സ്പെഷ്യൽ അരി വിതരണം
സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിലേക്കായി 10-12-2018 നു തന്നെ ഇൻഡന്റ് പാസ്സാക്കേണ്ടതുണ്ട്. ആയതിനാൽ എല്ലാ സ്കൂളുകളും നിലവിൽ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ ക്യത്യമായ എണ്ണം പുതിയ നൂണ്മീൽ സോഫ്റ്റ് വെയറിൽ 10-12-2018 ന് ഉച്ചയ്ക്ക് മുമ്പായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യയിൽ നിന്നും വ്യത്യാസം (കൂടുതലോ കുറവോ) ഉണ്ടെങ്കിൽ ആയത് സോഫ്റ്റ് വെയറിൽ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. പ്രസ്തുത തിരുത്തലുകൾ വരുത്താത്തതുമൂലം ഏതെങ്കിലും കുട്ടിക്ക് സ്പെഷ്യൽ അരി ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു.
*********************************************************************************************
ഉച്ചഭക്ഷണ പദ്ധതി
“ഉച്ചക്കഞ്ഞി” എന്ന പദപ്രയോഗം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത കത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് പി.ടി.എ, മദർ പി.ടി.എ , എസ്.എം.സി , നൂണ്മീൽ കമ്മിറ്റി എന്നിവയ്ക്ക് ബോധവത്കരണം നല്കുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്.
*********************************************************************************************