May 31, 2017
May 30, 2017
അനംഗീകൃ ത വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം പൊതുവിദ്യാലയത്തിലെത്തിയ കുട്ടികളുടെ എണ്ണം ഈ പട്ടികയിൽ ഉൾപ്പെടുത്തുക
വളരെ അടിയന്തിരം
2017 -1 8 വർഷത്തെ ആറാം പ്രവൃത്തി ദിനത്തിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
May 26, 2017
അറിയിപ്പ്
2017-18 അധ്യയന വർഷാരംഭത്തോട് അനുബന്ധിച്ച് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക
ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ
2017-18 അധ്യയന വർഷത്തിൽ ആറാം പ്രവർത്തി ദിവസത്തിൽ കുട്ടികളുടെ കണക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുമുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
May 23, 2017
May 21, 2017
വളരെ അടിയന്തിരം
ഗൂഗിൾ മാപ്പ്
ഉപജില്ലയിലെ എല്ലാ സ്കൂളുകളും 2017 മെയ് 24 നു മുമ്പായി സ്കൂളുകളുടെ വിവരങ്ങൾ , ഫോട്ടോ എന്നിവ ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തി ടി വിവരം ഫോൺ മുഖാന്തിരം ഓഫീസിൽ അറിയിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങൾക്കായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
സ്കൂളിനെ മാപ്പിൽ ഉൾപ്പെടുത്താൻ
1)സ്കൂളിന്റെ ഇ-മെയിൽ തുറക്കുക.
2)ഇൻബോക്സിന്റെ മുകളിൽ വലതുവശത്തായി കാണുന്ന ഗൂഗിൾ അപ്ളിക്കേഷനുകളുമായി ബന്ധപ്പെട്ട ഒൻപത് ചതുരങ്ങളിൽ ക്ലിക്ക് ചെയ്യുക.
3)തുറന്ന് വരുന്ന വിൻഡോയിൽ നിന്നും ഗൂഗിൾ മാപ്സിൽ ക്ളിക്ക് ചെയ്യുക.
4)ഗൂഗിൾ മാപ്സിൽ ഇടത് വശത്ത് മുകളിൽ search google maps എന്ന് കാണുന്നിടത്ത് സ്കൂൾ സ്ഥിതി ചെയ്യുന്ന “സ്ഥലം , കണ്ണുർ , കേരളം ” എന്ന് ടൈപ്പ് ചെയ്ത് എന്റർ ചെയ്യുക.അപ്പോൾ പ്രസ്തുത സ്ഥലം മാപ്പിൽ ദ്യശ്യമാകും.
5)സ്ക്രീനിന്റെ ഇടത് വശത്ത് താഴെയായി കാണുന്ന ഉപഗ്രഹ ദ്ര്യശ്യത്തിൽ ക്ളിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ദ്ര്യശ്യത്തിൽ നിന്നും സ്കൂൾ തിരിച്ചറിഞ്ഞ് ,സ്കൂൾ കെട്ടിടത്തിന് മുകളിൽ മൗസ് ഉപയോഗിച്ച് Right Click ചെയ്യുക.
6)അപ്പോൾ ലഭിക്കുന്ന വിൻഡോയിൽ നിന്നും Add a missing place(വിട്ടു പോയ ഒരിടം ചേർക്കുക) എന്ന ഒപ്ഷനിൽ ക്ളിക്ക് ചെയ്യുക.സ്ക്രീനിന്റെ ഇടത് വശത്ത് മുകളിലായി തുറന്ന് വരുന്ന വിൻഡോയിൽ സ്കൂളിന്റെ പേര് ,മേല്വിലാസം , വിഭാഗം , ലാന്റ് ഫോൺ നമ്പർ , വെബ്സൈറ്റ് അഡ്ഡ്രസ്സ്(നിർബന്ധമില്ല - ഇ-മെയിൽ അഡ്ഡ്രസ്സ് ഉൾപ്പെടുത്താനാകില്ല) എന്നിവ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് രേഖപ്പെടുത്തുക.Add hours എന്ന് നീല നിറത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ ക്ളിക്ക് ചെയ്ത് സ്കൂൾ പ്രവർത്തി ദിവസങ്ങൾ , പ്രവർത്തന സമയം എന്നിവ കൂടി രേഖപ്പെടുത്തി Finish/Submit ബട്ടൻ അമർത്തുക.
7)ലോഗൗട്ട് ചെയ്തതിനുശേഷം മാപ്സ് തുറന്ന് സ്കൂൾ search ചെയ്യുക.ഇടത് വശത്ത് ഇപ്പോൾ ചേർത്ത വിവരങ്ങൾ ദ്ര്യശ്യമാകും.പ്രസ്തുത വിൻഡോയുടെ ചുവട്ടിൽ add a photo എന്ന ഒപ്ഷൻ ഉപയോഗിച്ച് ഫോട്ടോ കൂടി ചേർക്കേണ്ടതാണ്.

May 18, 2017
സ്‌കൂളുകളിലെ പ്രീ പ്രൈമറി സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 31 -5 -2017 നു മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് പ്രൊഫോർമക്കായി ഇവിടെ ചെയ്യുക
വളരെ അടിയന്തിരം
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ കരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്കു വിധേയമായി 2017 മെയ് മാസം 25 നു മുമ്പായി വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങി എന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതും ആയതിന്റെ ഒരു റിപ്പോർട്ട് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ് .സെര്ടിഫിക്കറ്റിന്റെ ഒരു കോപ്പി സ്കൂളിൽ വാങ്ങി വയ്‌ക്കേണ്ടതും ആവശ്യപ്പെടുമ്പോൾ ഓഫീസിൽ ഹാജരാക്കേണ്ടതുമാണ്
May 12, 2017
വളരെ അടിയന്തിരം
2017 -1 8 വർഷത്തിൽ മെയ് 15 വരെ വിവിധ ക്ലാസ്സുകളിൽ പുതുതായി ചേർന്ന കുട്ടികളുടെ എണ്ണവും , കഴിഞ്ഞ വർഷം (2016 -1 7 )വിവിധ ക്ലാസ്സുകളിൽ പുതുതായി ചേർന്ന കുട്ടികളുടെ എണ്ണവും ഇതോടൊന്നിച്ചുള്ള പ്രഫോർമയിൽ 15 -05 -2017 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കാലതാമസം നിർബന്ധമായും ഒഴിവാക്കുക .പുതിയ ഹെഡ്മാസ്റ്റർമാരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തണം .
PRAFORMA I UP TO
MAY 15 2017
|
|||||||||
Name of school :
|
School Code :
|
||||||||
Year
|
Std I
|
Std II
|
Std III
|
Std IV
|
Std V
|
Std VI
|
Std VII
|
||
2017-18 New
admission only
|
|||||||||
2016-17 (New
admission only
|
|||||||||
May 11, 2017
അറിയിപ്പ്
പ്രഥമാദ്ധ്യാപകരെ ക്ലാസ്സ് ചാർജ്ജിൽ നിന്നും ഒഴിവാക്കി പകരം നിയമനം നടത്തുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 25-4-2017 ലെ കത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
May 10, 2017
അറിയിപ്പ്
സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് നൽകുന്നതിനായി മിൽമ പേട ആവശ്യമുള്ളവർ കണ്ണൂർ മിൽമ ഡയറി യെ 24 -05 -2017 നു മുമ്പായി 9 8 47 5000 71 എന്ന നമ്പറിൽ വിളിച്ചു ഓർഡർ ചെയ്യേണ്ടതാണ് .6 രൂപ വിലയുള്ള പേടയ്ക്കു 3 .75 രൂ നിരക്കിൽ നൽകുന്നതാണ് മിൽമ സ്‌പോൺസർഷിപ് സ്ക്കീമിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ഫോം പൂരിപ്പിച്ചു അയക്കേണ്ടതാണ് .
May 06, 2017
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് :ഇതോടൊപ്പം കൊടുത്തിട്ടുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് പ്രിന്റ് എടുത്ത് മാനേജരുടെ ഒപ്പും സീലും രേഖപെടുത്തി 6 -5 -2017 ന് 5 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് .കോർപ്പറേറ്റ് സ്കൂളുകളിലെ (തലശ്ശേരി/കണ്ണൂർ/മാനന്തവാടി രൂപതകൾ ) പ്രധാനാധ്യാപകർ ഇത് ഇവിടെ സമർപ്പിക്കേണ്ടതില്ല എന്ന കാര്യം കൂടി അറിയിക്കുന്നു ഉത്തരവ് ഇവിടെ
May 04, 2017
പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
സ്കൂൾ പ്രവേശന ക്യാമ്പയിൻ എല്ലാ സ്കൂളുകളും വളരെ നല്ല രീതിയിൽ നടത്തേണ്ടതാണ് .ജീവനക്കാരുടെ സ്വന്തക്കാരടക്കം സമീപത്തുള്ള എല്ലാ കുട്ടികളും പൊതു വിദ്യാലയത്തിലെത്തുന്നു എന്നുറപ്പു വരുത്തണം
സ്കൂൾ തുറക്കുന്നതിനു മുമ്പായി സ്കൂളും പരിസരവും വൃത്തിയാക്കുക , കിണറിലെ വെള്ളം, കോരിയും ,വാട്ടർ ടാങ്ക് കഴുകിയും വൃത്തിയാക്കുക , സ്കൂൾ കെട്ടിടം പെയിന്റ് / വൈറ്റ് വാഷ് ചെയ്യുക furniture repair ചെയ്യുക തുടങ്ങിയ എല്ലാ പ്രവർത്തന ങ്ങളും മെയ് 15 നകം പൂർത്തിയാക്കാൻ ശ്രദ്ധിക്കുമല്ലോ ?

കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റ് ഇല്ലാത്ത സ്കൂളുകൾ 30- 05 -2017 നു മുമ്പായി നിർമ്മിക്കേണ്ടതാണ്
ഫുഡ് സേഫ്‌റ്റി സർട്ടിഫിക്കറ്റ് വാങ്ങാൻ ബാക്കിയുള്ളവർ അടിയന്തിരമായി വാങ്ങേണ്ടതാണ് .
എല്ലാ അദ്ധ്യാപകരും പരിശീലനം നേടി എന്നുറപ്പു വരുത്തേണ്ടതാണ്.
എല്ലാ അദ്ധ്യാപകരും പരിശീലനം നേടി എന്നുറപ്പു വരുത്തേണ്ടതാണ്.
May 03, 2017
എല്ലാ ഗവഃ / എയ്‌ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകർക്കും
.2017 -1 8 വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 1 -06 -2017 നു മുമ്പായി
ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു . കൂടാതെ സ്കൂളിൽ ഏതെങ്കിലും
കെട്ടിടം ഉപയോഗ യോഗ്യമല്ലാത്തതോ ജീർണാവസ്ഥയിലുള്ളതോ മഴക്കാലത്ത്
പ്രവർത്തനം നടത്താനാവാത്തതോഉണ്ടെങ്കിൽ ആയതു ഓഫീസിൽ അറിയിക്കേണ്ടതാണ് .
May 02, 2017
60 kg യുടെ അലൂമിനിയം സ്റ്റോറേജ് ബിൻ വാങ്ങുന്നതിന് ഇതോടൊപ്പം കൊടുത്തിട്ടുള്ള പട്ടികയിലുള്ള സ്‌കൂളുകൾക്ക് 2500 രൂപ പ്രധാ നാധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. സ്റ്റോറേജ് ബിൻ വാങ്ങി ധനവിനിയോഗപത്രം കെ ഫ് സി 44 ഫോമിൽ മെയ് 10 മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് പട്ടികതാഴെ
കൂടാതെ ഗ്യാസ് കണക്ഷൻ എടുക്കുന്നതിനും കിച്ചൻ ഉപകരണങ്ങൾ വാങ്ങുന്നതിനും 5000 രുപ കൂടി അനുവദിച്ചിട്ടുണ്ട് തുക ലഭിച്ചിട്ടുള്ള സ്‌കൂളുകൾ തുക പിൻവലിച്ച് ധന വിനിയോഗപത്രം മെയ് 10 മുൻപായി കെ ഫ് സി 44 ഫോമിൽ എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് പട്ടിക താഴെ
Subscribe to:
Posts (Atom)