Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

May 03, 2017

എല്ലാ ഗവഃ / എയ്‌ഡഡ്‌  സ്കൂൾ പ്രധാനാദ്ധ്യാപകർക്കും 

 .2017 -1 8  വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  1 -06 -2017  നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു . കൂടാതെ സ്കൂളിൽ ഏതെങ്കിലും കെട്ടിടം  ഉപയോഗ യോഗ്യമല്ലാത്തതോ ജീർണാവസ്ഥയിലുള്ളതോ മഴക്കാലത്ത് പ്രവർത്തനം നടത്താനാവാത്തതോഉണ്ടെങ്കിൽ ആയതു ഓഫീസിൽ അറിയിക്കേണ്ടതാണ് .

May 02, 2017

60 kg യുടെ അലൂമിനിയം സ്റ്റോറേജ് ബിൻ വാങ്ങുന്നതിന് ഇതോടൊപ്പം കൊടുത്തിട്ടുള്ള പട്ടികയിലുള്ള സ്‌കൂളുകൾക്ക് 2500 രൂപ പ്രധാ നാധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. സ്റ്റോറേജ് ബിൻ വാങ്ങി ധനവിനിയോഗപത്രം   കെ ഫ് സി 44 ഫോമിൽ മെയ് 10 മുൻപായി എ  ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് പട്ടികതാഴെ

കൂടാതെ ഗ്യാസ് കണക്ഷൻ എടുക്കുന്നതിനും കിച്ചൻ ഉപകരണങ്ങൾ വാങ്ങുന്നതിനും 5000 രുപ കൂടി അനുവദിച്ചിട്ടുണ്ട് തുക ലഭിച്ചിട്ടുള്ള സ്‌കൂളുകൾ തുക പിൻവലിച്ച് ധന വിനിയോഗപത്രം മെയ് 10  മുൻപായി കെ ഫ് സി 44 ഫോമിൽ എ  ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് പട്ടിക താഴെ








April 26, 2017

അദ്ധ്യാപക പരിശീലനം 2017- 1 8 

1.അദ്ധ്യാപക പരിശീലനം  സംബന്ധിച്ച വിവരങ്ങൾ ഈ  പട്ടികയിലെ നിശ്ചിത കോളങ്ങളിൽ (കളർ) മെയ് 2 നകം പൂർത്തിയാക്കുമല്ലോ .പട്ടിക ഇവിടെ 

2 അധ്യാപകരെ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി എഡിറ്റു ചെയ്ത്  മെയ് 15 നകം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു .

                                                            
                                                                             എ ഇ ഒ 
 വളരെ അടിയന്തിരം 

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 10 -04 -2017  ലെ എച് (3 ) 50355 / 2015  എന്ന ഉത്തരവ് പ്രകാരം താഴെ പറയുന്ന കാര്യങ്ങൾ  എല്ലാ പ്രധാനാദ്ധ്യാപകരും കര്ശനമായി പാലിക്കേണ്ടതാണ് .
 എല്ലാ സ്‌കൂളുകളിലെയും സ്പെഷ്യൽ ഫീസ് പി  ഡി അക്കൗണ്ടുകളിൽ 31 -03 -2016  വരെ ചെലവാക്കാതെ അവശേഷിക്കുന്ന മുഴുവൻ തുകയും  furniture , library ,maintenance  of classroom , computer എന്നീ ആവശ്യങ്ങൾക്കായി ചെലവഴിക്കാനുള്ള നടപടികൾ .എല്ലാ  പ്രധാനാദ്ധ്യാപകരും സ്വീകരിക്കേണ്ടതാണ്.ആയതിന്റെ  റിപ്പോർട്ട്  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ഉപജില്ലാ പരിധിയിൽ ഉള്ള വിദ്യാലയങ്ങളിൽ എത്ര തുക പിഡി അക്കൗണ്ടിലുണ്ടെന്നു 8 -05 -2017  നു മുമ്പായി ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് . ഗവഃ  ഉത്തരവിന്റെ കോപ്പി ക്കായി ഇവിടെ  ക്ലിക്ക് ചെയ്യുക 


വളരെ അടിയന്തിരം 

 2005  ലെ ബാലാവകാശ  കമ്മീഷൻ ആക്ടിലെ 15  ആം വകുപ്പ് പ്രകാരം  താഴെ പറയുന്ന ഉത്തരവ് എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കര്ശനമായി പാലിക്കേണ്ടതാണ് .

 വിദ്യാലയങ്ങളിൽ  കുട്ടികളുടെ യാത്ര സംവിധാനങ്ങൾ ഏതെല്ലമെന്നു തരം   തിരിച്ചു  യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ് , രക്ഷിതാവിന്റെ ഫോൺ നം  എന്നിവ ശേഖരിച്ചു പ്രത്യേക രജിസ്റ്റർ  തയ്യാറാക്കുകയും  ഏതെങ്കിലും വിധത്തിലുള്ള ബാലാവകാശ ലംഘനങ്ങൾ  ഇത്തരം വാഹനങ്ങളിൽ ഉണ്ടാകുന്ന പക്ഷം  വിവരം പോലീസ്,മോട്ടോർ  വാഹന വകുപ്പ്   മേധാവികളെ  അറിയിക്കേണ്ടതാണ്  എന്നും അറിയിച്ചുകൊള്ളുന്നു .

April 25, 2017


  
 അറിയിപ്പ് 


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള  വിദ്യാലയങ്ങളിലും  യാതൊരു വിധത്തിലുള്ള അനധികൃത കച്ചവടക്കാരെ പ്രവേശിപ്പിക്കാനോ കച്ചവടം നടത്തുന്നതിന് അനുവദിക്കാനോ പാടില്ലെന്ന്  ജീവനക്കാരോ അദ്ധ്യാപകരോ ഇത്തരത്തിലുള്ള കച്ചവടത്തിൽ ഏർപെടാനോ പാടില്ലെന്നും ഇതിനാൽ നിർദേശം നൽകുന്നു
ഗവഃ എൽ പി / യു പി  സ്കൂളുകൾക്ക് ആവശ്യമായ രജിസ്റ്റർ ,ഫോമുകൾ  എന്നിവ എ ഇ ഓഫീസിൽ ലഭ്യമാണ് . ആയതു 27 / 04 / 2017  നു മുമ്പായി ഓഫീസിൽ നിന്നും ബന്ധപെട്ടവർ കൈപ്പറ്റേണ്ടതാണ് .

April 24, 2017

പ്രൈമറി പ്രധാനധ്യപകറായി സ്‌ഥാനക്കയററം നൽകുന്നതിന് അർഹരായവരുടെ താത്കാലിക  ലിസ്റ്റ് ഇവിടെ കൊടുക്കുന്നു ഇതുസംബന്ധിച്ച ആക്ഷേപം വല്ലതുമുണ്ടെങ്കിൽ 25 -04 -2017  മുൻപായി എ ഇ ഓ ആഫീസിൽ  സമർപ്പിക്കേണ്ടതാണ്  ലിസ്റ്റ് ഇവിടെ

വളരെ അടിയന്തിരം
വാർഷിക പരിശോധന
2016-17 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധനയ്ക്കായി രേഖകൾ ഇനിയും  സമർപ്പിക്കാത്ത സ്കൂളുകൾ ആയത് ഇന്ന് (24-4-2017 തിങ്കളാഴ്ച) 12 മണിക്ക് മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.

April 20, 2017

                   QIP Meeting(21.04.2017)

 ഇരിട്ടി ഉപജില്ലയിലെ അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സബ്ജില്ലയിലെ  QIP Meeting 21 .04 .2017 ന്  (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക്  ബി .ആർ .സിയിൽ വെച്ച് നടക്കുന്നതാണ് .അധ്യാപക സംഘടനാ  നേതാക്കൾ കൃത്യ സമയത്തു എത്തേണ്ടതാണ് .    
                                                                                എ .ഇ .ഒ / ബി .പി .ഒ 

April 19, 2017

 പ്രൊമോഷൻ ലിസ്റ്റ് 

പ്രൊമോഷൻ ലിസ്റ്റ്  സമർപ്പിക്കാൻ  ബാക്കിയുള്ള എല്ലാ പ്രധാനാദ്ധ്യാപകരും   22 -04 -2017  നു 5  മണിക്ക് മുമ്പായി രണ്ടു കോപ്പി   ലിസ്റ്റ്  സമർപ്പിക്കേണ്ടതാണ് .

April 18, 2017

വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
2017-18 വർഷത്തെ ഒന്നാം വോള്യം പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് സൊസൈറ്റി സെക്രട്ടറിമാരുടെ ഒരു അടിയന്തിര യോഗം 19-4-2017 ബുധനാഴ്ച 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്‌.ഇൻഡന്റു ചെയ്തതിലും അധികമോ , ഇൻഡന്റ് ചെയ്യാത്ത പുസ്തകങ്ങളോ ലഭിച്ചിട്ടുണ്ടോയെന്നും , ഏതൊക്കെ ടൈറ്റിലുകളാണ്‌ ലഭിക്കാനുള്ളത്, തുടങ്ങിയ വിശദാംശങ്ങൾ കൊണ്ടുവരേണ്ടതാണ്‌.
വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകളിലെ നൂണ്മീൽ പാസ്സ്ബുക്കിന്റെ/അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ കോപ്പി (1-3-2016 മുതൽ 2017 മാർച്ചിലെ കണ്ടിജൻസി ചാർജ്ജ് പിൻവലിച്ചതിനുശേഷം ബാങ്കിലെ നീക്കിയിരിപ്പ് തുക സംബന്ധിച്ച വിശദാംശങ്ങൾ  വരെ ഉള്ളത്) അടിയന്തിരമായി 19-4-2017 ബുധനാഴ്ച രാവിലെ 11 മണിക്ക് മുൻപായി   നൂണ്മീൽ സെക്ഷനിൽ എത്തിക്കേണ്ടതാണ്‌. 2017-18 വർഷത്തേക്കാവശ്യമായ തുക വകയിരുത്തുന്നതിലേക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് 19-4-2017 നു 12 മണിക്ക് അയച്ചുകൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും ഏതെങ്കിലും സ്കൂളിന്‌ തുക ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനും നൂണ്മീൽ ഇൻ ചാർജ്ജും മാത്രമായിരിക്കും ഉത്തരവാദികളെന്നും ഇനിയൊരവസരം ലഭിക്കുന്നതല്ലായെന്നും  ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.