December 22, 2018
December 21, 2018
സംസ്കൃതം സ്കോളര്‍ഷിപ്പ് പരീക്ഷ 2018 -19 കുട്ടികളുടെ അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച്
2018-19 വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പ് എല്‍ പി, യു പി വിഭാഗം പരീക്ഷ 2019 ഫെബ്രുവരി 2 ശനിയാഴ്ചയാണ് നടത്തുന്നത്.ഓരോ സ്കൂളില്‍ നിന്നും 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ടു വീതം കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്. സംസ്കൃതത്തില്‍ ഓരോ ക്ലാസ്സിലും മികവു പുലര്‍ത്തുന്ന രണ്ടു കുട്ടികളുടെ അഡ്മിഷന്‍ നമ്പര്‍ , പേര്, ക്ലാസ്, വിദ്യാലയത്തിന്റെ പേര് എന്നീ വിവരങ്ങള്‍ 05 - 01 - 2019 നകം ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രധാനാദ്ധ്യാപകർ നിർദിഷ്ട സമയപരിധി കൃത്യമായി പാലിക്കേണ്ടതാണ്.
December 18, 2018
ഓഡിറ്റ് തടസ്സവാദം - സെൻസസ് ഡ്യൂട്ടി 2010 - സംബന്ധിച്ച അറിയിപ്പ്
സെൻസസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് 2010 വർഷത്തിൽ അധികം തുക കൈപ്പറ്റിയ അധ്യാപകരിൽ നിന്നും സർക്കാർ നിർദ്ദേശ്ശിക്കുന്ന മുറക്ക് അധികം കൈപ്പറ്റിയ തുക തിരിച്ചടക്കാമെന്ന സത്യപ്രസ്‌താവന വാങ്ങി പ്രധാനാദ്ധ്യാപകർ ബന്ധപ്പെട്ട അദ്ധ്യാപകരുടെ സേവനപുസ്തകത്തിൽ രേഖപ്പെടുത്തേണ്ടതാണെന്നു അറിയിക്കുന്നു.
ഇതു സംബന്ധിച്ച കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്ത് ചുവടെ കൊടുത്തിരിക്കുന്നു.
December 13, 2018
ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് അനുവദിച്ച 7 കിലോ അരി മാവേലി സ്റ്റോറിൽ നിന്നും കൈപറ്റി 21 / 12 / 2018 നു മുൻപായി വിതരണം ചെയ്തു ആ വിവരം 29/ 12 / 2018 5 മണിക്ക് മുൻപായി താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ "എ" സെക്ഷനിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ് അരിവിതരണം ചെയ്തതിന്റെ അക്ക്വിറ്റൻസ് പ്രത്യേകം എഴുതി സൂക്ഷിക്കേണ്ടതാണ്
---------------------------------------------------------------------------------
ക്രമ നം |സ്‌കൂൾ കോഡ് |ഉച്ചഭക്ഷണ പദ്ധതിയിൽ |ആകെ വിതരണം | വിതരണം പൂർത്തീ |
| |ഉൾപ്പെട്ട കുട്ടികളുടെ |ചെയ്ത അരിയുടെ | കരിച്ച ദിവസം |
| |എണ്ണം അളവ് ----------------- ----------------------------------------------------------------------------------------------------------------------------------
December 12, 2018
ലിസ്റ്റിൽ പുതിയകുട്ടികളെ എന്റർ ചെയ്യേണ്ടതില്ല.
നുമാറ്റ്‌സ് പരീക്ഷ 2018 - 19 - ഇരിട്ടി ഉപജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
ക്രമ നം. രജിസ്റ്റർ നം വിദ്യാർഥിയുടെ പേര് വിദ്യാലയത്തിന്റെ പേര്
(1) 129 സിലിയ സജീവൻ ഗവ. . യൂ. പി. സ്ക്കൂൾ, തില്ലങ്കേരി
(2) 155 ജോയ്‌സ് ജോസ് ഗവ. . യൂ. പി. സ്ക്കൂൾ, തലക്കാണി.
(3) 111 അഭിഷ്‌ണ കെ. വി. ഗവ. . യൂ. പി. സ്ക്കൂൾ, തില്ലങ്കേരി
(4) 112 മുഹമ്മദ് സാലിഹ് എ. ഒ. ജി. എച്ച്. എച്ച്. എസ്സ്, ചാവശ്ശേരി.
(5) 108 ശ്രീനന്ദ് മനീന്ദ്രൻ വാഴുന്നവേർസ് യൂ. പി. എസ്സ്, കീഴൂർ.
(6) 172 അനന്ദു പി. ഗവ. . യൂ. പി. സ്ക്കൂൾ, ഉളിയിൽ.
(7) 144 ആവണി മഞ്ചാടിയിൽ എസ്സ്. എച്ച്. യൂ. പി. എസ. അങ്ങാടിക്കടവ്
(8) 128 മഞ്‌ജിമ സി, ഗവ. . യൂ. പി. സ്ക്കൂൾ, മേനച്ചോടി.
(9) 137 ആമിന ഷാദാ ജി. എച്ച്. എച്ച്. എസ്സ്, ആറളം.
കേരള പബ്ലിക് സർവീസ് കമ്മീഷൻ കണ്ണൂർ ജില്ലാ ആഫീസിൽ താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ ഉൾപ്പെടുന്ന സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകർ 13 - 12 - 2018 (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് നിയമന പരിശോധനയ്ക്കായി ഹാജരാകേണ്ടതാണ്. പ്രധാനാദ്ധ്യാപകർ ബന്ധപ്പെട്ട അധ്യാപകരെ പ്രസ്‌തുത വിവരം അറിയിക്കേണ്ടതാണ്.
പേജ് 1, പേജ് 2
അറിയിപ്പ്
നവംബർ മാസത്തിലെ എക്സ് പെന്റിച്ചർ സ്റ്റെമെന്റ്റ് ഇനിയും ഓൺലൈൻ ചെയ്യാത്ത സ്കൂളുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു . 13 -12 -2018 നു 5 മണിക്ക് മുമ്പായി വരവ് ചെലവ് കണക്കുകളുടെ വിവരം ഓൺലൈൻ ചെയ്യേണ്ടതാണ് .
1 | G.L.P.School, Anappanthi | 21 | Govt.U.P.School, Thillenkerry | |
2 | Govt.L.P.School, Kavumpady | 22 | Govt.U.P.School,Vekkalam | |
3 | Govt.L.P.School, Kolakkad | 23 | Govt.U.P.School,Vilakkode | |
4 | Govt.L.P.S.Vayannur | 24 | St.Sebastians U.P.School, Kappad | |
5 | St.Georges L.P.School, Ambayathode | 25 | N.S.S.U.P.School, Kottiyoor | |
6 | Mubarak L.P.School, Ayyappankavu | 26 | Manathana Peravoor U.P.S. | |
7 | St.Josephs L.P.School, Edappuzha | 27 | Perumparamba ups | |
8 | I.I.M.L.P.School, Iritty | 28 | St.Johns U.P.S.Thundiyil | |
9 | St.Josephs L.P.School, Randamkadavu | 29 | St.Thomas U.P.School, Karikkottakkary | |
10 | Lourds L.P.School, Kottukappara | 30 | St.Sebastians U.P.School, Veerpad | |
11 | Manoharavilasam L.P.School | 31 | Aided U.P.School, Vekkalam | |
12 | MIMLPS ARALAM | 32 | NIRMALA LP S | |
13 | PALLIAM LP | 33 | PKKMAMLPS | |
14 | POOLAKKUTTY LPS | 34 | PUNNAD LPS | |
15 | SREEJANARDHANA LPS | 35 | AMBAYATHODE LPS | |
16 | EDOOR LP S | 36 | ULIYIL CENTRA L LPS | |
17 | UILIYIL SOUTH LP S | 37 | VANIVILASAM THILLENKERY | |
18 | GUPS THALAKKANI | 38 | GUP CHETTIYAMPARAMBA | |
19 | GUP ADAKKATHODE | 39 | Govt.L.P.School, Peringanam | |
20 | Govt.LP School, Edavely | 40 | Govt.L.P.S.Vayannur | |
21 | Govt.L.P.School, Kolithattu | 41 | Govt.L.P.School,Peratta |
സ്ക്കൂൾ സുരക്ഷ
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക -(ഭാഗം 1 , ഭാഗം 2).
സ്കൂൾ സുരക്ഷ സംബന്ധിച്ച് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രസ്തുത നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമകൾ പൂരിപ്പിച്ച് 15-12-2018 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
December 10, 2018
ഒ ബി സി പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്-വളരെ അടിയന്തിരം
2015-16 മുതല്‍ ഒ ബി സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അര്‍ഹത നേടിയിട്ടും തുക ബാങ്ക് അക്കൌണ്ടില്‍ എത്താത്ത കുട്ടികളുടെ ലിസ്റ്റ് ഇതോടോപ്പമുള്ള പ്രൊഫോര്‍മയില്‍ 14/12/2018 വെള്ളിയാഴ്ചക്കകം ഓഫിസില്‍ എത്തിക്കേണ്ടതാണ്.ഡി ഡി ഇ യുടെയും പിന്നോക്ക വിഭാഗ വികസന വകുപ്പില്‍ നിന്നുള്ള കത്തും പ്രോഫോര്‍മയും ലിങ്കില്‍ കൊടുക്കുന്നു.
പ്രോഫോര്‍മയും കത്തും
// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
സ്കൂൾ വാഹനങ്ങൾ ഇൻഷുർ ചെയ്യുന്നതിനെ സംബന്ധിച്ച ജില്ലാ ഇൻഷുറൻസ് ഓഫീസറുടെ കത്ത് താഴെ കൊടുക്കുന്നു
Letter
Letter
വാഹന ഇൻഷുറൻസ്
സ്കൂൾ വാഹനങ്ങൾ ഇനി മുതൽ കണ്ണൂർ തെക്കീ ബസാറിൽ റബ്കോ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഷുറൻസ് ഓഫീസിൽ ഇൻഷൂർ ചെയ്യുന്നതിനുള്ള നടപടികൾ പ്രധാനാദ്ധ്യാപകർ കൈക്കൊള്ളേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഷുറൻസ് ഓഫീസിലെ ഡവലപ്പ്മെന്റ് ഓഫീസറെ 94 96 004 884 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സ്പെഷ്യൽ അരി വിതരണം
സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിലേക്കായി 10-12-2018 നു തന്നെ ഇൻഡന്റ് പാസ്സാക്കേണ്ടതുണ്ട്. ആയതിനാൽ എല്ലാ സ്കൂളുകളും നിലവിൽ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ ക്യത്യമായ എണ്ണം പുതിയ നൂണ്മീൽ സോഫ്റ്റ് വെയറിൽ 10-12-2018 ന് ഉച്ചയ്ക്ക് മുമ്പായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യയിൽ നിന്നും വ്യത്യാസം (കൂടുതലോ കുറവോ) ഉണ്ടെങ്കിൽ ആയത് സോഫ്റ്റ് വെയറിൽ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. പ്രസ്തുത തിരുത്തലുകൾ വരുത്താത്തതുമൂലം ഏതെങ്കിലും കുട്ടിക്ക് സ്പെഷ്യൽ അരി ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു.
*********************************************************************************************
ഉച്ചഭക്ഷണ പദ്ധതി
“ഉച്ചക്കഞ്ഞി” എന്ന പദപ്രയോഗം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത കത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് പി.ടി.എ, മദർ പി.ടി.എ , എസ്.എം.സി , നൂണ്മീൽ കമ്മിറ്റി എന്നിവയ്ക്ക് ബോധവത്കരണം നല്കുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്.
*********************************************************************************************
December 07, 2018
ജൈവവൈവിധ്യ കോൺഗ്രസ്സ്
ഈ വർഷത്തെ കണ്ണൂർ ജില്ലാതല കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സ് 3-1-2019 ന് കണ്ണൂർ ഗവ ടി.ടി.ഐ യിൽ വെച്ച് നടത്തപ്പെടുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 10-12-2018 . വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
November 30, 2018
November 29, 2018
ഉച്ച ഭക്ഷണം വളരെ അടിയന്തിരം
2018 നവംബർ മാസത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട nmp കെ 2 , expenditure എന്നിവ ഓഫീസിൽ സമർപ്പിക്കുമ്പോൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മിനുട്സ് ബുക്ക് സമർപ്പിക്കേണ്ടതാണ് . കൂടാതെ 2018 -19 വർഷത്തിലെ പുതിയ നൂൺ മീൽ കമ്മിറ്റി രൂപീകരിച്ച വിവരങ്ങൾ രേഖപ്പെടുത്തിയ പേജിന്റെ ഫോട്ടോകോപ്പി കൂടി സമർപ്പിക്കേണ്ടതാണ്
November 23, 2018
ആക്ടിവിറ്റി ബുക്ക് ഇൻഡന്റിങ്
ആക്ടിവിറ്റി ബുക്ക് ഇൻഡന്റിങ് ( ഒന്ന്, രണ്ട് ക്ലാസ്സുകൾക്കുള്ളത് ) മുൻപ് കൊടുത്തിരിക്കുന്ന അറിയിപ്പ് പ്രകാരം തന്നെ പ്രധാനാദ്ധ്യാപകർ കൃത്യമായി ചെയ്യേണ്ടതാണ്. ഇതിനകം കൺഫേം ചെയ്‌തിട്ടുള്ളവർ പ്രൊഫൈൽ എ. ഇ. ഓ. ഓഫീസിൽ നിന്നും reset ചെയ്യുന്നതിനായി വിളിക്കേണ്ടതാണ്. ആക്ടിവിറ്റി ബുക്കുകളുടെ എണ്ണം (ഒന്ന്, രണ്ട് ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കുമുള്ളത്) രേഖപ്പെടുത്തിയതിനു ശേഷം save ചെയ്‌തതിനു ശേഷം മാത്രമേ കൺഫേം ചെയ്യുവാൻ പാടൂള്ളൂ എന്ന് അറിയിക്കുന്നു.
ഉച്ച ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതിയ നൂൺ മീൽ സോഫ്റ്റ്‌വെയറിൽ പൂരിപ്പിക്കേണ്ട അവസാന തീയ്യതി 24 / 11 / 2018 ആണ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട് ആയതിനാൽ സോഫ്റ്റ് വെയറിൽ എല്ലാ വിവരങ്ങളും രേഖപ്പെടുത്തി എന്നുള്ള സാക്ഷ്യപത്രം 24 / 11 / 2018 ,3 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് പ്രസ്തുത തീയ്യതിക്ക് ശേഷം വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കില്ല എന്ന വിവരവും അറിയിക്കുന്നു .
November 21, 2018
ഇൻഡന്റിംഗ്-ആക്ടിവിറ്റി ബുക്ക്
2019-20 വർഷത്തേക്കാവശ്യമായ പുസ്തകങ്ങളുടെ ഇൻഡന്റിംഗ് ചെയ്യുന്ന സമയത്ത് ഒന്നും രണ്ടും ക്ലാസ്സുകളിലെ ആക്ടിവിറ്റി ബുക്കിനുള്ള ഇൻഡന്റ് കൂടി ചെയ്യേണ്ടതാണ്.നിലവിൽ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളുടെ പട്ടികയിലാണ് ആക്ടിവിറ്റി ബുക്ക് ഇൻഡന്റ് ചെയ്യുന്നതിനായി ഉൾപ്പെടുത്തിയിട്ടുള്ളത് എന്നതിനാൽ മലയാളം മീഡിയം മാത്രമുള്ള സ്കൂളുകൾ ആക്ടിവിറ്റി ബുക്ക് ലഭിക്കുന്നതിനായി സ്കൂൾ പ്രൊഫൈലിൽ മലയാളത്തിനു പുറമേ ഇംഗ്ലീഷ് മീഡീയം കൂടി സെലക്ട് ചെയ്യുകയും ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളുടെ പട്ടികയിൽ നിന്നും ഒന്നും രണ്ടും ക്ലാസ്സുകളിലെ ആക്ടിവിറ്റി ബുക്ക് മാത്രം ഇൻഡന്റ് ചെയ്യേണ്ടതുമാണ്. ഇതിനോടകം ഇൻഡന്റിംഗ് പൂർത്തിയാക്കിയ സ്കൂളുകൾ റീസെറ്റ് ചെയ്യുന്നതിനായി 9446836781 എന്ന നമ്പറിൽ വിളിക്കുക.
November 18, 2018
ശ്രദ്ധ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള ഫോർമാറ്റിൽ 19 -11 -2018 തിങ്കളാഴ്ചക്ക് 10 മണിക്ക് മുൻ പായി ഓൺലൈൻ ആയി വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക Format
November 16, 2018
അറിയിപ്പ്
ത്യശ്ശൂർ ജില്ലയിലെ കൈപ്പമംഗലം മണ്ഡലത്തിലെ സ്കൂളുകളിൽ കുട്ടികൾ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിറ്റ് കൊണ്ട് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നല്കിയ മാത്യക സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ മാസം 15 മുതൽ 23 വരെ കുട്ടികൾ സ്കൂളുകളിൽ നിന്നും അവരുടെ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ സ്കൂളുകളിൽ ശേഖരിച്ച് സൂക്ഷിക്കേണ്ടതും ഈ മാസം 24 മുതൽ കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷൻ പ്രവർത്തകർ വില നല്കിക്കൊണ്ട് സ്കൂളുകളിൽ നിന്നും ഇവ ഏറ്റെടുക്കുന്നതുമായിരിക്കും.
കൂടുതൽ വിശദാംശങ്ങൾക്കും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നത് സംബന്ധിച്ചും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
വളരെ അടിയന്തിരം
പാഠപുസ്തക വിതരണം - മൂന്നാം വോള്യം
ഇതു വരെ ലഭിച്ച മൂന്നാം വോള്യം പാഠപുസ്തകങ്ങളുടെ എണ്ണം അടിയന്തിരമായി വെബ്സൈറ്റിൽ പ്രധാനാദ്ധ്യാപകർ രേഖപ്പെടുത്തേണ്ടതാണ്. സൊസൈറ്റി വിദ്യാലയങ്ങൾ സൊസൈറ്റി എൻട്രിയും സ്ക്കൂൾ എൻട്രിയും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ആയത് വിതരണം പൂർത്തിയാക്കി അധികമായുള്ള മൂന്നാം വോള്യം പാഠപുസ്തകങ്ങളെയും ഇനിയും ലഭിക്കാനുള്ള മൂന്നാം വോള്യം പാഠപുസ്തകങ്ങളെയും സംബന്ധിച്ച Excess/Shortage ലിസ്റ്റ് 17-11-2018 (ശനി) ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപഡയറക്ടർക്കു ഇനിയും ലഭിക്കുവാനുള്ള മൂന്നാം വോള്യം പാഠപുസ്തകങ്ങളുടെ കൃത്യമായ എണ്ണം സമർപ്പിക്കേണ്ടതിനാൽ വളരെ ശ്രെദ്ധപൂർവം EXCESS / SHORTAGE ലിസ്റ്റ് തയ്യാറാക്കേണ്ടതും നിർദിഷ്ട സമയപരിധിക്കു മുമ്പായി എ . ഇ. ഓ. ആഫീസിൽ സമർപ്പിക്കേണ്ടതുമാണ്. കൂടാതെ ഇനിയും മൂന്നാം വോള്യം പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ ലഭിക്കുവാൻ ബാക്കിയുണ്ടെങ്കിൽ സെക്ഷൻ ക്ലർക്കിനെ 9446836781 എന്ന മൊബൈൽ നമ്പറിൽ വിളിച്ചു അറിയിക്കേണ്ടതാണ്.
ഈ അവസരം കൃത്യമായി വിനിയോഗിക്കാത്ത പ്രധാനാധ്യാപകർക്കു മൂന്നാം വോള്യം പാഠപുസ്‌തകങ്ങൾ യാതൊരു കാരണവശാലും ലഭിക്കുന്നതല്ലെന്ന് അറിയിക്കുന്നു.
November 14, 2018
******************************************************
******************************************************
ഉച്ച ഭക്ഷണം - വളരെ അടിയന്തിരം
സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതി - രാഷ്ട്രപിതാവിന്‍റെ 150 ആം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കേണ്ട പരിപാടികള്‍----CIRCULAR
******************************************************
ഉച്ച ഭക്ഷണം - വളരെ അടിയന്തിരം
ഉച്ച ഭക്ഷണ കമ്മിറ്റി 15 -07 -2018 നു മുൻപ് രൂപീകരിച്ച സ്കൂളിന്റെ പേരും 15 -07 -2018 നു ശേഷം രൂപീകരിച്ചവരും ഇനിയും രൂപീകരിക്കാത്ത സ്കൂളുകൾ ഉണ്ടെങ്കിൽ ആയതിന്റെ വിവരവും ഇനി 5 മണിക്ക് മുൻപ് എ സെക്ഷനെ ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ് . നാളെ ഡി ഡി യിൽ നടക്കുന്ന മീറ്റിങ്ങിൽ കൊണ്ടുപോകേണ്ടതിനാൽ വിവരം 9447487585 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.
November 13, 2018
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
പൊതു വിദ്യാഭ്യാസ വകുപ്പിലെ അംഗ പരിമിതര്‍ക്ക് സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും റെയിലുകളും റാംപുകളും നിര്‍മ്മിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ ഡയരക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. താഴെ കൊടുത്തിട്ടുള്ള PROFORMA യില്‍ 16 /11/18 നു (വെള്ളിയാഴ്ച) ക്ക് മുമ്പായി നിര്‍ബന്ധമായും ഓഫിസില്‍ സമർപ്പിക്കേണ്ടതാണ്.
നമ്പര്‍
|
സ്കൂളിന്‍റെ പേര്
|
നിലവില്‍ ഉള്ള റാംപുകള്‍
|
ആവശ്യമുള്ള റാംപുകള്‍
|
ആവശ്യമുള്ള റെയിലുകള്‍
|
ജവഹര്‍ നവോദയ സ്കൂള്‍ എന്ട്രന്‍സ് പരീക്ഷ 2019 --ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച അറിയിപ്പ്
ജവഹര്‍ നവോദയ സ്കൂള്‍ ആറാം തരത്തിലെക്കുള്ള അഡ്മിഷന് വേണ്ടിയുള്ള എന്ട്രന്‍സ് പരീക്ഷക്ക് ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 30/11/2018 ആണ്.01/05/2006 നും 30/04/2010 നും ഇടയില്‍ ജനിച്ച ഇപ്പോള്‍ അഞ്ചാം തരത്തില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.www.navodaya.gov.in എന്ന വെബ്സൈറ്റില്‍ PROSPECTUS ഡൌണ്‍ലോഡ് ചെയ്യുകയും അപേക്ഷ രാജിസ്റെര്‍ ചെയ്യുകയും ചെയ്യാം.
6/4/2019 നു നവോദയ വിദ്യാലയങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുക.ഹാള്‍ടിക്കറ്റ് മാര്‍ച്ച് 1 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും.വിദ്യാര്‍ഥിയുടെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,കുട്ടിയുടെയും രക്ഷിതാവിന്‍റെയും ഒപ്പ്, പ്രധാനാധ്യാപകന്‍, കുട്ടി അഞ്ചാം തരത്തില്‍ ഈ വിദ്യാലയത്തിലാണ് അധ്യയനം നടത്തുന്നത് എന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ടിഫിക്കറ്റ്(in English) എന്നിവ സ്കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
Principal
Jawahar Navodaya Vidyalaya
Kannur Kerala - 670 692
Phone 0490 2311380
E mail : jnvkannur1987@gmail.com
Web Site: jnvkannur.gov.in
പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
കേരള കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിന്‍റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചനാ മത്സരം നടക്കുന്നു.
എല്‍ പി വിഭാഗത്തില്‍ ക്രയോണ്‍സും യു പി വിഭാഗത്തില്‍ ജലചായവും ഉപയോഗിച്ചാണ് ചിത്രരചന.
ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് അവാര്‍ഡും സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും നല്‍കും.
17/11/2018 നു രാവിലെ 9.30 നു GVHSS (സ്പോര്‍ട്സ്), കണ്ണൂരില്‍ ആണ് മത്സരം നടക്കുന്നത്.
അപേക്ഷ ഫോറം www.handloomexpokannur.com എന്നവെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 13/11/2018
അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.
വിലാസം : ജനറല്‍ മാനേജര്‍, ജില്ല വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന്‍ പി ഒ ,
കണ്ണൂര്‍ - 670001
ഫോണ്‍ : 0497 2700928, 2707522
November 12, 2018
ടെക്സ്റ്റ് ബുക്ക് ഇൻഡന്റിംഗ് 2019-20
2019-20 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് 12-11-2018 മുതൽ 27-11-2018 വരെ ഒറ്റത്തവണയായി ചെയ്യാവുന്നതാണ്. 27-11-2018 നു ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിംഗിനും യാതൊരു കാരണ വശാലും സമയം അനുവദിക്കുന്നതല്ല. സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാനാധ്യാപകർ കൃത്യമായി ഇൻഡന്റ് ( 3 വോള്യങ്ങളിലും എന്റർ ചെയ്ത് സേവ് ചെയ്യേണ്ടതാണ്) ചെയ്‌തതിന്റെ പ്രിൻറ് ഔട്ട് (ഹാർഡ് കോപ്പി) പരിശോധിച്ചു പൂർണമായും ശരിയാണെന്നു സാക്ഷ്യപ്പെടുത്തി ഒപ്പും സീലും പതിച്ചു 26 - 11 - 2018 (തിങ്കൾ) വൈകുന്നേരം 4 മണിക്ക് മുമ്പായി എ. ഇ. ഓ. ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. എൽ. പി. / യൂ. പി. / ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ ഈ വിഷയത്തിൽ പ്രത്യേകം ശ്രെദ്ധിക്കേണ്ടതും ഇൻഡന്റ് ചെയ്‌തതിന്റെ ഹാർഡ് കോപ്പി നിർദിഷ്ട സമയപരിധിക്കകം നിർബന്ധമായും എ. ഇ. ഓ ആഫീസിൽ സമർപ്പിക്കേണ്ടതുമാണ്. . അശ്രദ്ധമായും നിർദ്ദേശ്ശങ്ങൾ കൃത്യമായി മനസ്സിലാക്കാതെ തെറ്റായിട്ടും ഇൻഡന്റ് ചെയ്യുന്ന പ്രധാനാദ്ധ്യാപകർ നടപടി നേരിടേണ്ടി വരുമെന്ന് അറിയിക്കുന്നു.
നിർദ്ദേശങ്ങൾ
1) www.kite.kerala.gov.in എന്ന വെബ്സൈറ്റിലെ Text Book Monitoring System 2019 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമ്പൂർണ്ണയിലെ യൂസർ നെയിമും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
2)തുടർന്ന് സ്കൂൾ ഏത് സൊസൈറ്റിയുടെ കീഴിലാണ് വരുന്നതെന്ന് ക്ലിക്ക് ചെയ്ത് തെരെഞ്ഞെടുക്കേണ്ടതാണ്.
3)അതിനു ശേഷം ഇൻഡന്റ് ഫോം ലിങ്കിൽ ക്ലിക്ക് ചെയ്ത് സ്റ്റാൻഡേർഡ് സെലക്ട് ചെയ്യുമ്പോൾ അതാത് സ്റ്റാൻഡേർഡിൽ വരുന്ന ടൈറ്റിലുകൾ ലഭ്യമാകും.ഇതിൽ Number of books required എന്ന കോളത്തിൽ ഓരോ ടൈറ്റിലിലും വേണ്ട ബുക്കുകളുടെ എണ്ണം 3 വോള്യങ്ങളിലും എന്റർ ചെയ്ത് സേവ് ചെയ്യേണ്ടതാണ്. പല സ്കൂളുകളും രണ്ടും മൂന്നും വോള്യങ്ങൾ ചെയ്യാറില്ലെന്ന് ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.
4)2018-19 വർഷത്തെ ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ എണ്ണം അനുസരിച്ച് ഇൻഡന്റ് ചെയ്താൽ മതിയാകും. 2019-20 വർഷത്തെ പുതിയ അഡ്മിഷൻ പ്രകാരം കൂടുതൽ പുസ്തകങ്ങൾ ആവശ്യമെങ്കിൽ അതനുസരിച്ച് ഇൻഡന്റ് ക്രമീകരിക്കുന്നതിനായി 2019 ജൂൺ 12 മുതൽ 20 അവസരം നല്കുന്നതാണ്. ( പാഠപുസ്തകങ്ങളുടെ പുനക്രമീകരണത്തിനു ശേഷം , പ്രത്യേകിച്ചും 1 , 5 , 8 ക്ലാസ്സുകളിലെ പുസ്തകങ്ങൾ ഓഫീസ് വരാന്തയിൽ കെട്ടിക്കിടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശരിയായ രീതിയിൽ ഇൻഡന്റ് ചെയ്താൽ ഇത്തരം പാഴ്ചെലവുകൾ നിയന്ത്രിക്കാവുന്നതാണ്)
5) Academic / Oriental വിഭാഗങ്ങളുള്ള പുസ്തകങ്ങളിൽ Oriental വിഭാഗത്തിലുള്ള പുസ്തകങ്ങൾ ഇൻഡന്റ് ചെയ്യാൻ പാടില്ല. Academic വിഭാഗം പുസ്തകങ്ങൾ മാത്രമേ ഇൻഡന്റ് ചെയ്യാൻ പാടുള്ളു.
6) ഓരോ ക്ലാസ്സിലും കുറഞ്ഞത് 2 ഡിവിഷനുണ്ടെങ്കിൽ മാത്രമേ ഒരു ഡിവിഷനിൽ ഇംഗ്ളീഷ് മീഡിയം ആരംഭിക്കാൻ പാടുള്ളൂ.ഓരോ ക്ലാസ്സിലും ഒരു മലയാളം ഡിവിഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. അടുത്ത അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തിയതിനുശേഷം 27-11-2018 നുള്ളിൽ ഇൻഡന്റ് ചെയ്യേണ്ടതാണ് . ഇപ്പോൾ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾ ഇൻഡന്റ് ചെയ്യാതെ , അടുത്ത അധ്യയന വർഷത്തിൽ സ്കൂൾ തുറന്നതിനുശേഷം ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് ആവശ്യമുന്നയിക്കുന്നത് അനുവദിക്കില്ല.
7) ഇൻഡന്റ് ചെയ്തതിനുശേഷവും , 2019 ജൂണിൽ അഡീഷണൽ ഇൻഡന്റ് ചെയ്തതിനുശേഷവും കൺഫേം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
8) 9,10 ക്ലാസ്സുകളിൽ പാഠപുസ്തകങ്ങൾക്ക് മാറ്റമുള്ളതിനാൽ ഇൻഡന്റിംഗ് സമയത്ത് ക്യത്യമായ എണ്ണം രേഖപ്പെടുത്തേണ്ടതാണ്
9) 9, 10 ക്ലാസ്സുകളിലെ അതാത് വിഷയങ്ങളെടുക്കുന്ന അധ്യാപകരുടെ എണ്ണത്തിനനുസരിച്ച് ഓരോ അധ്യാപകർക്കും ഒരു ബുക്ക് വീതം അധികമായി ഇൻഡന്റ് ചെയ്യാവുന്നതാണ്.
(മികവിലേക്ക് ഒരു ചുവട്) പദ്ധതി 2018 - 19
ശ്രെദ്ധ പദ്ധതിയുമായി ബന്ധപ്പെട്ട മോണിട്ടറിംഗ് ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
മാർഗ്ഗനിർദ്ദേശ്ശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
*********************************************************************
പ്രീമെട്രിക് സ്കോളർഷിപ്പ് 2018 - 19
Prematric minority scholarship , Prematric disability scholarship , NMMS എന്നീ സ്കോളർഷിപ്പുകളുടെ വേരിഫിക്കേഷൻ 13 - 11 - 2018 നുള്ളിൽ പൂർത്തിയാക്കേണ്ടതാണ്. ഉപജില്ലയിലെ നിരവധി വിദ്യാലയങ്ങൾ ഇനിയും വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ലായെന്ന് ഡി.ഡി.ഇ യിൽ നിന്നും അറിയിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവരുടെ പേര് വിവരങ്ങൾ ഡി.പി.ഐ യുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടിട്ടുള്ളതിനാൽ വെരിഫിക്കേഷൻ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കർശ്ശന നിർദ്ദേശം നല്കിക്കൊള്ളുന്നു.അർഹതപ്പെട്ട ഏതെങ്കിലും ഒരു വിദ്യാർത്ഥിക്ക് സ്കോളർഷിപ്പ് ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടായാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനായിരിക്കുമെന്ന് ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കുന്നു.
എല്ലാ സ്കൂളുകളും പ്രസ്തുത സൈറ്റിൽ ഒരിക്കല്ക്കൂടി ലോഗിൻ ചെയ്ത് ഇതുവരെ ലഭിച്ച എല്ലാ ഫ്രെഷ്/റിന്യൂവൽ അപേക്ഷകളും വെരിഫൈ ചെയ്തതായി ഉറപ്പ് വരുത്തേണ്ടതാണ്.
November 07, 2018
അറിയിപ്പ്
എയ്ഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
പി എഫ് അഡ്മിഷൻ , ലോൺ , ക്ലോഷർ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രധാനാദ്ധ്യാപകർ ചെയ്യേണ്ടതും ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്കുമായി ഇതോടൊപ്പമുള്ള സർക്കുലർ പ്രിന്റ് എടുത്തു വായിച്ചു മനസിലാക്കുകയും സര്കുലരിനോടൊപ്പമില്ല പ്രഫോർമ പൂരിപ്പിച്ചു 8/ 11 / 2018 നു 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ക്ഷേത്രപ്രവേശന വിളംബര വാർഷികം
യൂ. പി. / ഹൈസ്‌ക്കൂളുകളിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാഘോഷം' ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്' (തമസോമ ജ്യോതിർഗമയ) 2018 നവംബർ 11, 12, 13 തിയ്യതികളിൽ സംഘടിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും ജില്ലാ കലക്ടർ ജനറൽ കൺവീനറുമായ സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും നവംബർ 8 ന് രാവിലെ 10 മണിക്ക് ഉപന്യാസ മത്സരം നടത്താൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. യുപി, ഹൈസ്കൂൾ വിദ്യാർഥികളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത്. വിഷയം: 'കേരളീയനവോത്ഥാനവും ക്ഷേത്ര പ്രവേശന വിളംബരവും -
സ്കൂളുകളിൽ നിന്ന് രണ്ട് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം ലഭിക്കുന്ന ഉപന്യാസത്തിന്റെ കോപ്പി ബന്ധപ്പെട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ അന്നേദിവസം തന്നെ എത്തിക്കേണ്ടതാണ്. നവം. 9 ന് ഉപജില്ലാ തലത്തിൽ മൂല്യനിർണയം നടത്തും. ഉപജില്ലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് പ്രൈസും ലഭിക്കും.
നവം.11 കണ്ണൂരിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടന പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും.
ടോയ്‌ലറ്റ് സൗകര്യങ്ങൾ
| ||
ഓരോ സ്കൂളിലും വിദ്യാർത്ഥികളുടെ എണ്ണത്തിനാനുപാതികമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്.വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
| ||
വിദ്യാർത്ഥികളുടെ എണ്ണം
|
കക്കൂസിന്റെ എണ്ണം
| |
പെൺകുട്ടികൾ
|
ആൺകുട്ടികൾ
| |
30ൽ കൂറവ്
|
2
|
1
|
50ൽ കൂറവ്
|
3
|
2
|
70ൽ കൂറവ്
|
3
|
2
|
100ൽ കൂറവ്
|
5
|
3
|
150ൽ കൂറവ്
|
6
|
3
|
200ൽ കൂറവ്
|
8
|
3
|
ഫ്ളഷ് ഔട്ട് സമ്പ്രദായം നിലവിലുള്ളിടത്ത് താഴെക്കൊടുത്തിരിക്കുംവിധമായിരിക്കണം എണ്ണം
| ||
വിദ്യാർത്ഥികളുടെ എണ്ണം
|
കക്കൂസിന്റെ എണ്ണം
| |
പെൺകുട്ടികൾ
|
ആൺകുട്ടികൾ
| |
25
|
1
|
1
|
50
|
2
|
1
|
75
|
3
|
2
|
100
|
4
|
2
|
150
|
6
|
3
|
200
|
8
|
4
|
300
|
10
|
5
|
500
|
16
|
8
|
ഇത് കൂടാതെ 100 ആൺകുട്ടികൾക്ക് 6 എണ്ണം എന്ന നിരക്കിൽ മൂത്രപ്പുരകളും ഉണ്ടായിരിക്കേണ്ടതാണ്. എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളുകളിൽ ഈ അനുപാതത്തിൽ കക്കൂസ് , മൂത്രപ്പുര എന്നിവ ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതും കുറവുള്ള പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ടി വിഷയം പരിഹരിക്കേണ്ടതാണ്.
| ||
Subscribe to:
Posts (Atom)