ഭക്ഷ്യ സുരക്ഷാ നിയമം
എല്ലാ സ്കൂളുകളും ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരമുള്ള രജിസ്ട്രേഷൻ 30-11-2014 നുള്ളിൽ പൂർത്തിയാക്കി പ്രസ്തുത വിവരം രേഖാമൂലം 1-12-2014ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതാണ്.വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു
ഉച്ചഭക്ഷണ പരിപാടി
2014-15
ഭക്ഷ്യ സുരക്ഷാ
റഗുലേഷൻ ആക്ട്
സ്കൂൾ ഉച്ചഭക്ഷണ പരിപാടി
കേന്ദ്ര ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലെ ചട്ടങ്ങളും
നിയന്ത്രണങ്ങളും അനുസരിച്ച് നടപ്പിലാക്കുന്നതുമായി ബന്ധപെട്ട സർക്കുലറിനായി ഇവിടെ ക്ളിക്ക്ചെയ്യുക .പ്രസ്തുത നിയമത്തിന്റെ ഭാഗമായി എല്ലാ
സ്കൂളുകളും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ അടിയന്തിരമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
നിർദ്ദേശങ്ങൾ
1.അപേക്ഷാ ഫോറത്തിനായി
ഇവിടെ ക്ളിക്ക് ചെയ്യുക.
2.പാചകത്തൊഴിലാളിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാത്യകയ്ക്കായി ഇവിടെക്ളിക്ക് ചെയ്യുക.
3.സ്കൂളിൽ ഉപയോഗി ക്കുന്ന വെള്ളം അംഗീക്യത ലാബുകളിൽ പരിശോധിച്ചതിന്റെ
പരിശോധനാ റിപ്പോർട്ട് അപേക്ഷയോടൊപ്പം സമർപ്പിക്കേ ണ്ടതാണ്.
(കണ്ണൂർ ,താണയിലുള്ള വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്)
4. ഒരു വർഷത്തേക്ക്
100/- രൂപാ നിരക്കിൽ 5 വർഷത്തേക്ക് 500/- രൂപ അടച്ചതിന്റെ ചലാൻ (ഹെഡ് ഓഫ് അക്കൗണ്ട്
:0210-04-800-97-02 Purpose :
Registration Fee for FSS Act 2006 )
5. അപേക്ഷയിൽ പ്രധാനാദ്ധ്യാപകന്റെ
ഫോട്ടോ പതിക്കേണ്ട താണ്.പ്രധാനാദ്ധ്യാപകന്റെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സമർപ്പിക്കേണ്ട താണ്.
6. പൂർണ്ണമായും പൂരിപ്പിച്ച
അപേക്ഷ , പാചകത്തൊഴിലാളിയുടെ ഫോട്ടോ പതിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ,വെള്ളത്തിന്റെ
പരിശോധനാ റിപോർട്ട് ,ചലാൻ എന്നിവ സഹിതം അതാത് പഞ്ചായത്തിലെ ഫുഡ് ഇൻസ്പെക്ടർമാരെ സമീപിക്കേണ്ട താണ്.