Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

May 18, 2019

വളരെ അടിയന്തിരം 


                      മട്ടന്നൂർ മണ്ഡലം എം. എൽ. എ ഫണ്ട് രണ്ടാം ഗഡു തുകയുടെ ധനവിനിയോഗപത്രം  ( Utilisation  Certificate ) നിർദിഷ്ട കെ. എഫ്. സി. ഫോറം 44 ൽ തയ്യാറാക്കി പ്രധാനാദ്ധ്യാപകർ 20 / 05 / 2019 (തിങ്കൾ) നു വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ കാര്യലയത്തിലെ ' എ ' സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്. 

May 16, 2019

വളരെ അടിയന്തിരം 

 2018 -19  വർഷത്തിൽ ട്രഷറി ക്യുവിൽ ഉൾപ്പെട്ട ബില്ലുകൾ  ഉണ്ടെങ്കിൽ ആയതിന്റെ വിവരം രേഖാമൂലം ഇന്ന് 2  മണിക്ക്  ഓഫീസിൽ അറിയിക്കേണ്ടതാണ് .

ബില്ലിന്റെ ഇനം 
ഹെഡ് ഓഫ് അക്കൗണ്ട് 
തുക

May 15, 2019

               പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന്റെ പകർപ്പ്  അറിവിലേക്കും അനന്തര നടപടികൾക്കുമായി ചുവടെ ലിങ്കിൽ നൽകിയിരിക്കുന്നു. 


  ദേശീയ അധ്യാപക അവാർഡ് 

                    ദേശീയ അധ്യാപക അവാർഡിന് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കത്തും വിശദ വിവരങ്ങളും ചുവടെ ലിങ്കിൽ കൊടുത്തിരിക്കുന്നു. 15 / 06 / 2019 നകം  ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 
സർക്കാർ ഉത്തരവിന്റെ പകർപ്പ് എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കും അനന്തരനടപടികൾക്കുമായി ചുവടെ  കൊടുത്തിരിക്കുന്നു.
  

ജോസഫ് മുണ്ടശ്ശേരി സാഹിത്യ അവാർഡ്

                         ജോസഫ് മുണ്ടശ്ശേരി സാഹിത്യ അവാർഡ് സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ കത്തിന്റെ പകർപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക.  പ്രധാനാദ്ധ്യാപകർ വിദ്യാലയത്തിലെ എല്ലാ അധ്യാപകരെയും പ്രസ്‌തുത വിവരങ്ങൾ കൃത്യമായി അറിയിക്കേണ്ടതാണ്. 

                മികച്ച പി. ടി. എ. യ്ക്കുള്ള അവാർഡ്  2018 - 19 


                                      2018 - 19 അധ്യയന വർഷത്തെ മികച്ച പി. ടി. എ. യ്ക്കുള്ള അവാർഡ്  ( സർക്കാർ / എയ്‌ഡഡ്‌ സ്‌കൂളുകളെ  ഒരുമിച്ചാണ് പരിഗണിക്കുന്നത്.  30 / 06 / 2019 വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതാണ്.)  സംബന്ധിച്ച അപേക്ഷകൾ 3 കോപ്പി നിർദിഷ്ട മാതൃകയിൽ കൃത്യമായി തയ്യാറാക്കി 05 / 07 / 2019 വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നിർദിഷ്ട സമയപരിധിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഇതു സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലറിന്റെയും മാതൃകാഫോറത്തിന്റെയും പകർപ്പ് ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. 

സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മാതൃകാഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കൈത്തറി സൗജന്യ സ്ക്കൂൾ യൂണിഫോം വിതരണം 2019 - 20 

                                  2019 - 20 അധ്യയന വർഷത്തെ കൈത്തറി യൂണിഫോം                   ( സർക്കാർ സ്‌കൂളുകളിലെ ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലേയും എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലെയും കുട്ടികൾക്ക്)  കീഴൂർ വാഴുന്നവർസ് യു. പി. സ്ക്കൂളിൽ എത്തിച്ചിട്ടുള്ളതിനാൽ അർഹരായ വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ ഉടൻ തന്നെ കൈപ്പറ്റി  വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ടതാണെന്നു  അറിയിക്കുന്നു.

May 13, 2019

മെഡിസെപ് വിവര ശേഖരണവുമായി ബന്ധപ്പെട്ട നാളിതുവരെ അംഗത്വ അപേക്ഷ സമർപ്പിക്കാത്തവരുടെയും പുതിയതായി സർവീസിൽ പ്രവേശിച്ചവരുടെയും വിവരങ്ങൾ ഇതോടൊപ്പമുള്ള excel sheet  ൽ തയ്യാറാക്കി 14 / 05/ 2019 നു മുൻപായി ഇമെയിൽ മുഖാന്തിരം സമർപ്പിക്കേണ്ടതാണ് നിശ്ചിത സമയത്തിനകം സമർപ്പിക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല
excel sheet  ക്ലിക്ക് here

May 09, 2019

       സർക്കാർ എൽ. പി. / യു. പി . വിഭാഗം വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ സ്റ്റാഫ് ലിസ്റ്റ് സഹിതം 10 - 05 - 2019 (വെള്ളി) രാവിലെ 10 മണിക്ക് എ. ഇ. ഓ ആഫീസിൽ ഹാജരാകേണ്ടതാണെന്നു അറിയിക്കുന്നു. 
*********വളരെ പ്രധാനപ്പെട്ട അറിയിപ്പ്*********
സ്പെഷ്യൽ ഫീ ഫണ്ട് വിനിയോഗം

സ്പെഷ്യൽ ഫീ ഫണ്ട് വിനിയോഗം സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സുപ്രധാന സർക്കുലർ ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത സർക്കുലറിലെ നിർദ്ദേശ്ശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണ്. സ്പെഷ്യൽ ഫീ ഫണ്ടിൽ തുക അവശേഷിക്കുന്ന  വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ 14 / 05 / 2019 (ചൊവ്വ) നു മുമ്പായി പ്രസ്തുത സർക്കുലറിലെ  നിർദ്ദേശാനുസരണം തുക പിൻവലിക്കേണ്ടതാണ്. പ്രസ്‌തുത സമയപരിധി കർശ്ശനമായി പാലിക്കേണ്ടതാണ്. തുക പിൻവലിച്ചത് സംബന്ധിച്ച വിശദാംശങ്ങൾ 14 / 05 / 2019 (ചൊവ്വ) വൈകുന്നേരം 4 മണിക്ക് മുമ്പായി എ. ഇ. ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്. 15  / 05 / 2019 നു ശേഷം സ്പെഷ്യൽ ഫീ അക്കൗണ്ടിലെ തുക വിനിയോഗിക്കാത്ത പ്രധാനാധ്യാപകർക്കെതിരെ കർശ്ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. 

May 07, 2019

സർക്കാർ സ്‌കൂളുകളുടെ കെട്ടിട നിർമാണത്തിനായി തുക ആവശ്യമുണ്ടെങ്കിൽ വിശദമായ എസ്റിമേറ്റ്  പ്ലാൻ എന്നിവ സഹിതം 2 ആഴ്ചക്കുള്ളിൽ  അപേക്ഷ എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് 

May 02, 2019


 
സൗജന്യ യൂണിഫോം യൂണിഫോം തുക വിതരണം 
2018 -19 വർഷത്തെ സൗജന്യ യൂണിഫോം യൂണിഫോം  രണ്ടാം ഘട്ട തുക  അതാതു പ്രധാനാദ്ധ്യാപകരുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ട് . പ്രധാനാദ്ധ്യാപകർ തുക പിൻവലിച്ചു  യൂണിഫോമിനത്തിൽ ചിലവഴിച്ചതിന്റെ  അക്വിറ്റൻസ് ധനവിനിയോഗ പത്രം  എന്നിവ 15 / 05 2019 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .മൂന്നാം ഘട്ട അലോട്ട്മെന്റ് വൈകാതെ ലഭ്യമാക്കുന്നതാണ് . എന്നാൽ ഇതുവരെ ലഭിച്ച തുകയുടെ  ധനവിനിയോഗപത്രം , അക്വിറ്റൻസ്  എന്നിവ സമർപ്പിക്കാത്ത   സ്കൂളുകൾക്ക് മൂന്നാംഘട്ട  അലോട്ട്മെന്റ് തുക ലഭിക്കുന്നതല്ല . അനുവദിച്ച തുകയുടെ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .
അവധിക്കാല അധ്യാപക പരിശീലനം  2019 - 20

                       ഈ ഉപജില്ലയിലെ അവധിക്കാല അധ്യാപക പരിശീലന കേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും അവധിക്കാല അധ്യാപക പരിശീലനം  2019 - 20 പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങൾ തങ്ങളുടെ വിദ്യാലയങ്ങളിലെ അധ്യാപകരെ കൃത്യമായി അറിയിക്കേണ്ടതും പ്രസ്തുത പരിശീലന പരിപാടിയിൽ എല്ലാ അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുമാണ്.