Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

January 08, 2018

നാലാം തരത്തിലെ എൽ. എസ്. എസ്. ട്രെയ്‌നർമാർക്കുള്ള ഏകദിന പരിശീലനം  -   ജില്ലാതലം 

                    വിദ്യാലയങ്ങളിൽ നാലാം തരത്തിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് എൽ. എസ്. എസ്സിന്റെ ചോദ്യ മാതൃകകളും കഴിഞ്ഞ വർഷത്തെ ചോദ്യ വിശകലനവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം ഉപജില്ലാതലത്തിൽ നടത്തുവാൻ ഡയറ്റ്, കണ്ണൂർ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി ഒരു ദിവസത്തെ ജില്ലാ തല പരിശീലനം 12 / 01 / 2018 (വെള്ളിയാഴ്ച) രാവിലെ 10 മണി മുതൽ ഡയറ്റിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഉപ ജില്ലാ തല അധ്യാപക പരിശീലനത്തിന് നേതൃത്വം നല്കാൻ കഴിവുള്ള മലയാളം, ഗണിതം, പരിസര പഠനം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നാല് അധ്യാപകർക്ക് പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള അധ്യാപകരുടെ പേരു വിവരങ്ങൾ പ്രധാനാദ്ധ്യാപകർ 09 / 01 / 2018 ന് ഓഫീസിൽ അറിയിക്കേണ്ടതാണ്. 


                    ഉപജില്ലാ തല പരിശീലനത്തിന്റെ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. ഉപജില്ലാ തല പരിശീലനത്തിൽ നാലാം തരത്തിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കേണ്ടതാണ്.