ഗവ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
എല്ലാ ഗവൺമന്റ് സ്കൂൾ പ്രധാനാദ്ധ്യാപകരും എസ്.സി എസ്.ടി ജീവനക്കാരുടെ പ്രാതിനിധ്യം സംബന്ധിച്ച പ്രൊഫോർമ 4-1-2021 ന് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
ഉച്ചഭക്ഷണ പരിപാടി
പാചകത്തൊഴിലാളികളുടെ വേതനകുടിശ്ശിക വിതരണം ചെയ്യുന്നതിലേക്കായി ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച് 4-1-2021 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഏതെങ്കിലും പാചകത്തൊഴിലാളി ടി കാലയളവിൽ സ്കൂളിൽ ജോലി ചെയ്യുകയും ഇടയ്ക്ക് വെച്ച് പിരിഞ്ഞു പോകുകയും ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ കൂടി പ്രൊഫോർമയിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്.
ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് 2020
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് 2020 മായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. സ്കൂൾ തലത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്.
വളരെ അടിയന്തിരം
2021-22 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് ഇനിയും പൂർത്തിയാക്കാത്ത സർക്കാർ/എയിഡഡ്/അൺ എയിഡഡ് സ്കൂളുകൾ 26-12-2020 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഇൻഡന്റിംഗ് പൂർത്തിയാക്കണമെന്ന് അറിയിക്കുന്നു. യഥാസമയം ഇൻഡന്റിംഗ് പൂർത്തിയാക്കാത്തത് മൂലം പുസ്തകം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനായിരിക്കുമെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.
വളരെ അടിയന്തിരം
2015-16 മുതൽ 2020-21 വരെ വിവിധ സ്കൂളുകൾക്ക് സർക്കാർ അനുവദിച്ച ഫണ്ടുകളുടെ (കെട്ടിട നിർമ്മാണം , സ്കൂൾ ബസ്) വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 31-12-2020 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഓരോ ഫണ്ടിനും പ്രത്യേകം ഷീറ്റുകൾ ഉപയോഗിക്കേണ്ടതാണ്.
GO TRACK പദ്ധതി
സ്കൂളുകളിൽ Go Track പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സിഡ്കോ സമർപ്പിച്ച പദ്ധതിയുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. പ്രസ്തുത പദ്ധതി സ്കൂളുകളിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ അധിക്യതരുടേയും പി.ടി.എ യുടേയും അഭിപ്രായം 30-12-2020 നുള്ളിൽ രേഖാമൂലം ഓഫീസിൽ അറിയിക്കേണ്ടതാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
മൂന്നാം വോള്യം പാഠപുസ്തകങ്ങളുടെ Excess /Shortage ലിസ്റ്റ് 18-12-2020 നു രാവിലെ 11 മണിക്ക് മുമ്പായി ചുവടെ കൊടുത്തിരിക്കുന്ന Excel ഫോർമാറ്റിൽ aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരേണ്ടതാണ്.ആയത് ക്രോഡീകരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കേണ്ടതിനാൽ യാതൊരു വിധത്തിലുള്ള കാലതാമസ്സവും വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
പ്രത്യേക അറിയിപ്പ്
നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്കൂളുകളുടെ പട്ടിക താഴെ കൊടുക്കുന്നു.രജിസ്റ്റര്‍ ചെയ്യാത്ത സ്കൂളുകള്‍ ഇന്നു തന്നെ ഡിഡിഇ ഓഫീസുമായി ബന്ധപ്പെട്ട് യൂസര്‍ ഐ.ഡിയും പാസ്സ് വേര്‍ഡും ചോദിച്ച്ഇന്നുതന്നെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് വിദ്യാഭ്യാസഉപഡയറക്ടറുടെ കാര്യാലയത്തില്‍ അറിയിച്ചിട്ടുണ്ട്
1)വാണീവിലാസം എല്‍.പി.സ്കൂള്‍
2) എല്ലാ എം.ജി.എല്‍.സി. വിദ്യാലയങ്ങളും
വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
2020-21 വർഷത്തെ രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ പുനക്രമീകരണം നടത്തുന്നതിലേക്കായി ചുവടെ കൊടുത്തിരിക്കുന്ന Excess /Shortage ലിസ്റ്റ് പൂരിപ്പിച്ച് 18-11-2020 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു തരേണ്ടതാണ്.
നിർദ്ദേശങ്ങൾ
1)പ്രൊഫോർമയിൽ സ്കൂളിന്റെ പേര് നിർബന്ധമായും ചേർക്കേണ്ടതാണ്
2)തന്നിരിക്കുന്ന പ്രൊഫോർമയുടെ ഘടനയിൽ മാറ്റം വരുത്താൻ പാടില്ല.തന്നിരിക്കുന്ന (Excel )ഫോർമാറ്റിൽ മാത്രമേ ലിസ്റ്റ് അയക്കാൻ പാടുള്ളു.സ്കാൻ ചെയ്തോ , PDF , JPEG ഫോർമാറ്റുകളിലോ അയക്കാൻ പാടില്ല.
3)രേഖപ്പെടുത്തലുകൾ വരുത്തുമ്പോൾ ടൈറ്റിലുകൾ മാറിപ്പോയിട്ടില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
4) തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി മെയിലുകൾ ഓഫീസിന്റെ മറ്റ് ഇ-മെയിൽ വിലാസങ്ങളിലേക്ക് വരുന്നതിനാൽ aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മാത്രമേ Excess /Shortage ലിസ്റ്റ് ഇ-മെയിൽ ചെയ്യാൻ പാടുള്ളു.
വളരെ അടിയന്തിരം
അനദ്ധ്യാപക ജീവനക്കാരുടെ വിവരശേഖരണം2020-21
2020-21 വർഷത്തിൽ ജോലി ചെയ്യുന്ന അനദ്ധ്യാപക ജീവനക്കാരുടെ ( ഓഫീസ് അറ്റൻഡന്റ് , എഫ്.ടി.എം , പി.ടി.സി.എം , ആയ ) വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ 6-11-2020 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി രേഖപ്പെടുത്തി നൽകേണ്ടതാണ്.
എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
നിയമനംഗീകാരം ലഭിച്ചവരുടെ 29 / 01 / 2016 വരെയുള്ള കുടിശ്ശിക KASEPF ൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട അദ്ധ്യാപകർ ഉണ്ടെങ്കിൽ അദ്ധ്യാപകരുടെ പേരും വിശദ വിവരവും പ്രഫോർമയിൽ നാളെ 10 മണിക്ക് മുൻപായി ബി സെക്ഷനെ ഏല്പിക്കേണ്ടതാണ് . പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കൊടുക്കേണ്ടതിനാൽ അദ്ധ്യാപകർ ആരെങ്കിലും ഉൾപ്പെടാതെ പോയിട്ടുണ്ടെങ്കിൽ ആയതിന്റെ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകന് മാത്രമായിരിക്കും . പ്രഫോർമ ഇവിടെ ക്ലിക്ക് ചെയ്യുക .
വളരെ അടിയന്തിരം
കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണം , സൂക്ഷ്മപരിശോധന എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വളരെ അടിയന്തിരം
കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പുകളുടെ വിതരണവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന സ്കൂളുകൾ ഇനിയും നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ സ്കൂൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി കാണുന്നില്ല. ആയതിനാൽ പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ ഇന്ന് (22-10-2020) തന്നെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും യൂസർനെയിമും പാസ്സ് വേർഡും കൈപ്പറ്റി സ്കൂൾതല രജിസ്ട്രേഷൻ പൂർത്തിയാക്കി വിവരം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്.
വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് സൊസൈറ്റികളായി പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെയും , സൊസൈറ്റി സെക്രട്ടറിമാരുടേയും പേരും മൊബൈൽ നമ്പറും ഇന്ന് (1 -1 -2020 ) ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ നൽകേണ്ടതാണ്.
കൂടാതെ ഒന്നാം വോള്യം പുസ്തകം കണ്ണൂർ ടെക്സ്റ്റ് ബുക്ക് ഡിപ്പോയിൽ നിന്നും കൊണ്ട് വന്ന ഇനത്തിൽ ഓഫിസിൽ സമർപ്പിച്ച വൗച്ചറിനോടൊപ്പം പെട്രോൾ പമ്പിൽ നിന്നും നൽകുന്ന രശീതി (പ്രിന്റഡ് ബിൽ / കാഷ് ബിൽ ) കൂടി സമർപ്പിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആയത് അടിയന്തിരമായി ഓഫിസിൽ സമർപ്പിക്കേണ്ടതാണ് .