Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

May 21, 2017

വളരെ അടിയന്തിരം
ഗൂഗിൾ മാപ്പ്
ഉപജില്ലയിലെ എല്ലാ സ്കൂളുകളും 2017 മെയ് 24 നു മുമ്പായി സ്കൂളുകളുടെ  വിവരങ്ങൾ , ഫോട്ടോ എന്നിവ ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തി ടി വിവരം ഫോൺ മുഖാന്തിരം  ഓഫീസിൽ അറിയിക്കേണ്ടതാണ്‌. ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങൾക്കായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
സ്കൂളിനെ മാപ്പിൽ ഉൾപ്പെടുത്താൻ
1)സ്കൂളിന്റെ ഇ-മെയിൽ തുറക്കുക.
2)ഇൻബോക്സിന്റെ മുകളിൽ വലതുവശത്തായി കാണുന്ന ഗൂഗിൾ അപ്ളിക്കേഷനുകളുമായി ബന്ധപ്പെട്ട ഒൻപത് ചതുരങ്ങളിൽ ക്ലിക്ക് ചെയ്യുക.
3)തുറന്ന് വരുന്ന വിൻഡോയിൽ നിന്നും ഗൂഗിൾ മാപ്സിൽ ക്ളിക്ക് ചെയ്യുക.
4)ഗൂഗിൾ മാപ്സിൽ ഇടത് വശത്ത് മുകളിൽ search google maps എന്ന് കാണുന്നിടത്ത് സ്കൂൾ സ്ഥിതി ചെയ്യുന്ന “സ്ഥലം , കണ്ണുർ , കേരളം ”  എന്ന് ടൈപ്പ് ചെയ്ത് എന്റർ ചെയ്യുക.അപ്പോൾ പ്രസ്തുത സ്ഥലം മാപ്പിൽ  ദ്യശ്യമാകും.
5)സ്ക്രീനിന്റെ ഇടത് വശത്ത് താഴെയായി കാണുന്ന ഉപഗ്രഹ ദ്ര്യശ്യത്തിൽ ക്ളിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ദ്ര്യശ്യത്തിൽ നിന്നും സ്കൂൾ തിരിച്ചറിഞ്ഞ് ,സ്കൂൾ കെട്ടിടത്തിന്‌ മുകളിൽ മൗസ് ഉപയോഗിച്ച് Right Click ചെയ്യുക.
6)അപ്പോൾ ലഭിക്കുന്ന വിൻഡോയിൽ നിന്നും Add a missing place(വിട്ടു പോയ ഒരിടം ചേർക്കുക) എന്ന ഒപ്ഷനിൽ ക്ളിക്ക് ചെയ്യുക.സ്ക്രീനിന്റെ ഇടത് വശത്ത് മുകളിലായി തുറന്ന് വരുന്ന വിൻഡോയിൽ സ്കൂളിന്റെ പേര്‌ ,മേല്വിലാസം , വിഭാഗം , ലാന്റ് ഫോൺ നമ്പർ , വെബ്സൈറ്റ് അഡ്ഡ്രസ്സ്(നിർബന്ധമില്ല - ഇ-മെയിൽ അഡ്ഡ്രസ്സ് ഉൾപ്പെടുത്താനാകില്ല) എന്നിവ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് രേഖപ്പെടുത്തുക.Add hours എന്ന് നീല നിറത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ ക്ളിക്ക് ചെയ്ത് സ്കൂൾ പ്രവർത്തി ദിവസങ്ങൾ , പ്രവർത്തന സമയം എന്നിവ കൂടി രേഖപ്പെടുത്തി Finish/Submit ബട്ടൻ അമർത്തുക.
7)ലോഗൗട്ട് ചെയ്തതിനുശേഷം മാപ്സ് തുറന്ന് സ്കൂൾ search ചെയ്യുക.ഇടത് വശത്ത് ഇപ്പോൾ ചേർത്ത വിവരങ്ങൾ ദ്ര്യശ്യമാകും.പ്രസ്തുത വിൻഡോയുടെ ചുവട്ടിൽ add a photo എന്ന ഒപ്ഷൻ ഉപയോഗിച്ച് ഫോട്ടോ കൂടി ചേർക്കേണ്ടതാണ്‌.