Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

June 07, 2019

വളരെ അടിയന്തരം 
                       സ്കൂളുകളിൽ അധ്യയന വർഷാരംഭത്തിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ 

                       എല്ലാ പ്രധാനാദ്ധ്യാപകരും  താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണെന്നു അറിയിക്കുന്നു. 

                      സർക്കുലറിനായി താഴെ കൊടുത്തിരിക്കുന്ന പേജ് നമ്പറിൽ ക്ലിക്ക് ചെയ്യുക. 






June 06, 2019

വളരെ അടിയന്തിരം

മെഡിസെപ്

നിർദ്ദേശങ്ങൾ

1)എല്ലാ ഡി.ഡി.ഒ മാരും തങ്ങളുടെ ഡി.ഡി.ഒ കോഡ് യൂസർനെയിം ആയും  ഡി.ഡി.ഒ യുടെ മൊബൈൽ നമ്പർ പാസ്സ് വേർഡ് ആയും ഉപയോഗിച്ച് മെഡിസെപ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതാണ്‌.
2) ഹോം പേജിൽ ഓഫീസ് സെലക്ട് ചെയ്തതിനുശേഷം ഓരോ ജീവനക്കാരന്റേയും  പെൻ നമ്പർ ഉപയോഗിച്ച് സേർച്ച് ചെയ്യുക
3)തുറന്ന് വരുന്ന പേജിൽ ജീവനക്കാരന്റെ പേരിനു നേരെ റിട്റ്റയർമെന്റ് തീയതിക്കു ശേഷം View/Update എന്നത് പച്ച നിറത്തിൽ കാണുന്നുവെങ്കിൽ നല്കിയ വിവരങ്ങൾ ക്യത്യമല്ല.
4)തിരുത്തൽ വരുത്തുന്നതിന്‌ View/Update  ൽ ക്ലിക്ക് ചെയ്ത് പേജിന്‌ ഏറ്റവും താഴെയുള്ള EDIT ൽ ക്ലിക്ക് ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതും വെരിഫൈ ചെയ്യേണ്ടതുമാണ്‌
5)ആശ്രിതരെ പുതുതായി ഉൾപ്പെടുത്താനും മാറ്റങ്ങൾ വരുത്താനും ഡി ഡി ഒ യ്ക്ക് കഴിയുന്നതാണ്‌.
30-5-2019 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്‌.മുൻപ് മറ്റ് സ്‌കൂളുകളിൽ നിന്ന് സ്ഥലം മാറി വന്നവരുടെ വിവരങ്ങൾ മാറ്റം വരുത്തുന്നതിന് 
ലോഗിൻ ചെയ്തതിനുശേഷം പഴയ സ്‌കൂൾ തിരഞ്ഞെടുത്ത് , pen no കൊടുത്ത് സെർച്ച്‌ ചെയ്യുക. വിശദാംശങ്ങൾ ലഭ്യമാകുമ്പോൾ അതിലെ view/update ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.  ക്ലിക്ക് ചെയ്യുമ്പോൾ ആ ജീവനക്കാരന്റെ details കിട്ടും. Edit ഓപ്ഷൻ ഉപയോഗിച്ച് നിലവിലെ സ്‌കൂൾ കൊടുത്താൽ മാറി വരും

ഉച്ചഭക്ഷണ സംബന്ധമായ പ്രധാന അറിയിപ്പ് .



June 04, 2019

 പ്രധാനപ്പെട്ട അറിയിപ്പ് 

ബഹുമാനപെട്ട വിദ്യാഭ്യാസ വകുപ് മന്ത്രി യുടെ സന്ദേശം ഇതോടൊപ്പം നൽകുന്നു  സ്‌കൂൾ തുറക്കുന്ന ദിവസം നടക്കുന്ന അസെംബ്ലിയിൽ സന്ദേശം നൽകേണ്ടതാണ് 


 ഉച്ചഭക്ഷണ പരിപാടി
2019 -20 വർഷത്തെ ഉച്ചഭക്ഷണ പരിപാടി അധ്യയന വര്ഷം ആരംഭിക്കുന്ന ദിവസം തന്നെ ആരംഭിക്കുകയാണ് .കുടിവെള്ള ക്ഷാമം നേരിടുന്ന സ്‌കൂളുകളിൽ ജലവിതരണം നടത്തുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട പഞ്ചായത്തുകളുമായി ബന്ധപെട്ടു സ്വീകരിക്കേണ്ടതാണ് എന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു

June 03, 2019

കൈത്തറി യൂണിഫോം 
ഇതോടൊപ്പമുള്ള ലിസ്റ്റ് പ്രകാരമുള്ള സ്‌കൂളുകൾ യൂണിഫോം ഇന്ന് തന്നെ (3 -06 -2019 ) കീഴൂർ വാഴുന്നവർസ്  യു പി സ്‌കൂളിൽ നിന്നും കൈപ്പറ്റേണ്ടതാണ് .ഇനിയും ആവശ്യമായ യൂണിഫോം  ലഭിക്കാത്ത സ്‌കൂളുകൾ 4 -06 -2019  നു 4 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ അറിയിക്കേണ്ടതാണ് 


യൂണിഫോം തുണികൾ താഴെക്കൊടുത്തിരിക്കുന്ന നിർദേശ പ്രകാരം മാത്രമേ തുണികൾ വിദ്യാർത്ഥികൾക്ക് നൽകാവൂ 


May 30, 2019

      സ്ക്കൂൾ  ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  2019 - 20 

                                2019 - 20 അധ്യയന വർഷത്തെ സ്ക്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ   വിദ്യാലയത്തിലെ ക്ലാസ് റൂമുകളുടെ നീളം, വീതി, ഉയരം എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നു പ്രധാനാദ്ധ്യാപകർ പരിശോധിച്ചു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഈ  കാര്യാലയത്തിൽ  സമർപ്പിക്കുവാൻ പാടൂള്ളൂ   എന്ന് അറിയിക്കുന്നു.  

May 29, 2019

 ഉച്ചഭക്ഷണ പദ്ധതി: വളരെ അടിയന്തര ശ്രദ്ധയ്ക്ക് 
2019 -20  വർഷത്തെ നൂൺ  മീൽ പദ്ധതി സംബന്ധിച്ച സർക്കുലർ  ഇതോടൊപ്പം നൽകുന്നു സർക്കുലറിലുള്ള നിർദേശങ്ങൾ എല്ലാ പ്രധാനാധ്യാപകരും പാലിക്കേണ്ടതും സർക്കുലർ ഇവിടെനിന്നും ഡൌൺലോഡ് ചെയ്തു എന്നതിന്റെ സാക്ഷ്യപത്രം ആഫീസിൽ സമർ പ്പിക്കേണ്ടതാണ്.സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
-------------------------------------------------------------------------------
    ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിട്ടുള്ള പ്രൊഫോര്മ 2 കോപ്പി വീതം ആറാം പ്രവർത്തിദിവസം വൈകുന്നേരം 4 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

May 27, 2019

              എല്ലാ എൽ. പി.   /    യു. പി. വിഭാഗം  സർക്കാർ  /  എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും  2019 - 20  അധ്യയന വർഷത്തെ വിദ്യാലയത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  03 - 06 - 2019 ( തിങ്കൾ) നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

May 24, 2019

അറിയിപ്പ്

                       സംസ്ഥാനത്തെ എല്ലാ സർക്കാർ / എയ്‌ഡഡ്‌ / അംഗീകൃത അൺ എയ്‌ഡഡ്‌ , സി. ബി. എസ്. ഇ,   ഐ. സി. എസ്. ഇ. സ്‌കൂളുകളിൽ ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ. ഇ. സി. വിഭാഗം വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസാനുകൂല്യം നടപ്പു വർഷം മുതൽ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്നതാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഒ. ഇ. സി. വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ  വിദ്യാർഥികൾ 2019 മെയ് 31 നകം അവരവരുടെയും രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കേണ്ടതാണ്. നിലവിൽ ബാങ്ക് അക്കൗണ്ട് ഉള്ള വിദ്യാർത്ഥികൾ ബാങ്കുമായി ബന്ധപ്പെട്ടു ആയതു ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്. 

May 22, 2019

                    വളരെ പ്രധാനപ്പെട്ട അറിയിപ്പ്.  
       ആറാം പ്രവർത്തിദിനം - സമ്പൂർണ

                എല്ലാ പ്രധാനാദ്ധ്യാപകരും വിദ്യാലയത്തിന്റെ അടിസ്ഥാന വിവരങ്ങൾ (Basic details)  സമ്പൂർണ്ണയിൽ  കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. (നിലവിൽ പ്രധാനാധ്യാപകൻ / പ്രധാനാധ്യാപിക ഇല്ലെങ്കിൽ പകരം ചുമതല  വഹിക്കുന്ന വ്യക്തിയുടെ പേര് നൽകേണ്ടതാണ്.)
           പ്രസ്‌തുത സോഫ്ട്‍വെയറിൽ ഇപ്പോൾ മുതൽ തന്നെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർക്ക്  എൻട്രി ചെയ്യുവാൻ സാധിക്കുന്നതാണ്. ആയതിനാൽ അവസാന സമയത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾത്തന്നെ ക്ലാസ് പ്രൊമോഷൻ,  പുതിയ അഡ്‌മിഷൻ മുതലായ വിവരങ്ങൾ സമ്പൂർണ്ണയിൽ കൃത്യമായി രേഖപ്പെടുത്തുവാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്. 
                               STAFF DETAILS, SCHOOL INFRASTRUCTURE മുതലായ വിവരങ്ങളും സമ്പൂർണയിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. 

          എല്ലാ വിദ്യാർത്ഥികളുടെയും കൃത്യമായ യൂ. ഐ. ഡി. സമ്പൂർണയിൽ രേഖപ്പെടുത്തേണ്ടതാണ്. ജാതി, മതം മുതലായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. 
          സമ്പൂർണ്ണയിൽ ചേർത്തിരിക്കുന്ന. വിദ്യാർത്ഥികളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം കൃത്യമാണെന്ന്  ക്ലാസ് അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും  കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളുടെ എണ്ണം , അഡിഷണൽ ലാംഗ്വേജ്  - സംസ്‌കൃതം, അറബിക്, ഉറുദു എന്നിവ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം മുതലായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. 

                  ഓരോ ക്ലാസ് അടിസ്ഥാനത്തിലും എല്ലാ വിദ്യാർത്ഥികളുടെയും വിവരങ്ങൾ  ഉൾപ്പെടുത്തിയതിനു ശേഷം ആയതിന്റെ പ്രിന്റ്  എടുത്ത് ബന്ധപ്പെട്ട ക്ലാസ് അധ്യാപകരും പ്രധാനാദ്ധ്യാപകരും പരിശോധിച്ചു പൂർണമായും ശരിയാണെന്നു ഉറപ്പുവരുത്തേണ്ടതാണ്. സമ്പൂർണയിൽ വിദ്യാർഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയതിനുശേഷം യാതൊരു കാരണവശാലും കൺഫേം  ( CONFIRM ) ചെയ്യുവാൻ പാടുള്ളതല്ല. പ്രധാനാദ്ധ്യാപകർ ഈ കാര്യം പ്രത്യേകം ശ്രെദ്ധിക്കേണ്ടതും ബന്ധപ്പെട്ട ക്ലാസ് അധ്യാപകർക്ക് ഇതു സംബന്ധിച്ച നിർദേശം നൽകേണ്ടതുമാണ്. ( വിദ്യാർത്ഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്ന അവസരത്തിൽ കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം കൺഫേം ചെയ്താൽ മതിയാകും ) 
സമ്പൂർണ സംബന്ധിച്ച  പ്രശ്നപരിഹാരത്തിന്  സമ്പൂർണ - ഹോം പേജിൽ നൽകിയിട്ടുള്ള കണ്ണൂർ ജില്ലാ റിസോഴ്സ് സെന്റർ റിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 
    സ്‌കൂളുകളിലെ പി. ടി. എ. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്റെ പകർപ്പ് ഈ ഉപജില്ലയിലെ എല്ലാ സർക്കാർ / എയ്‌ഡഡ്‌  സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും അനന്തര നടപടികൾക്കുമായി താഴെ കൊടുത്തിരിക്കുന്നു. പ്രസ്‌തുത കത്തിലെ നിർദ്ദേശ്ശങ്ങൾ പ്രധാനാധ്യാപകർ കൃത്യമായി പാലിക്കേണ്ടതാണ്. നിയമാനുസൃതമല്ലാത്ത തുക പി. ടി. എ. ഫണ്ടിനത്തിൽ ഈടാക്കുന്നവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുന്നതാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു. 

                  സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി 2019 - 20  - അധ്യയന വർഷാരംഭത്തിന് മുന്നോടിയായി സ്‌കൂളുകളിൽ നടപ്പാക്കേണ്ട അടിയന്തിര നടപടികൾ സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ  എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കും തുടർനടപടികൾക്കുമായി നൽകുന്നു. 

        സർക്കുലറിനായി താഴെ ചേർത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

സർക്കുലർ പേജ് നം. 1 

സർക്കുലർ പേജ് നം.  2       

സ്ക്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള അറിയിപ്പ്
വളരെ പ്രധാനപ്പെട്ട അറിയിപ്പ് 

  

പാഠപുസ്‌തക വിതരണം 2019 - 20 

                      അതാതു വിദ്യാലയങ്ങൾക്കു ആവശ്യമായ 2019 - 20 അധ്യയന വർഷത്തെ ഒന്നാം വാള്യം പാഠപുസ്‌തകങ്ങൾ പൂർണമായും ലഭിച്ചിട്ടുണ്ടെന്ന് പ്രധാനാദ്ധ്യാപകർ പരിശോധിച്ചു ഉറപ്പുവരുത്തി ടെക്സ്റ്റ് ബുക്ക് സപ്ലൈ മോണിറ്ററിംഗ് സിസ്റ്റം 2019 - 20 സൈറ്റിൽ സ്ക്കൂളിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ കൃത്യമായ എണ്ണം എന്റർ ചെയ്യേണ്ടതാണ്. സൊസൈറ്റി യായി പ്രവർത്തിക്കുന്ന സ്ക്കൂളുകൾ സൊസൈറ്റി എൻട്രിയും സ്‌കൂൾ എൻട്രിയും കൃത്യമായി ചെയ്യേണ്ടതാണ്. ഇതു കൃത്യമായി ചെയ്തതിനു ശേഷം വിദ്യാർത്ഥികൾക്ക് പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യേണ്ടതാണ്. പാഠപുസ്‌തക സൈറ്റിൽ ഇതുവരെ വിദ്യാലയത്തിൽ ലഭിച്ചിട്ടുള്ള  പാഠപുസ്തകങ്ങളുടെ വിവരങ്ങൾ      22 - 05 - 2019 (ബുധൻ)  വൈകുന്നേരം 5 മണിക്കകം നൽകാത്ത പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ പാഠപുസ്‌തക ഓഫീസർക്ക് സമർപ്പിക്കുന്നതാണ്.  

                                             നിർദിഷ്ട സൈറ്റിൽ വിവരങ്ങൾ എന്റർ ചെയ്യുന്നതിൽ യാതൊരു കാരണവശാലും വീഴ്ച്ച വരുത്തുവാൻ പാടുള്ളതല്ല എന്ന് പ്രത്യേകം അറിയിക്കുന്നു. പാഠപുസ്‌തക വിതരണം സംബന്ധിച്ചു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ എ. ഇ. ഓ ആഫീസിൽ അറിയിക്കേണ്ടതാണ്. 
 (സെക്ഷൻ ക്ലാർക്ക്  മൊബൈൽ നമ്പർ :  9446836781  )  

വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കൃത്യമായി എല്ലാ പാഠപുസ്തകങ്ങളും ലഭിക്കുന്നുണ്ടെന്ന്  പ്രധാനാദ്ധ്യാപകരും ടെക്സ്റ്റ് ബുക്ക് സംബന്ധിച്ചു ചുമതലപ്പെട്ട അധ്യാപകൻ / അധ്യാപികയും അതാതു ക്ലാസ് അധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്. അതീവ പ്രാധാന്യമുള്ള ഈ വിഷയത്തിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ കർശ്ശനമായ നടപടി സ്വീകരിക്കുന്നതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. 

May 20, 2019

      വളരെ പ്രധാനപ്പെട്ട അറിയിപ്പ് 
  എല്ലാ പ്രധാനാദ്ധ്യാപകരുടെയും സത്വര ശ്രെദ്ധയ്ക്ക്
 
           സ്ക്കൂൾ സുരക്ഷ മാർഗ്ഗനിർദ്ദേശ്ശങ്ങൾ 

                     ദേശീയ ദുരന്ത നിവാരണ അതോറിറ്റി  - സ്ക്കൂൾ സുരക്ഷാ മാർഗ്ഗനിർദ്ദേശ്ശങ്ങൾ / കർമ്മ പദ്ധതി സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പരിപത്രത്തിന്റെ പകർപ്പ് എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കും അനന്തരനടപടികൾക്കുമായി നൽകുന്നു. പ്രസ്‌തുത പരിപത്രത്തിലെ മാർഗ്ഗനിർദ്ദേശ്ശങ്ങൾ പ്രധാനാധ്യാപകർ കൃത്യമായി പാലിക്കേണ്ടതാണ്. 

സ്ക്കൂൾ സുരക്ഷ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.