Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 31, 2018

എൽ. എസ്. എസ്. / യു. എസ്. എസ്.  പരീക്ഷ 


      2018 ഫെബ്രുവരി 03 ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന എൽ. എസ്. എസ്. / യു. എസ്. എസ്.  പരീക്ഷകൾ ഫെബ്രുവരി 24 ലേയ്ക്ക് മാറ്റിയ വിവരം അറിയിക്കുന്നു. 

January 30, 2018

                         2017 - 18 അധ്യയന വർഷത്തെ പട്ടിക വർഗ്ഗ വിദ്യാർഥികൾക്കുള്ള രണ്ടാം ഘട്ട പ്രതിമാസ സ്റ്റൈപ്പന്റ്  ( 10 / 17 മുതൽ 3 / 18 വരെ) വിതരണം ചെയ്യുന്നതിന് വേണ്ടി ഫോറം നമ്പർ ഒന്നിൽ വിദ്യാർഥികളുടെ പേര് വിവരങ്ങൾ, പ്രധാനാധ്യാപകരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് നമ്പർ സഹിതം ജനുവരി 30 നകം കണ്ണൂർ ഐ. ടി. ഡി. പി. ഓഫീസിൽ എത്തിക്കേണ്ടതാണെന്നു പ്രൊജക്റ്റ് ഓഫീസർ അറിയിച്ചിരിക്കുന്നു. അതോടൊപ്പം ഒന്നാം ഘട്ടം സ്റ്റൈപ്പെൻഡ് വിതരണം ചെയ്തതിന്റെ അക്വിറ്റൻസ്  സമർപ്പിക്കേണ്ടതാണ്. 
                          കൂടാതെ  2017 - 18 അധ്യയന വര്ഷം 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടിക വർഗ്ഗ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് നൽകുന്ന പ്രോത്സാഹന ഗ്രാന്റിന്റെ അപേക്ഷ ഫോറം നമ്പർ - 1 ൽ ജനുവരി 31 തിയ്യതി വരെയുള്ള ഹാജർ ശതമാനം സാക്ഷ്യപ്പെടുത്തി ഫെബ്രുവരി 7 നു മുൻപായി പ്രധാനാധ്യാപകരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് നമ്പർ സഹിതം കണ്ണൂർ ഐ. ടി. ഡി. പി. പ്രൊജക്റ്റ് ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 2700357 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 


                 സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സ്കൂൾ പ്രധാനാധ്യാപകർ 03 / 02 / 2018 നകം  കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്‌ടറുടെ  കാര്യാലയത്തിൽ നിന്നും നേരിട്ട് കൈപ്പറ്റേണ്ടതാന്നെന്നു അറിയിക്കുന്നു. 

ന്യൂമാറ്റ്സ് കണ്ണൂർ ജില്ലാതല  പരീക്ഷ 


        ന്യൂമാറ്റ്സ് കണ്ണൂർ ജില്ലാതല  പരീക്ഷ (ഹർത്താലായതിനാൽ മാറ്റിവെച്ചത് ) 03 - 02 - 2018 (ശനി) നു നടത്തപ്പെടുന്നതാണ്. മുൻപ് നൽകിയ അതേ അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. പരീക്ഷ സെന്റററിനും മാറ്റമൊന്നുമില്ല എന്ന് അറിയിക്കുന്നു. അർഹരായ വിദ്യാർഥികൾക്ക് പ്രധാനാദ്ധ്യാപകർ ഇതു സംബന്ധിച്ച അറിയിപ്പ് നൽകേണ്ടതാണ്. 

January 23, 2018

2018 - 19 അധ്യയന വർഷം മുതൽ പ്രീമെട്രിക് തലത്തിൽ 1 മുതൽ 10 വരെ ക്‌ളാസ്സുകളിൽ പഠനം നടത്തുന്ന പട്ടിക വർഗ്ഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നേരിട്ട് വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.


              ആയതിനാൽ പ്രധാനാദ്ധ്യാപകർ പട്ടിക വർഗ്ഗത്തിൽ പെടുന്ന വിദ്യാർഥികൾക്ക് ഉടൻ തന്നെ ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് എടുക്കുവാൻ നിർദ്ദേശം നൽകേണ്ടതാണ്. പ്രധാനാധ്യാപകർ ഈ വിഷയത്തിൽ പ്രത്യേക ശ്രെദ്ധ ചെലുത്തി എല്ലാ വിദ്യാർഥികൾക്കും അക്കൗണ്ട് ലഭിച്ചതിനു ശേഷം വിശദ വിവരങ്ങൾ 2018 ഫെബ്രുവരി 15 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

January 20, 2018

                 ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന RIESI സംസ്ഥാനത്തെ എൽ. പി. / യു. പി. വിഭാഗത്തിലെ അധ്യാപകർക്കായി ഒരു വർഷം നീളുന്ന ഇംഗ്ലീഷ് ഡിപ്ലോമ കോഴ്സ് ( വിദൂര വിദ്യാഭ്യാസം) സംഘടിപ്പിക്കുന്നു. 2018 ജൂൺ മാസം മുതൽ ആരംഭിക്കുന്ന ഈ കോഴ്സിൽ പങ്കെടുക്കുന്ന അധ്യാപകർ പരീക്ഷ ഫീസ് അടക്കം 2500 /- രൂപാ അടക്കേണ്ടതാണ്. പ്രസ്തുത കോഴ്സിൽ ചേരുവാൻ താല്പര്യമുള്ള എൽ. പി. / യു. പി. വിഭാഗം അധ്യാപകരുടെ പേരുവിവരങ്ങൾ 25 / 01/ 2018 നു 5 pm നകം  സമർപ്പിക്കേണ്ടതാണ്.

January 17, 2018

സ്‌കൂൾ ബസ് ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ഫോമിൽ  എന്റർ ചെയ്യേണ്ടതാണ്  പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

January 13, 2018

വിദ്യാരംഗം കല സാഹിത്യ വേദി സർഗ്ഗ സാഹിതി എന്ന പേരിൽ പ്രൈമറി ഹൈ സ്‌കൂൾ അധ്യാപകർക്കായി നടത്തുന്ന സാഹിത്യ ശില്പശാല സംബന്ധിച്ച  വിവരങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യുക 
   

January 12, 2018

കണ്ണൂർ ജില്ലയിലെ വിവിധ ഐ. ടി. ഇ. കളിലെ രണ്ട്, നാല് സെമെസ്റ്ററുകളിൽ അധ്യാപക പരിശീലനം നടത്തുന്ന അധ്യാപക വിദ്യാർഥികളുടെ സ്കൂൾ അനുഭവ പരിപാടി 2018 ജനുവരി 15 മുതൽ താഴെ ചേർത്ത വിദ്യാലയങ്ങളിൽ നടത്തപ്പെടുന്നതാണ്.  ആയതിനാൽ പ്രസ്തുത വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ ചുവടെ ചേർത്ത നിർദേശാനുസരണം പ്രവർത്തിക്കേണ്ടതാണെന്നു അറിയിക്കുന്നു. 


****************************************************************************************

Sl. No.
list of school selected for Ded Training
Name of ITE
1
Vanivilasam LPS Uliyil
DIET KANNUR
Palayad
2
Punnad LPS Iritty
3
Thillankeri GUPS










UNITTY ITE
4
Vilakode UPS
5
Madathil LPS
6
Payanchery  LPS
7
Manathana Peravoor
8
Manjalampuram UPS
9
Dr.Palpu Memorial  UPS Kanichar
10
Peruvamparamba UPS
11
Uliyil GUPS
12
Edoor UPS
13
Kunnoth UPS
14
Meethale punnad UPS
15
Karikkotakari UPS
16
Vazhunnuvares  UPS
17
St.Johns UPS Thundiyil
18
GUPS Muzhakunnu
19
St.Marys HSS & LPS Edoor
20
Chavasseri  HSS
GOVT ITE (M) KANNUR

21
Mundyamparambu Devaswam LPS
GOVT ITE (W) KANNUR
22
Uliyil South UPS
MALABAR  ITE
CHAKKARAKAL
23
GOVT.UPS Vekkalam

January 10, 2018

                എൽ. എസ്. എസ്. / യു. എസ്. എസ്. സ്കോളർഷിപ് അപേക്ഷകൾ ഓൺലൈനായി 2018 ജനുവരി 10 ( ബുധൻ) 4 pm നകം ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും പിന്നീട് ഒരവസരം ലഭിക്കുന്നതല്ലെന്ന് അറിയിക്കുന്നു. .  അർഹരായ വിദ്യാർഥികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനു സാധിക്കാതെ വന്നാൽ അതാതു വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകരുടെ വീഴ്ചയായി കണക്കാക്കി നടപടി എടുക്കേണ്ടി വരുമെന്ന് ഓർമിപ്പിക്കുന്നു.
                    ഓൺലൈനായി സമർപ്പിച്ച എൽ. എസ്. എസ്. / യു. എസ്. എസ്. സ്കോളർഷിപ് അപേക്ഷകളുടെ പ്രിന്റ് ഔട്ട് പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തി 11 / 01/ 2018 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

January 08, 2018

നാലാം തരത്തിലെ എൽ. എസ്. എസ്. ട്രെയ്‌നർമാർക്കുള്ള ഏകദിന പരിശീലനം  -   ജില്ലാതലം 

                    വിദ്യാലയങ്ങളിൽ നാലാം തരത്തിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് എൽ. എസ്. എസ്സിന്റെ ചോദ്യ മാതൃകകളും കഴിഞ്ഞ വർഷത്തെ ചോദ്യ വിശകലനവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം ഉപജില്ലാതലത്തിൽ നടത്തുവാൻ ഡയറ്റ്, കണ്ണൂർ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി ഒരു ദിവസത്തെ ജില്ലാ തല പരിശീലനം 12 / 01 / 2018 (വെള്ളിയാഴ്ച) രാവിലെ 10 മണി മുതൽ ഡയറ്റിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഉപ ജില്ലാ തല അധ്യാപക പരിശീലനത്തിന് നേതൃത്വം നല്കാൻ കഴിവുള്ള മലയാളം, ഗണിതം, പരിസര പഠനം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നാല് അധ്യാപകർക്ക് പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള അധ്യാപകരുടെ പേരു വിവരങ്ങൾ പ്രധാനാദ്ധ്യാപകർ 09 / 01 / 2018 ന് ഓഫീസിൽ അറിയിക്കേണ്ടതാണ്. 


                    ഉപജില്ലാ തല പരിശീലനത്തിന്റെ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. ഉപജില്ലാ തല പരിശീലനത്തിൽ നാലാം തരത്തിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കേണ്ടതാണ്.

ന്യൂമാറ്റ്സ്   - മാതൃക പരീക്ഷ 


        ന്യൂമാറ്റ്സ് പരീക്ഷയിൽ ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി ഗണിത ക്ലാസും മാതൃക പരീക്ഷയും 2018 ജനുവരി 14 ന് ഞായറാഴ്ച രാവിലെ 9 . 30 ന് പാലയാട് ഡയറ്റിൽ വെച്ച്  നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. പ്രധാനാദ്ധ്യാപകർ ഈ വിവരം ഉപജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  വിദ്യാർഥികളെ അറിയിക്കേണ്ടതാണ്. അന്നേദിവസം കൃത്യസമയത്തു തന്നെ തലശ്ശേരി പാലയാട് ഡയറ്റിൽ എത്തിച്ചേരാൻ നിർദേശം നൽകേണ്ടതാണ്. 

  Condact No.  9446678553 

      2017 - 18 അക്കാദമിക വർഷത്തെ ന്യൂമാറ്റ്സ് സംസ്ഥാനതല അഭിരുചി പരീക്ഷ 2018 ജനുവരി 20 ശനിയാഴ്ച തലശ്ശേരി ബ്രണ്ണൻ മോഡൽ എച്. എസ്. എസിൽ വെച്ച് നടത്തപ്പെടുന്നതാണ്. പ്രധാനാദ്ധ്യാപകർ ന്യൂമാറ്റ്സ് സംസ്ഥാനതല അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ  വിദ്യാർഥികളെ പ്രസ്തുത വിവരം അറിയിക്കേണ്ടതാണ്. പരീക്ഷ സമയം രാവിലെ 10. 30 മുതൽ 11. 30 വരെയാണ്. 

January 07, 2018

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
3, 5 ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിലേക്കായി പാദവാർഷിക പരീക്ഷയുടേയും അർദ്ധവാർഷിക പരീക്ഷയുടേയും ഗ്രേഡുകളുടെ എണ്ണം ഇതോടൊപ്പമുള്ള ഫോർമാറ്റിൽ തയ്യാറാക്കി ,അക്കാദമിക് മോണിറ്ററിംഗുമായി ബന്ധപ്പെട്ട പഞ്ചായത്ത്തല മീറ്റിംഗിൽ കൊണ്ടുവരേണ്ടതാണ്‌.                         ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

January 05, 2018

അറിയിപ്പ് 

 1 -01 -2018   മുതൽ  കെ എ എസ്  ഇ പി എഫ്  അംഗത്വ അപേക്ഷ യും ക്ലോഷറും  ഗൈൻ പി എഫ് സൈറ്റിൽ ഓൺലൈൻ  അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളു  ഓൺലൈൻ ചെയ്ത മാന്വൽ കോപ്പി AEO office ൽ പ്രധാനാദ്ധ്യാപകൻ സമർപ്പിക്കേണ്ടതാണ് .അതിനു മുൻപായി പ്രധാനാധ്യാപകന്റെ പേജിൽ ലോഗിൻ ചെയ്ത്  menu management -  office എന്ന മെനുവിൽ processing - closure  processing,  admission  processing എന്നിവയ്ക്ക് താഴെ scrutiny ,verification എന്നിവക്ക് നേരെ tick ചെയ്യേണ്ടതാണ്‌ loan processing  എന്ന മെനുവിന് പകരം പ്രോസസ്സിംഗ് എന്ന ഒറ്റ മെനു മാത്രമേ ഇനി മുതൽ കാണുകയുള്ളു .Admission  നൽകുന്നതിന് entry മെനുവിൽ new  admission എന്ന മെനു  സെറ്റ് ചെയ്യേണ്ടതാണ്
(ഈ പ്രവർത്തനങ്ങൾ പ്രധാനാധ്യാപകന്റെ പേജിൽ ലോഗിൻ ചെയ്ത് menu management office എന്ന ഓപ്ഷനിൽ ആണ് നടത്തേണ്ടത് )

January 03, 2018

ACADEMIC MASTER PLAN (DRAFT)SCHEDULE 

എൽ. എസ്സ്. എസ്സ്. / യു. എസ്സ്. എസ്സ്. സ്കോളർഷിപ് 2017 - 18 


              എൽ. എസ്സ്. എസ്സ്. / യു. എസ്സ്. എസ്സ്. സ്കോളർഷിപ് 2017 - 18 ന്  അപേക്ഷ സമർപ്പിക്കുന്നവർ ഓഫീസ് ബ്ലോഗിൻറെ വലതു വശത്തു മുകളിൽ കൊടുത്തിരിക്കുന്ന LSS/USS EXAM 2018 ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌  ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ലോഗിൻ  ചെയ്യുമ്പോൾ യൂസർ ഐഡി  ആയി നൽകേണ്ടത് S ഉം തുടർന്ന് അതാതു സ്കൂളിന്റെ സ്കൂൾ കോഡ് നമ്പറുമാണ്. ( Eg:  S14850 ). ഇതു തന്നെയാണ് പാസ്സ്‌വേർഡായി നൽകേണ്ടതും. ആദ്യമായി ലോഗിൻ ചെയ്തതിനു ശേഷം പാസ്സ്‌വേർഡ് reset ചെയ്യേണ്ടതാണ്. 

     മുൻ വര്ഷങ്ങളിലെ പോലെ മാർഗ നിർദ്ദേശ്ശങ്ങൾ കർശ്ശനമായി പാലിച്  08 -01- 2018  (തിങ്കൾ) നകം അർഹരായ എൽ. എസ്സ്. എസ്സ്. / യു. എസ്സ്. എസ്സ്. സ്കോളർഷിപ് അപേക്ഷകൾ ഓൺലൈനായി നൽകേണ്ടതും 09 - 01 - 2018 നു വൈകുന്നേരം 5 മണിക്ക് മുമ്പായി പ്രസ്തുത അപേക്ഷയുടെ പ്രിന്റ് ഔട്ട് പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്. മുകളിൽ കൊടുത്തിരിക്കുന്ന സമയപരിധി കർശനമായി പാലിച്ചിരിക്കേണ്ടതാണ്. നിശ്ചിത സമയപരിധിയ്ക്കു ശേഷം യാതൊരു കാരണവശാലും എൽ. എസ്സ്. എസ്സ്. / യു. എസ്സ്. എസ്സ്. സ്കോളർഷിപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുവാൻ സാധിക്കുകയില്ലെന്ന് ഓർമപ്പെടുത്തുന്നു. 

എൽ. എസ്സ്. എസ്സ്. / യു. എസ്സ്. എസ്സ്. സ്കോളർഷിപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിന് എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ  ഓഫീസിൽ അറിയിക്കേണ്ടതാണ്.


January 01, 2018

സംസ്‌കൃത സ്കോളർഷിപ് പരീക്ഷ 

                        സംസ്‌കൃത സ്കോളർഷിപ് പരീക്ഷ എഴുതുവാൻ താല്പര്യമുള്ള എൽ. പി. / യു. പി. ക്ലാസ്സുകളിൽ സംസ്‌കൃതം പഠിക്കുന്ന വിദ്യാർഥികളുടെ ( ഓരോ ക്ലാസ്സുകളിൽ നിന്നും രണ്ടുപേർ വീതം ) പേരും വിവരവും താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ                                            03 - 01 - 2018 ( ബുധൻ ) 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. സമയപരിധി കൃത്യമായി പാലിക്കേണ്ടതാണെന്ന് ഓർമിപ്പിക്കുന്നു. 


ക്രമ നം   അഡ്മിഷൻ  നം      പേര്       LP/UP       ക്ലാസ്സ്       ആൺ/പെൺ