Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

June 05, 2017

പാഠപുസ്തക വിതരണം 
3 , 4 തിയതികളിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ എണ്ണം ബന്ധപ്പെട്ട സൊസൈറ്റികൾ ഓൺലൈൻ എൻട്രി വരുത്തേണ്ടതും , ബന്ധപ്പെട്ട സ്കൂളുകൾക്ക് ഇന്ന് (5-6-2017) തന്നെ വിതരണം ചെയ്യേണ്ടതുമാണ്‌.
           പുസ്തകങ്ങൾ കൈപ്പറ്റുന്ന സ്കൂളുകൾ ഇന്ന് (5-6-2017) തന്നെ ഓൺലൈൻ എൻട്രി വരുത്തേണ്ടതാണ്‌.

June 03, 2017

ഉച്ചഭക്ഷണപരിപാടി
പുതുക്കിയ എൻ.എം.പി 1 , കെ2 രജിസ്റ്ററുകൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. എൻ.എം.പി 1   , കെ2
എക്സൽ ഫോർമാറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക
പരിസ്ഥിതിദിനാഘോഷം
ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ബി.ആർ.സി യിൽ നിന്നും ഇന്നു തന്നെ (3-6-2017) കൈപ്പറ്റേണ്ടതാണ്‌.
വളരെ അടിയന്തിരം
പാഠപുസ്തകവിതരണം
ഇൻഡന്റ് പ്രകാരം സ്കൂളുകൾക്ക് നല്കിയ പാഠപുസ്തകങ്ങളിൽ ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ എണ്ണം കഴിച്ച് ബാക്കിയുള്ള മുഴുവൻ പാഠപുസ്തകങ്ങളും 8-6-2017 നു 12 മണിക്ക് മുമ്പായി അതാത് സൊസൈറ്റികളിൽ തിരികെ ഏല്പ്പിക്കേണ്ടതാണ്‌.
           ഇൻഡന്റ് ചെയ്തതിലും അധികം കുട്ടികൾ സ്കൂളിൽ ചേർന്നിട്ടുണ്ടെങ്കിൽ ഇതുവരെ ലഭിച്ച പുസ്തകങ്ങളുടെ വിശദാംശങ്ങളും , ഇനി ലഭിക്കാനുള്ള പുസ്തകങ്ങളുടെ വിശദാംശങ്ങളും Sixth working Day Statementഉം ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിക്ക് നല്കേണ്ടതാണ്‌.
സ്കൂളുകളിൽനിന്നും ലഭിക്കുന്ന പാഠപുസ്തകങ്ങൾ സൊസൈറ്റിയുടെ കീഴിലുള്ള മറ്റ് സ്കൂളുകൾക്ക്                  ഇൻഡന്റ് പ്രകാരമോ ആറാം ദിവസത്തെ അംഗസംഖ്യ പ്രകാരമോ ഇനിയും നല്കേണ്ടതുണ്ടെങ്കിൽ  ആയത് നല്കിയതിനുശേഷം ബാക്കിയുള്ള പുസ്തകങ്ങൾ 9-6-2017 ന്‌ 10 മണിക്ക് എ.ഇ.ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്‌.
പാഠപുസ്തകങ്ങൾ കൊണ്ടുവരുമ്പോൾ സൊസൈറ്റികൾക്ക് ഇനിയും ആവശ്യമായ പാഠപുസ്തകങ്ങളുടെ ടൈറ്റിൽ തിരിച്ചുള്ള കണക്ക് കൊണ്ടുവരേണ്ടതാണ്‌. 
         സൊസൈറ്റികളിൽ നിന്നും തിരികെയെത്തിക്കുന്ന പുസ്തകങ്ങൾ മറ്റ് സൊസൈറ്റികൾക്ക് നല്കുന്നതാണ്‌.
                ഇതുവരെ ലഭിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ ഓൺലൈൻ എൻ ട്രി വരുത്തുന്നതിൽ പല സ്കൂളുകളും  വീഴ്ച വരുത്തിയതായി ഡി.ഡി.ഇ യും , ഡി.ഇ.ഒ യും ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ട്.കൂടതെ ചില സൊസൈറ്റി സെക്രട്ടറിമാരും ലഭിച്ച പുസ്തകങ്ങൾ ക്യത്യമായി എൻ ട്രി ചെയ്തതായി കാണുന്നില്ല.ഇത് ആവർത്തിക്കാൻ പാടില്ല.
             ടെക്സ്റ്റ് ബുക്ക് ഹബ്ബ് വഴി ലഭിച്ച പുസ്തകങ്ങളുടെ എൻ ട്രി ഇന്ന് 3-6-2017 ന്‌ 5 മണിക്ക് മുമ്പായി പൂർത്തീകരിക്കേണ്ടതാണ്‌.
         എല്ലാ സ്കൂളുകളും സൊസൈറ്റികളും സമയക്രമം ക്യത്യമായി പാലിക്കേണ്ടതാണ്‌. സ്കൂളുകൾ  ബാക്കിയുള്ള പുസ്തകങ്ങൾ 8-6-2017 ന്‌ 12 മണിക്കും സൊസൈറ്റികൾ 9-6-2017 ന്‌ 10 മണിക്കും പറഞ്ഞ സ്ഥലങ്ങളിൽ പാഠപുസ്തകങ്ങൾ എത്തിക്കേണ്ടതാണ്‌.

യു എസ്  എസ്  ഫലം പ്രസിദ്ധീകരിച്ചു 

  ഇരിട്ടി ഉപജില്ലയിലെ യു എസ്  എസ്  സ്കോളര്ഷിപ്പിനർഹയായ വിദ്യാർത്ഥികളുടെ ഡീറ്റൈൽസിനായി  ഇവിടെ  ക്ലിക്ക് ചെയ്യുക 

June 02, 2017


വളരെ വളരെ  അടിയന്തിരം 

സമ്പൂർണയിൽ  2017 -1 8  വർഷം   ചേർന്ന കുട്ടികളെ  സംബന്ധിക്കുന്ന വിവരങ്ങൾ  പുതിയ അഡ്മിഷനായി ചേർക്കേണ്ടതാണ് . ലോഗിൻ ചെയ്തതിനുശേഷം  മാത്രം 2016 -17   വരെയുള്ള അർഹരായ കുട്ടികളുടെ ക്ലാസ് പ്രമോഷൻ  നൽകി 2017 -1 8 വർഷത്തെ ക്കു  പ്രമോഷൻ നൽകണം .കൂടുതൽ വിവരങ്ങൾക്കായി മെയ് 30 -ലെ  പോസ്റ്റ് കാണുക അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ 5 -6 -2017 നു വൈകുന്നേരം 5  മണിക്ക്  പൂർത്തിയാക്കി  ടി വിവരം ഈ ഓഫീസിലെ അതാതു സെക്ഷൻ  ക്ലാർക്കുമായി ഫോൺ  മുഖാന്തിരം അറിയിക്കേണ്ടതാണ് .

June 01, 2017

അറിയിപ്പ്
എല്ലാ പ്രധാനാദ്ധ്യാപകരും അതാത് ദിവസം ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം 2 മണിക്കുള്ളിൽ ഓൺലൈൻ എൻട്രി വരുത്തിയതായി ഉറപ്പു വരുത്തേണ്ടതാണ്‌.
ഉച്ചഭക്ഷണപരിപാടി 2017-18
2017-18 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായുള്ള പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. പി.ഡി.എഫ് ഫോർമാറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക
പ്രസ്തുത പ്രൊഫോർമകൾ പൂരിപ്പിച്ച് 8-6-2017 വ്യാഴാഴ്ച 12 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.പ്രൊഫോർമ പൂരിപ്പിക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഉച്ചഭക്ഷണ പരിപാടി 2017-18
2017-18 അധ്യയന വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.എല്ലാ പ്രധാനാദ്ധ്യാപകരും നൂണ്മീൽ ഇൻ ചാർജ്ജും  പ്രസ്തുത സർക്കുലറിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്‌.പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

May 31, 2017

വള രെ അടിയന്തിരം

 എയ്‌ഡഡ്‌  സ്കൂൾ സൗജന്യ യൂണിഫോം 

2017 -1 8  വർഷത്തെ  എയ്‌ഡഡ്‌  സ്കൂൾ സൗജന്യ യൂണിഫോം തുക അതാതു പ്രധാനാധ്യപകരുടെ  ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് . നിർദേശങ്ങൾക്കായി പേജ് 1 ഉം ,തുകയുടെ വിവരങ്ങൾക്കായി പേജ് 2 ഉം സെലക്ട് ചെയ്യുക .പേജ് 1 ,  പേജ് 2 .

May 30, 2017


ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
സ്കൂളിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ അടിയന്തിയരമായി പൂർത്തിയാക്കി ,മെയ് അവസാന വാരത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

അറിയിപ്പ്
ഗവണ്മെന്റ് എൽ.പി സ്കൂളുകൾക്കുള്ള യൂണിഫോം (രണ്ടാം ഘട്ടം) കീഴൂർ വി.യു.പി.എസിൽ എത്തിയിട്ടുണ്ട്. പ്രധാനാദ്ധ്യാപകർ ഇന്നും(30-5-2017) , നാളെയുമായി  യൂണീഫോം കൈപ്പറ്റേണ്ടതാണ്‌.
അനംഗീകൃ ത  വിദ്യാലയങ്ങളിൽ നിന്ന്  ഈ വർഷം പൊതുവിദ്യാലയത്തിലെത്തിയ കുട്ടികളുടെ എണ്ണം ഈ പട്ടികയിൽ ഉൾപ്പെടുത്തുക