടികൾക്കുമായി നൽകുന്നു. വിദ്യാലയങ്ങളിൽ പ്രസ്തുത സർക്കുലറിലെ  നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിച്ചു പദ്ധതി നടപ്പിലാക്കുവാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്.  

സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

September 17, 2019

സ്പെഷ്യൽ അരി വിതരണം 


           എല്ലാ പ്രധാനാദ്ധ്യാപകരും  മാവേലിസ്റ്റോറിൽ നിന്നും സ്പെഷ്യൽ അരി എടുത്തു കുട്ടികൾക്ക് വിതരണം ചെയ്യേണ്ടതാണ്. കൂടാതെ സ്പെഷ്യൽ അരി വിതരണം ചെയ്തതിന്റെ കൈപ്പറ്റുരസീതി  ( Acquittance ) പ്രത്യേകം തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്. 


                        സ്പെഷ്യൽ അരി വിതരണം ചെയ്യുന്ന ദിവസം തന്നെ വിതരണത്തിന്റെ വിശദാംശങ്ങൾ ( ക്ലാസ്സ്‌ തിരിച്ചുള്ള കുട്ടികളുടെ എണ്ണം) സ്റ്റേറ്റ് സോഫ്റ്റ് വെയറിലെ ' സ്പെഷ്യൽ റൈസ് ഡിസ്ട്രിബൂഷൻ ' എന്ന മെനുവിലെ  വിൻഡോയിൽ രേഖപ്പെടുത്തേണ്ടതാണ്.  
നിർദ്ദേശ്ശങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിർദ്ദേശ്ശങ്ങൾ പേജ് 1 
നിർദ്ദേശ്ശങ്ങൾ പേജ് 2 


******************************************************
ശാസ്ത്രരംഗം  കോഓർഡിനേറ്റർമാരുടെ യോഗം  

            ( യു. പി,  ഹൈസ്ക്കൂൾ   വിഭാഗം )  


                            ഈ ഉപജില്ലാപരിധിയിലുള്ള യു. പി. ,  ഹൈസ്ക്കൂൾ  വിഭാഗം വിദ്യാലയങ്ങളിലെ ശാസ്ത്രരംഗം സ്ക്കൂൾ  തല കോഓർഡിനേറ്റർമാരുടെ യോഗം 23 - 09 - 2019 (തിങ്കൾ) നു രാവിലെ 10 മണിക്ക് എ. ഇ. ഓ ആഫീസ്, കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്. എല്ലാ യു. പി,  ഹൈസ്ക്കൂൾ   വിഭാഗം  വിദ്യാലയങ്ങളിലെയും ശാസ്ത്രരംഗം സ്കൂൾതല കോർഡിനേറ്റർമാർ പ്രസ്തുത യോഗത്തിൽ കൃത്യസമയത്തു പങ്കെടുക്കുന്നതിന് അതാതു സ്ക്കൂൾ പ്രധാനാദ്ധ്യാപകർ നിർദ്ദേശം നൽകേണ്ടതാണ്.   

ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിൽ നിന്നും പങ്കെടുക്കേണ്ടതില്ല.

******************************************************




വാർത്താവായന മൽസരം 

(ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് ) 

                      ഇരിട്ടി ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഹൈസ്ക്കൂൾ , ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് വാർത്താവായനമത്സരം 24 - 09  - 2019  (ചൊവ്വ)  നു എ. ഇ. ഓ ആഫീസ്, കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്.  ഓരോ വിദ്യാലയത്തിൽ നിന്നും ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ യോഗ്യരായ ഓരോ വിദ്യാർത്ഥികളെ പ്രസ്തുത മത്സരത്തിൽ പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ /  പ്രിൻസിപ്പാൾ ശ്രെദ്ധിക്കേണ്ടതാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ മത്സരം 24 - 09  - 2019  (ചൊവ്വ)  നു രാവിലെ 10 മണിക്കും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ മത്സരം അന്നേദിവസം രാവിലെ 11 മണിക്കും ആരംഭിക്കുന്നതാണ്. 
                      സംഘാടകർ നൽകുന്ന മലയാളത്തിലെ മൂന്നു പ്രമുഖ ദിനപത്രങ്ങൾ മത്സരാർത്ഥികൾ അരമണിക്കൂർ കൊണ്ട് എഡിറ്റിംഗ് നടത്തി വാർത്തകൾ അവതരണത്തിന്  തയ്യാറാക്കുകയും വിധികർത്താക്കൾ നൽകുന്ന ഒരു വാർത്ത സ്വന്തമായി അവലോകനം നടത്തുകയും വേണം. വാർത്തകളുടെയും അവലോകനത്തിന്റെയും അവതരണത്തിന് 5 മിനുട്ടാണ് അനുവദനീയമായ സമയപരിധി. 
മൂല്യനിർണയ സൂചകങ്ങൾ 
എഡിറ്റിംഗ്  
ആശയ വ്യക്തത / ധാരാവാഹിത്തം ( Fluency ) 
അവതരണം ,  മൗലികത  
മുഖഭാവം  
വാർത്താവലോകനം 
*********************************************************************************
                                                                  അറിയിപ്പ്

      ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉള്ള സയൻസ് സെമിനാറിന്റെ 

വിഷയം.  Periodic table of chemical elements impact on human welfare.

   ശാസ്ത്ര നാടകത്തിൻറെ വിഷയം..: ശാസ്ത്രവും സമൂഹവും എന്നതാണ്.
  സ്കൂൾതല മത്സരം 19 /9/ 2019 - നകം  നടത്തി വിദ്യാർഥികളെ  സബ്ജില്ലാതല മത്സരത്തിനു വേണ്ടി തയ്യാറാക്കേണ്ടതാണ്. സബ്ജില്ലാതല മത്സര തീയതി പിന്നീട് അറിയിക്കുന്നതാണ്.

September 16, 2019

        തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല സംസ്കൃത ദിനാചരണം സെപ്റ്റംബർ 17 ന് തലശ്ശേരി BEMPHSS ൽ വെച്ച് നടത്തുന്നതാണ്.പ്രസ്തുത ദിവസം കൌൺസിൽ എക്സിക്യൂട്ടീവ് ചേരുവാനും കുട്ടികൾക്കുള്ള ക്യാമ്പ്,അധ്യാപക പരിശീലനം എന്നിവയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട് എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചിട്ടുണ്ട്.ആയതിനാൽ താങ്കളുടെ വിദ്യാലയത്തിലെ സംസ്‌കൃതം അദ്ധ്യാപകനെ നിർബന്ധമായും പ്രസ്തുത പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടതാണ്.

September 06, 2019

 പ്രധാനപ്പെട്ട അറിയിപ്പ് 
സംസ്ഥാനത്തെ  എല്ലാ സ്‌കൂളുകളും സ്ഥാപനങ്ങളുടെയും  ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നത്തിനായി സർക്കാർ തീരുമാനിച്ചിട്ടുണ്ട് ഇതിന്റെ ഭാഗമായി  mapmyoffice.in എന്ന വെബ് സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്ഥാപനത്തിന്റെയും വിവരങ്ങൾ ജി പി എസ്  സംവിധാനം ലഭ്യമായ മൊബൈൽ ഫോൺ ഉപയോഗിച്ച്പ്രസ്തുത വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യാവുന്നതാണ് .

    അപ്‌ലോഡ് ചെയ്യുന്ന വിധത്തെ കുറിച്ചുള്ള ഒരു വീഡിയോ ഇവിടെ കൊടുക്കുന്നു.വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക 

September 04, 2019

പ്രളയം -2018 - ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക തിരിച്ചടച്ച് വിവരം റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച്.

       കേരളത്തിന്റെ പുനർനിർമ്മാണത്തിനായി  2018 വർഷം കുട്ടികളിൽ നിന്നും ബഹു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ശേഖരിച്ച തുക തിരിച്ചടക്കാൻ ബാക്കിയുള്ള  പ്രധാനാദ്ധ്യാപകർ  ആയതു അടിയന്തിരമായി തിരിച്ചടച്ചു  പ്രസ്തുത  വിവരം  06 - 09 - 2019 (വെള്ളി)  വൈകുന്നേരം 4 മണിക്ക് മുമ്പായി     ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
*********************************************************************

September 02, 2019

അടിയന്തിരം-എൽ എസ്  എസ് 
   2018 -19  വർഷത്തെ എൽ എസ എസ്  ലഭിച്ച വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇതോടൊപ്പം നൽകിയിട്ടുള്ള ഇന്ന് തന്നെ (2 -09 -19 ) ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തേണ്ടതാണ്