Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

January 13, 2021

 വളരെ പ്രധാനപ്പെട്ട അറിയിപ്പ്  

എല്ലാ സർക്കാർ  എൽ.  പി,  യു.  പി. വിഭാഗം പ്രധാനാധ്യാപകരുടെയും സത്വര ശ്രെദ്ധയ്ക്ക് 

  ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ വിവര ശേഖരണം  

                       പ്രാദേശിക സർക്കാരുകൾക്ക് കൈമാറിയിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് വിതരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടി, ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ സർക്കാർ വിദ്യാലയങ്ങളെ  സംബന്ധിച്ച ഒരു വിവരശേഖരണം സംസ്ഥാന ധനകാര്യ കമ്മീഷന്റെ വെബ്പോർട്ടലിലൂടെ ഓൺലൈൻ ആയി നടത്തുന്നു. അടുത്ത സാമ്പത്തിക വർഷം മുതൽ തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് ലഭ്യമാക്കുന്നത് ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കുമെന്നതിനാൽ കൃത്യമായ വിവരങ്ങൾ 18 / 01 / 2021 (തിങ്കൾ)  വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ധനകാര്യ കമ്മീഷൻ വെബ്പോർട്ടലിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്. ജുഡീഷ്യൽ അധികാരമുള്ള ധനകാര്യ കമ്മീഷന് നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുവാൻ പ്രധാനാധ്യാപകർ പ്രത്യേക ശ്രെദ്ധ ചെലുത്തേണ്ടതാണ്. 

                     ആയതിനാൽ  ഇതു സംബന്ധിച്ച പരിശീലനം 14 / 01 / 2021 (വ്യാഴാഴ്ച)  ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് എ. ഇ. ഓ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്നതാണ്. പ്രസ്‌തുത പരിശീലന പരിപാടിയിൽ ഈ ഉപജില്ലയിലെ എല്ലാ സർക്കാർ എൽ. പി,  യു. പി. വിഭാഗം പ്രധാനാധ്യാപകരും കൂടാതെ ഓരോ വിദ്യാലയത്തിൽ നിന്നും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഒരു അധ്യാപകനും നിർബദ്ധമായും കൃത്യസമയത്തു തന്നെ പങ്കെടുക്കേണ്ടതാണ്. പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ വരുമ്പോൾ ഇന്റർനെറ്റ് ലഭ്യതയുള്ള ലാപ്ടോപ്പ് കൊണ്ടുവരുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.  സമയബന്ധിതമായി പ്രസ്‌തുത വിവരശേഖരണം പൂർത്തീകരിക്കേണ്ടതിനാൽ എല്ലാ സർക്കാർ  എൽ. പി, യു. പി. വിഭാഗം പ്രധാനാധ്യാപകരും ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണ്. യാതൊരു കാരണവശാലും ഈ വിഷയത്തിൽ വീഴ്ച വരുത്തുവാൻ പാടുള്ളതല്ല. 

***********************************************************************************