ഉച്ചഭക്ഷണ പരിപാടി
വാർഷിക പരിശോധന
2017-18
വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധനയ്ക്കായി ഹാജരാക്കുന്ന
രേഖകളോടൊപ്പം സമർപ്പിക്കേണ്ടുന്ന പ്രൊഫോർമ പൂരിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
1)Allotment Received(A) എന്ന കോളത്തിൽ രേഖപ്പെടുത്തുന്ന തുക DPI യിൽ
നിന്നും ബാങ്ക് അക്കൗണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്ത് നല്കിയിട്ടുള്ള
തുകയാണ്.ആയത് വർഷത്തിൽ നാലോ അഞ്ചോ തവണ മാത്രമേ ലഭിച്ചിട്ടുണ്ടാകൂ.
2)BALANCE(B) എന്ന കോളത്തിൽ OPENING BALANCE നു നേരെ 1-6-2017 ന് നൂണ്മീൽ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള തുകയെഴുതുക.
3)ജൂൺ മാസത്തിൽ DPIയിൽ നിന്നും അക്കൗണ്ടിലേക്ക് അലോട്ട്മെന്റ്
ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് Allotment Received(A) എന്ന കോളത്തിൽ Jun17 നു
നേരെ എഴുതുക.
പ്രസ്തുത
തുകയും 1-6-2017 ലെ Opening Balanceഉം തമ്മിൽ കൂട്ടിയാൽ കിട്ടുന്ന
തുകയാണ് Total for the Month എന്ന കോളത്തിൽ Jun17 നു നേരെ എഴുതേണ്ടത്.
4)ACCOUNT REGISTER എന്ന ഭാഗം പൂരിപ്പിച്ചു കഴിഞ്ഞാൽ ആയത് ബാങ്ക്
പാസ്സ് ബുക്കുമായി ടാലി ആകുന്നുണ്ടെന്നും , എ.ഇ.ഒ അനുവദിച്ചതിൽ കൂടുതൽ തുക
പിൻ വലിച്ചിട്ടില്ലായെന്നും ഉറപ്പ് വരുത്തേണ്ടതാണ്.
5)STOCK REGISTERഎന്ന ഭാഗത്ത് OPENING BALANCEനു നേരെ BALANCE RICE എന്ന
കോളത്തിൽ 31-5-2017 ൽ നീക്കിയിരിപ്പുള്ള അരിയുടെ ബാലൻസ് എഴുതുക.ജൂണിൽ
ലഭിച്ച അരി RECEIPT കോളത്തിൽ രേഖപ്പെടുത്തുക.ജൂൺ മാസത്തിൽ Excess/Shortage
ചെയ്തിട്ടുണ്ടെങ്കിൽ ആയത് Excess/Shortage കോളത്തിൽ രേഖപ്പെടുത്തുക.
6) മെയ് മാസത്തിലെ നീക്കിയിരിപ്പ് , ജൂൺ മാസത്തെ വരവ് ,
Excess/Shortage എന്നിവ ചേർന്നതാണ് Total For The Month എന്ന കോളത്തിൽ
Jun17നു നേരെ എഴുതേണ്ടത്.