Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

September 25, 2017

ഉപജില്ലാ സയൻസ് ക്ലബ് അസോസിയേഷൻ  ശാസ്ത്രമേള 2017 -18 
എൽ പി വിഭാഗം തത്സമയ മത്സരം 
1  . ചാർട്ട്   (സമയം 2  മണിക്കൂർ )
വിഷയം  ശുചിത്വ കേരളം
കുട്ടികൾക്ക് പരമാവധി 2 ചാർട്ടുകൾ തയ്യാറാക്കാം ചിത്രങ്ങൾ മുറിച്ചു കൊണ്ട് വരുന്നവ ഒട്ടിക്കാൻ പാടില്ല കുറിപ്പ് കൊണ്ട് വന്നു നോക്കി എഴുതരുത് ചാർട്ട്, ചാർട്ടിൽ വരയ്ക്കാനും എഴുതാനുമുള്ള സാമഗ്രികൾ എന്നിവ കുട്ടികൾ കൊണ്ട് വരേണ്ടതാണ് .

2  . ലഘു പരീക്ഷണങ്ങൾ 
3 , 4  ക്ലാസ്സുകളിലെ     പാഠഭാഗവുമായി  ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങളുടെ സാമഗ്രികളുമായി കൽസരത്തിനു എത്തിച്ചേരുകയും  വിധികർത്താക്കളുടെ മുമ്പിൽ പരീക്ഷണം തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യണം
സജ്ജീകരണത്തിനായി ഒരു മണിക്കൂർ സമയം അനുവദിക്കുന്നതാണ്
ഒരേ ആശയം അവതരിപ്പിക്കുന്നതിനു പരമാവധി 3  പരീക്ഷണങ്ങൾ ആവാം . പരീക്ഷണത്തിനാവശ്യമായ സാധനങ്ങൾ കുട്ടികൾ കൊണ്ടുവരേണ്ടതാണ് . 
3 . ശേഖരണം / മോഡലുകൾ 
വിഷയം  : സസ്യങ്ങളിലെ വിവിധ ഭാഗങ്ങൾ ( പൂവ് ,ഇല ,വിത്ത് , വേര് )
പരമാവധി ഒരു ഡസ്ക്  വലുപ്പത്തിൽ മാത്രമേ പ്രദര്ശന വസ്തുക്കൾ ക്രമീകരിക്കാൻ പാടുള്ളു
പ്രദര്ശനത്തിനാവശ്യമായ എല്ലാ വസ്തുക്കളും കുട്ടികൾ കൊണ്ടുവരേണ്ടതാണ് . വിധി കർത്താക്കളുടെ സാനിധ്യത്തിൽ കുട്ടികൾ മാത്രമേ പ്രദര്ശന വസ്തുക്കൾ ക്രമീകരിക്കാൻ പാടുള്ളു