വളരെ അടിയന്തിരം-സമയബന്ധിതം
കെ.എ.എസ്.ഇ.പി.എഫ് ഗെയിൻ പി.എഫ്(Govt Aided Institution PF) സംവിധാനം വഴി ഓൺലൈൻ ആക്കുന്നതിനായി നിലവിൽ സ്പാർക്ക് ഡാറ്റാബേസിൽ ഉള്ള വരിക്കാരുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളുടെ ക്യത്യത ഉറപ്പിക്കുന്നതിനുവേണ്ടി ഇതോടൊപ്പമുള്ള എക്സൽ ഷീറ്റിന്റെ പ്രിന്റൗട്ട് എടുത്ത്, ഓരോ ജീവനക്കാരന്റേയും സേവനപുസ്തകം, സേവനപുസ്തകത്തിൽ പതിച്ച പി.എഫ് അഡ്മിഷൻ അപേക്ഷാഫോറം/നോമിനേഷൻ ഫോറത്തിന്റെ പകർപ്പ് എന്നിവയുമായി ഒത്തു നോക്കി ശരിയെന്ന് ഉറപ്പ് വരുത്തി, പ്രധാനാദ്ധ്യാപകന്റെ ഒപ്പും സീലും പതിച്ച പ്രിന്റൗട്ടിന്റെ 2 കോപ്പി വീതം 19-10-2015 നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
കെ.എ.എസ്.ഇ.പി.എഫ് വരിക്കാരനായ ഏതെങ്കിലും ജീവനക്കാരന്റെ വിവരം പ്രിന്റൗട്ടിൽ ഇല്ലെങ്കിൽ എഴുതി ചേർക്കേണ്ടതാണ് .
എക്സൽ ഫയലിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
കുറിപ്പ്: ഇതോടൊപ്പമുള്ള എക്സൽ ഷീറ്റ് ഡൗൺലോഡ് ചെയ്ത് അതാത് സ്കൂളുകളിലെ അധ്യാപകരുടെ /ജീവനക്കാരുടെ വിവരങ്ങൾ മാത്രം,ഹെഡിംഗ്,സർട്ടിഫിക്കറ്റ് ഉൾപ്പെടെ പ്രിന്റ് എടുക്കേണ്ടതാണ്.