Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

August 08, 2017

വളരെ അടിയന്തിരം
 ഡി പി ഐ  ഉത്തരവ്  പ്രകാരം 05 -8 -2017  നു നടന്ന അദ്ധ്യാപകരുടെ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകരിൽ നിന്നും വിശദീകരണം വാങ്ങി  നാളെ (9 -8 -2017 ) 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .കടുത്ത അസുഖം കൊണ്ട് ഹാജരാകാൻ കഴിയാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ്  ഹാജരാക്കേണ്ടതാണ് .
സോഷ്യൽ സയൻസ് ക്ലബ് പത്രവായന മത്സരം

സോഷ്യൽ സയൻസ് ക്ലബ് ന്റെ  ആഭിമുഖ്യത്തിൽ  ഹൈ സ്കൂൾ വിഡിറ്റർത്ഥികൾക്കുള്ള  പത്രവായന മത്സരം സ്കൂൾ തലത്തിൽ ഓഗസ്റ്റ് 11  നുള്ളിൽ നടത്തേണ്ടതാണ്. സ്കൂൾ തലത്തിൽ  വിജയിക്കുന്ന ഒരു  കുട്ടിയെ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്   സബ് ജില്ലാതല മത്സരം  തിയ്യതി അറിയിക്കുന്നതാണ് .
രാമായണ  പ്രശ്‍നോത്തരിയും  സംസ്കൃത ദിനാചരണവും 

രാമായണ  പ്രശ്‍നോത്തരിയും  സംസ്കൃത ദിനാചരണവും 09 -0 8 -2017  ബുധനാഴ്ച രാവിലെ 9  മണിക്ക് ബി ആർ  സി  ഇരിട്ടിയിൽ വച്ച് നടത്തുന്നതാണ് . എൽ പി വിഭാഗത്തിൽ  കഥാകഥനത്തിനു  ഒരു കുട്ടിയേയും  യു പി  എച് എസ്  വിഭാഗത്തിൽ  രാമായണ  പ്രശ്‍നോത്തരിക്കു  2  കുട്ടികളെയും  പങ്കെടുപ്പിക്കേണ്ടതാണ് 

August 07, 2017

ഉച്ചഭക്ഷണ പരിപാടി
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചതനുസരിച്ച് ഓരോ സ്കൂളിന്റേയും നൂണ്മീൽ അക്കൗണ്ടിലെ 31-5-2017 ലെ ക്ലോസിംഗ് ബാലൻസ് തുകയും , 100 ദിവസത്തേക്കുള്ള  ഒന്നാം ഘട്ട അലോട്ട്മെന്റും ഇതോടൊപ്പമുള്ള പട്ടികയിൽ കൊടുത്തിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത പട്ടികയിൽ നല്കിയിട്ടുള്ള അലോട്ട്മെന്റ് തുക സ്കൂളിന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തി പ്രസ്തുത വിവരം (ലഭിച്ച തുകയുടെ വിശദാംശങ്ങൾ സഹിതം)  രേഖാമൂലം 10-8-2017നുള്ളിൽ സെക്ഷനിൽ നല്കേണ്ടതാണ്‌.തുക ലഭ്യമായിട്ടില്ലെങ്കിൽ പ്രസ്തുത വിവരം അടിയന്തിരമായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌. അല്ലാത്ത പക്ഷം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി.പട്ടികയിൽ അലോട്ട്മെന്റ് തുക പൂജ്യം ആയി കാണിച്ചിട്ടുള്ള  സ്കൂളുകൾക്ക് 100 ദിവസത്തേക്ക്  അക്കൗണ്ടിൽ നിലവിലുള്ള തുക തികയുമെന്നതിനാലാണ്‌ തുക അനുവദിക്കാത്തത്. പ്രസ്തുത സ്കൂളുകൾ വിവരം ഓഫീസിൽ അറിയിക്കേണ്ടതില്ല.
      10-8-2017 നു ശേഷം തുക ലഭിച്ചിട്ടില്ലായെന്ന പരാതി പരിഗണിക്കുന്നതല്ലായെന്നും ടി സ്കൂളിനു നേരെ കാണിച്ച തുക ടി സ്കൂളിന്‌ ലഭിച്ചതായി കണക്കാക്കുമെന്നും അറിയിക്കുന്നു.
                പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

August 05, 2017

പ്രകൃതിക്ഷോഭ സംബദ്ധമായ നിർദ്ദേശങ്ങൾക്കായി
ഇവിടെ click ചെയ്യുക 

ദേശീയ വിര നിർമാർജന ദിനത്തോടനുബന്ധിച്ച ഇതോടോപ്പം  കൊടുത്തിട്ടുള്ള പ്രൊഫോര്മ പൂരിപ്പിച്ച് ജില്ലാമെഡിക്കൽ ഓഫീസർക്ക് നേരിട്ട് സമർപ്പിക്കേണ്ടതാണ് 

സംസ്കൃതം പ്രതിജ്ഞ ഓഗസ്റ്റ് -7  നു സംസ്കൃതം പഠിപ്പിക്കുന്ന സ്കൂളുകളിൽ  ചൊല്ലേണ്ടതാണ് .


August 03, 2017


August 02, 2017

ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ  വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 ന്  10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു  പരിപാടിയിൽ യു പി/  ഹൈ സ്‌കൂൾ വിഭാഗത്തിൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്

August 01, 2017

 അറിയിപ്പ് 



ഓഗസ്റ്റ് 4  മുതൽ 8  വരെ തിയ്യതികളിലായി ഇരിട്ടി സബ് ജില്ലകളിലെ സ്കൂളുകളിൽ നടത്താൻ  നിശ്ചയിച്ച കായികമേള  മാറ്റിവച്ചതായി അറിയിക്കുന്നുപുതുക്കിയ തിയ്യതി പിന്നീടറിയിക്കുന്നതാണ് .

July 31, 2017

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് എൻ.എം.പി യോടൊപ്പം 1-8-2017 നു തന്നെ നല്കേണ്ടതാണ്‌.പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
 സമ്പാദ്യപദ്ധതി സംബന്ധിച്ച നിർദേശം ഇതോടൊപ്പം കൊടുക്കുന്നു ടി നിർദേശം എല്ലാ പ്രധാനാധ്യാപകരും പാലിക്കേണ്ടതാണ് നിർദേശം
ഒന്നാം പാദ വാർഷിക പരീക്ഷ ടൈം ടേബിൾ 2017 -1 8 


July 29, 2017

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
2017-18 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ  നടത്തിപ്പുമായി  ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30-5-2017 ലെ എൻ.എം(1)/39000/2017/ഡി.പി.ഐ നമ്പർ സർക്കുലറിലെ  നിർദ്ദേശങ്ങളിൽ പലതും പാലിക്കുന്നില്ലായെന്ന്  നൂണ്മീൽ ഓഫീസറുടെ സന്ദർശനത്തിൽ ബോധ്യപ്പെട്ട സാഹചര്യത്തിൽ സർക്കുലറിലെ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണെന്ന് പ്രധാനാദ്ധ്യാപകരെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.
അറിയിപ്പ്
1) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30-5-2017 ലെ സർക്കുലർ പി.ടി.എ /എം.പി.ടി.എ , എസ്.എം.സി അംഗങ്ങൾ , പാചകത്തൊഴിലാളികൾ എന്നിവർക്കിടയിൽ വിതരണം ചെയ്ത് പ്രസ്തുത വിവരം 2017 ജൂലായ് മാസത്തെ എൻ.എം.പി. യോടൊപ്പം ഓഫീസിൽ രേഖാമൂലം സമർപ്പിക്കേണ്ടതാണ്‌. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്കൂളുകളുടെ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് പാസ്സാക്കി നല്കുന്നതല്ല.
2)നൂൺഫീഡിംഗ് കമ്മിറ്റി-ഡി.പി.ഐ യുടെ സർക്കുലറിലെ വ്യവസ്ഥകൾക്ക് വിധേയമായി  നൂൺഫീഡിംഗ് കമ്മിറ്റി ചേരേണ്ടതും , കമ്മിറ്റി തീരുമാനിച്ചതനുസരിച്ചുള്ള മെനുവും , മെനുവിനനുസരിച്ചുള്ള ബില്ലുകളും വൗച്ചറുകളും വേണം പരിശോധനയ്ക്ക് ഹാജരാക്കേണ്ടത്. അല്ലാതെ ഉച്ചഭക്ഷണ വിതരണം നടത്തിയാൽ കണ്ടിജന്റ് ചാർജ്ജ് വിഹിതം കുറവ് ചെയ്യുന്നതാണ്‌.

July 28, 2017

ഹൈസ്‌കൂൾ ഭാഷ അധ്യാപകരായി പ്രൊമോഷൻ ലഭിക്കാൻ അര്ഹതയുള്ളവരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഇതോടൊപ്പം കൊടുത്തിരിക്കുന്ന പ്രൊഫോര്മ 2 കോപ്പി പൂരിപ്പിച്ച സേവന പുസ്തകം സഹിതം 5 -8 -17 ന്  മുൻപായി എ ഇ ഓ അഫീസിൽ സമർപ്പിക്കേണ്ടതാണ് 
പാർടൈം ലാംഗ്വേജ് അധ്യാപകരായി ജോലി നോക്കുന്നവർക്ക് ഫുൾ ടൈം തസ്തികയിലേക്ക് പ്രൊമോഷൻ നല്കുന്നതിന് അര്ഹരായരവരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് പ്രൊഫോര്മ 2 കോപ്പി സേവനപുസ്തകസഹിതം 5 -8 -17 ന്  മുൻപായി എ ഇ ഓ അഫീസിൽ സമർപ്പിക്കേണ്ടതാണ് മുകളിൽ കൊടുത്തിരിക്കുന്ന പ്രൊഫോര്മ തന്നെ ഇതിനായി ഉപയോഗിക്കാവുന്നതാണ്  ഫുൾ ടൈം ബെനിഫിറ് ലഭിച്ച ആദ്ധ്യാപകർ ഫുൾടൈം ആധ്യാപകരല്ല എന്നറിയിക്കുന്നു