Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

January 30, 2018

                         2017 - 18 അധ്യയന വർഷത്തെ പട്ടിക വർഗ്ഗ വിദ്യാർഥികൾക്കുള്ള രണ്ടാം ഘട്ട പ്രതിമാസ സ്റ്റൈപ്പന്റ്  ( 10 / 17 മുതൽ 3 / 18 വരെ) വിതരണം ചെയ്യുന്നതിന് വേണ്ടി ഫോറം നമ്പർ ഒന്നിൽ വിദ്യാർഥികളുടെ പേര് വിവരങ്ങൾ, പ്രധാനാധ്യാപകരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് നമ്പർ സഹിതം ജനുവരി 30 നകം കണ്ണൂർ ഐ. ടി. ഡി. പി. ഓഫീസിൽ എത്തിക്കേണ്ടതാണെന്നു പ്രൊജക്റ്റ് ഓഫീസർ അറിയിച്ചിരിക്കുന്നു. അതോടൊപ്പം ഒന്നാം ഘട്ടം സ്റ്റൈപ്പെൻഡ് വിതരണം ചെയ്തതിന്റെ അക്വിറ്റൻസ്  സമർപ്പിക്കേണ്ടതാണ്. 
                          കൂടാതെ  2017 - 18 അധ്യയന വര്ഷം 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടിക വർഗ്ഗ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് നൽകുന്ന പ്രോത്സാഹന ഗ്രാന്റിന്റെ അപേക്ഷ ഫോറം നമ്പർ - 1 ൽ ജനുവരി 31 തിയ്യതി വരെയുള്ള ഹാജർ ശതമാനം സാക്ഷ്യപ്പെടുത്തി ഫെബ്രുവരി 7 നു മുൻപായി പ്രധാനാധ്യാപകരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് നമ്പർ സഹിതം കണ്ണൂർ ഐ. ടി. ഡി. പി. പ്രൊജക്റ്റ് ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 2700357 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.