Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

October 05, 2018

വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2018-19 വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 4-10-2018 ലെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
NMMS സ്കോളർഷിപ്പ്
2018-19 അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നതും , NMMS സ്കോളർഷിപ്പിന്‌ അർഹത നേടിയിട്ടുള്ളതുമായ മുഴുവൻ കുട്ടികളുടേയും നോമിനേഷനുകൾ അടിയന്തിരമായി നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും, ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നത് ഗൗരവമായി കണക്കിലെടുക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.
അറിയിപ്പ്
ഉപജില്ലാ കലോൽസവ സംഘാടക സമിതി യോഗം

          2018 -19  വർഷത്തെ ഉപജില്ലാ കലോൽസവ നടത്തിപ്പുമായി ബന്ധപെട്ടുള്ള  സംഘാടക സമിതിയുടെ യോഗം 09  / 10 / 2018  ചൊവ്വാഴ്ച ഉച്ചയ്ക്ക് 2  മണിക്ക് കൊട്ടിയൂർ ഐ. ജെ. എം. ഹയർ സെക്കണ്ടറി സ്ക്കൂളിൽ  വച്ച് ചേരുന്നതാണ്. പ്രസ്തുത യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽമാരും പ്രധാനാദ്ധ്യാപകരും  സംഘടനാ പ്രതിനിധികളും കൃത്യ സമയത്തു  തന്നെ പങ്കെടുക്കേണ്ടതാണെന്നു  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .
            2018 - 19 വർഷത്തെ ഇരിട്ടി ഉപജില്ലാതല കായികമത്സരങ്ങളിൽ സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികളുടെ പട്ടിക ചുവടെ ചേർത്ത ലിങ്കിൽ കൊടുത്തിരിക്കുന്നു. ഉപജില്ലാതല മത്സരങ്ങളിൽ സെലക്ഷൻ ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഓൺലൈൻ ചെയ്‌ത പ്രധാനാദ്ധ്യാപകർ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്തു എത്തിച്ചേരേണ്ടതാണെന്നു അറിയിക്കുന്നു. 

ഉപജില്ലാതലത്തിൽ സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികളുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 

കണ്ണൂർ റവന്യൂ ജില്ലാ സ്ക്കൂൾ കായികമേളയുടെ പുതുക്കിയ സമയവിവര പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
വളരെ പ്രധാനപ്പെട്ട അറിയിപ്പ്

             2018 സെപ്റ്റംബർ മാസം വിദ്യാലയങ്ങളിൽ അയൺ ഫോളിക് ഗുളിക വിതരണം നടത്തിയതിന്റെ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലാത്തവർ നിർദിഷ്ട പ്രൊഫോർമയിൽ ഇന്ന് (05 - 10 - 2018, വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് അറിയിക്കുന്നു. 
സർ സി. വി. രാമൻ ഉപന്യാസ മത്സരം 

(ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് മാത്രം) 

                    സർ. സി. വി. രാമൻ ദിനത്തോടനുബന്ധിച്ചു ഈ ഉപജില്ലയിലെ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സർ. സി. വി. രാമൻ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഉപന്യാസ മത്സരം 10 - 10 - 2018 ബുധനാഴ്ച രാവിലെ 10 മണിക്ക് ഇരിട്ടി ബി. ആർ. സി. യിൽ വെച്ച് നടത്തപ്പെടുന്നതാണ്. സർക്കാർ/ എയിഡഡ് / അൺഎയിഡഡ് ഹൈസ്ക്കൂൾ വിഭാഗം പ്രധാനാദ്ധ്യാപകർ സ്ക്കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയെ പ്രസ്‌തുത ഉപന്യാസ മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു. 

ഉപന്യാസ വിഷയങ്ങൾ 

(1)  Science and Technology for sustainable future .
          ശാസ്ത്രവും സാങ്കേതിക വിദ്യയും സുസ്ഥിര ഭാവിക്ക് 

(2)  Space research in India, Prospects and challenges.
          ഇന്ത്യയിലെ ബഹിരാകാശ ഗവേഷണം, സാധ്യതകളും        
          വെല്ലുവിളികളും.

(3)  Emerging trends in organic farming for sustainable Agriculture.
          ജൈവകൃഷിയിലെ നൂതന പ്രവണതകളും സുസ്ഥിര കാർഷിക             വികസനവും. 

      മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ മേൽ കൊടുത്തിരിക്കുന്ന മൂന്ന് വിഷയത്തിലും ഉപന്യാസ രചനയ്ക്ക് തയ്യാറെടുക്കേണ്ടതാണെന്നു അറിയിക്കുന്നു. 

October 04, 2018

വളരെ പ്രധാനപ്പെട്ട അറിയിപ്പ്

ഉച്ചഭക്ഷണ പരിപാടി പോഷൺ  മാ അവാർഡ്.


                      ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായുള്ള പോഷൺ മാ പദ്ധതി അവാർഡിനു പരിഗണിക്കുന്നതിനു വേണ്ടി (FIELD FUNCTIONARY  AWARDS) അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്‌തുത അവാർഡിനു പരിഗണിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന പ്രധാനാധ്യാപകർ ആയത് കൃത്യമായി പൂരിപ്പിച്ചു ബന്ധപ്പെട്ട രേഖകൾ സഹിതം 05 - 10 - 2018 (വെള്ളി) ഉച്ചകഴിഞ്ഞു 2 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു. വളരെ പ്രാധാന്യമുള്ള വിഷയമായതിനാൽ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കുന്നതിന് പ്രധാനാധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. 

വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

October 03, 2018



                            ജില്ലാതല ക്യു. ഐ. പി. തീരുമാനപ്രകാരം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ദിവസങ്ങൾ പ്രവൃത്തി ദിനങ്ങൾ ആയിരിക്കുമെന്ന് തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു. 

ഒക്ടോബർ 27,  നവംബർ 03,  നവംബർ 17, ഡിസംബർ 01,  ഡിസംബർ 15,  ജനുവരി 19, ഫെബ്രുവരി 02,  ഫെബ്രുവരി 16,  ഫെബ്രുവരി 23.
           സ്ക്കൂൾ കലോത്സവം 2018 - 19 

                               2018 - 19 അധ്യയന വർഷത്തെ സ്ക്കൂൾ കലോത്സവുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ താഴെ കൊടുത്തിരിക്കുന്ന സർക്കുലറിലെ മാർഗ്ഗ നിർദ്ദേശ്ശങ്ങൾ എല്ലാ പ്രധാനാധ്യാപകരും കൃത്യമായി പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു.


സർക്കുലർ പേജ് 1 ,    സർക്കുലർ പേജ് 2
വന്യജീവി വാരാഘോഷം
2018 ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാഘോഷമായി ആചരിക്കുന്നതിന്റെ  ഭാഗമായി 5-10-2018 ന്‌ സ്കൂളുകളിൽ  എടുക്കേണ്ട പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

CWSN 2018-19

2018-19 വർഷത്തിൽ സർക്കാർ / എയിഡഡ്/ അൺ എയിഡഡ്(അംഗീക്യതം) സ്കൂളുകളിൽ പഠിക്കുന്ന സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ എണ്ണം , അവർക്ക് ലഭ്യമാക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് ഇതോടൊപ്പം നല്കിയിട്ടുള്ള പ്രൊഫോർമ പൂരിപ്പിച്ച് 05-10-2018 (വെള്ളിയാഴ്ച)  ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
           പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അറിയിപ്പ് 

2018 -19  വർഷത്തെ ഉപജില്ലാ ശാസ്ത്രമേളയുടെ നടത്തിപ്പുമായി ബന്ധപെട്ടു ള്ള  സംഘാടക സമിതിയുടെ യോഗം 06 / 10 / 2018  ശനിയാഴ്ച ഉച്ചയ്ക്ക് 2  മണിക്ക് ജി എച് എസ്  പാലായിൽ വച്ച് ചേരുന്നതാണ് .പ്രസ്തുത യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽമാരും പ്രധാനാദ്ധ്യാപകരും  സംഘടനാ പ്രതിനിധികളും ക്ലബ് സെക്രട്ടറിമാരും കൃത്യ സമയത്തു പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .

October 01, 2018

പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട്  തകർന്ന സ്‌കൂളുകളുടെ മതിലുകൾ,കളിക്കളം ,ഭക്ഷണ ശാല ടോയ്‌ലറ്റ് എന്നിവ അടിയന്തരമായി പുനർ നിർമിക്കുന്നതിനു വേണ്ടി ,ഒക്ടോബർ 2 ന്  നടക്കുന്ന ഗ്രാമ സഭയിൽ സ്‌കൂളുകളിലുണ്ടായ നഷ്ടത്തെ കുറിചുള്ള വിവരങ്ങൾ അറിയിക്കുന്നതിന് ബന്ധപ്പെട്ട സ്‌കൂൾ പ്രധാനാദ്ധ്യാപകരെ ചുമതലപെടുത്തുന്നു
2018 -19  വർഷത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര സാമൂഹിക, ശാസ്ത്ര മത്സരങ്ങൾ സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക ശാസ്ത്രോത്സവം സ്‌കൂൾ തല മത്സരങ്ങൾ ഒക്ടോബർ 15 നകം നടത്തേണ്ടതാണ് 
ഗൈൻ പി എഫ്  അദാലത് - സ്കൂൾ രേഖകൾ പരിശോധിക്കുന്നത് 

ഗൈൻ പി എഫ് സംവിധാനം വിജയകരമായി  നടപ്പിലാക്കുന്നതിനായി  സ്കൂൾ രേഖകൾ പരിശോധിക്കുന്നത്  സംബന്ധിച്ച  അദാലത് 06 -10 -2018   ശനിയാഴ്ച രാവിലെ മുതൽ ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നതാണ്  എല്ലാ രേഖകളുമായി പ്രധാനാദ്ധ്യാപകർ അന്നേ  ദിവസം  ഓഫീസിൽ ഹാജരാക്കേണ്ടതാണ് .ഇതോടൊപ്പം സർക്കുലറിന്റെ  പകർപ്പുകൂടി കൊണ്ടുവരേണ്ടതാണ് . സർക്കുലറിനായി  ഇവിടെ  ക്ലിക്ക് ചെയ്യുക .പേജ് 1 , പേജ്  2