Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

March 12, 2014

                           പുകയില വിമുക്ത വിദ്യാലയം  - റിപ്പോര്‍ട്ട് 
പുകയില വിമുക്ത വിദ്യാലയവുമായി ബന്ധപ്പെട്ട സര്‍ക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക .സര്‍ക്കുലര്‍. പ്രസ്തുത സര്‍ക്കുലറിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് 15-3-2014 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
     അദ്ധ്യാപകേതര ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം  2014-15
 അദ്ധ്യാപകേതര ജീവനക്കാരുടെ 2014-15 വര്‍ഷത്തെ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷ കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ  കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 31-3-2014 വൈകുന്നേരം  3 മണി. വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക . ഒരേ ഓഫീസില്‍ 5 വര്‍ഷം  പൂര്‍ത്തിയാക്കിയ അദ്ധ്യാപകേതര ജീവനക്കാരുടെ സ്ഥലം  മാറ്റം  സംബന്ധിച്ച സര്‍ക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക

March 11, 2014

                                   പഠനയാത്ര - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 
സ്കൂളുകള്‍ പഠനയാത്രകള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.സര്‍ക്കുലര്‍ പാര്‍ട്ട് 1, പാര്‍ട്ട് 2.

March 07, 2014

 MOST URGENT 
 IEDSS Scholarship 2013-14

    2013-14 വര്‍ഷത്തെ IEDSS സ്കോളര്‍ഷിപ്പിനര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ഫ്രഷ് ,റിന്യൂവല്‍ ലിസ്റ്റ് ഇതോടൊപ്പം  നല്‍കിയിരിക്കുന്നു.ലിസ്റ്റ് പരിശോധിച്ച് ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഇതുവരെ ബാങ്ക്  അക്കൗണ്ട് നമ്പര്‍ നല്‍കാത്തവര്‍ മാര്‍ച്ച് 15 നുള്ളില്‍ നിര്‍ബന്ധമായും  നല്‍കേണ്ടതാണ്. നിശ്ചിത സമയപരിധി കര്‍ശനമായും  പാലിക്കേണ്ടതാണ്. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക . 

FRESH LIST  , RENEWAL LIST

March 04, 2014

 സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ എണ്ണം 

സര്‍ക്കാര്‍ / എയിഡഡ്  സ്കൂളുകളില്‍ 2013 ഡിസംബര്‍ 31 ന്  സര്‍വ്വീസില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം  , വിദ്യാലയം  ആരംഭിച്ച വര്‍ഷം  , പാചകക്കാരുടെ വിശദാംശങ്ങള്‍  തുടങ്ങിയവ 2014 മാര്‍ച്ച് 5 നു മുമ്പായി ഐ.ടി @ സ്കൂള്‍ പ്രൊജക്ടിന്റെ  വെബ്സൈറ്റില്‍ (www.itschool.gov.in) സംമ്പൂര്‍ണ്ണയില്‍ ഉപയോഗിക്കുന്ന യൂസര്‍ നെയിമും   , പാസ് വേര്‍ഡും  ഉപയോഗിച്ച്  ഉള്‍പെടുത്തേണ്ടതാണ്.  എയിഡഡ് സ്കൂളുകള്‍ നിയമന അംഗീകാരം  ലഭിച്ച ജീവനക്കാരുടെ എണ്ണമാണ്  ഉള്‍പെടുത്തേണ്ടത്.ഇവിടെ ക്ളിക്ക് ചെയ്യുക   Circular , Website

March 01, 2014

എല്‍.പി.എസ്.എ / യു.പി.എസ്.എ- ഒഴിവ്  സംബന്ധിച്ച്
ഗവ: സ്കൂളുകളിലെ എല്‍.പി.എസ്.എ / യു.പി.എസ്.എ തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ 4-3-2014 നു മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടരുടെ കാര്യാലയത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. നിലവില്‍ ഒഴിവില്ലെങ്കില്‍   ഒരു ശൂന്യ റിപ്പോര്‍ട്ട് അയച്ചു കൊടുക്കേണ്ടതാണ്. പ്രൊഫോര്‍മയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക