Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

May 04, 2022

 

വളരെ വളരെ അടിയന്തിരം

29-01-2016 ലെ സ.ഉ(പി) നം2/2016/പൊ.വി.വ  നമ്പർ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകരുടെ  നിയമനത്തീയതി മുതൽ 29-01-2016 വരെയുള്ള കാലയളവിലെ ശമ്പള കുടിശ്ശിക ബന്ധപ്പെട്ട അദ്ധ്യാപകരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ലയിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

                എല്ലാ എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും അവരവരുടെ വിദ്യാലയത്തിലെ ജീവനക്കാരുടെ സേവനപുസ്തകം പരിശോധിച്ച് ടി ഉത്തരവിന്റെ അടിസ്ഥാനത്തിലാണോ നിയമനാംഗീകാരം ലഭിച്ചിട്ടുള്ളത്  എന്ന് ഉറപ്പ് വരുത്തി ബാധകമായവരുടെ  ശമ്പളകുടിശ്ശിക പി.എഫിൽ ലയിപ്പിച്ചുവെന്ന് ഉറപ്പു വരുത്തേണ്ടതും തുക പി.എഫിൽ ലയിപ്പിച്ചതിന്റെ  വിശദാംശങ്ങളും  വിട്ടുപോയവരുണ്ടെങ്കിൽ അവരുടെ വിശദാംശങ്ങളും ചുവടെ  കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ  നാളെ (5-5-2022) വൈകുന്നേരം 4 മണിക്ക് മുമ്പായി രേഖപ്പെടുത്തി നൽകേണ്ടതും ആയതിന്റെ ഹാർഡ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.

                 പ്രസ്തുത വിവരം ക്രോഡീകരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് 5  മണിക്ക് മുമ്പായി നൽകേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള കാലതാമസ്സം വരുത്താൻ പാടില്ലായെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അർഹതപ്പെട്ട  ആരെങ്കിലും ഇനിയും ഈ ലിസ്റ്റിൽ ഉൾപ്പെടാതെ വിട്ടുപോയാൽ തന്മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയ്ക്ക് ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി . ഇത്തരത്തിലുള്ള ആരും തന്നെ ഇല്ലായെങ്കിൽ ശൂന്യ റിപ്പോർട്ട് രേഖാമൂലം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

ഗൂഗിൾ ഫോം