Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

October 07, 2015

പ്രധാനാധ്യാപകരുടെ യോഗം
ഇരിട്ടി ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ  ഒരു ദിവസത്തെ ശില്പശാല 12-10-2015  തിങ്കളാഴ്ച 10 മണിക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ കോൺഫറൻസ് ഹാളിൽ വച്ച്  നടക്കുന്നതാണ്‌ .  എല്ലാ   പ്രധാനാധ്യാപകരും    നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.
നിർദ്ദേശങ്ങൾ
1)മുന്നേറ്റം 2015 ,അന്താരാഷ്ട്ര മണ്ണ്‌ വർഷം , പ്രകാശവർഷം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നിർദ്ദിഷ്ട പ്രൊഫോർമയിൽ (ബ്ളോഗിൽ നല്കിയിട്ടുണ്ട്) കൊണ്ടുവരേണ്ടതാണ്‌. മുന്നേറ്റം ,അന്താരാഷ്ട്ര മണ്ണ്‌ വർഷം
2)വിവിധ മേളകൾക്കുവേണ്ടി, കുട്ടികളിൽ നിന്നും അധ്യാപകരിൽനിന്നും ശേഖരിക്കാൻ നിർദ്ദേശിച്ച തുക അന്ന് തന്നെ ഓഫീസിൽ നിന്നും അടക്കേണ്ടതാണ്‌.
3)എല്ലാ സ്കൂളിലും കുറഞ്ഞത് രണ്ട് ടോയ്‌ലറ്റെങ്കിലും ഉണ്ട് എന്ന സാക്ഷ്യപത്രം ഒക്ടോബർ 12 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌
4)അർഹരായ എല്ലാ കുട്ടികൾക്കും രണ്ടു ജോഡി യൂണീഫോം ലഭിച്ചു എന്ന സാക്ഷ്യപത്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌
5)അധികമായി ആവശ്യമുള്ള ഹാൻഡ്ബുക്കുകളുടെ വിവരം SCERT യെ ഒരഴ്ചയ്ക്കുള്ളിൽ അറിയിക്കേണ്ടതാണ്‌. ആയതിന്റെ ഒരു കോപ്പി സീക്രട്ട് സെക്ഷനിലേക്ക് ഇ-മെയിൽ ചെയ്യേണ്ടതാണ്‌.

6)യു.ഐ.ഡി രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത സ്കൂളുകൾ ഒക്ടോബർ 30 നകം രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്‌.