എൽ. എസ്സ്. എസ്സ്. പുനർ മൂല്യ നിർണയം
May 18, 2018
അവധിക്കാല അധ്യാപക പരിശീലനം - ലൂസേഴ്‌സ് ബാച്ച്
അവധിക്കാല അധ്യാപക പരിശീലനത്തിന്റെ രണ്ടു സ്പെൽ പരിശീലനത്തിന് ശേഷവും പങ്കെടുക്കാൻ പറ്റാത്ത അധ്യാപകർക്കായി നടത്തുന്ന ലൂസേഴ്‌സ് ബാച്ച് താഴെ പറയും പ്രകാരമുള്ള കേന്ദ്രങ്ങളിൽ 21 / 05 / 2018 മുതൽ 29/ 05 / 2018 വരെ നടക്കുന്നതാണ്. അധ്യാപക പരിശീലനത്തിൽ ഇതു വരെയും പങ്കെടുക്കാത്ത അധ്യാപകർ ലൂസേഴ്‌സ് ബാച്ചിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു. പ്രധാനാദ്ധ്യാപകർ കോഴ്സിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് ഇതു സംബദ്ധിച് നിർദ്ദേശം നൽകേണ്ടതാണ്.
ക്ലാസ് പരിശീലന കേന്ദ്രം
1 ജി. യൂ. പി. എസ്. താവക്കര
2 കണ്ണൂർ നോർത്ത് ബി. ആർ. സി. ഹാൾ.
3 ജി. യൂ. പി. എസ്. മുഴത്തടം.
4 കണ്ണൂർ നോർത്ത് ബി. ആർ. സി. ഹാൾ.
May 17, 2018
വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ജൂൺ 1 നു സ്കൂൾ തുറക്കുന്നതിനു മുമ്പായി പ്രധാനാദ്ധ്യാപകർ കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലർ 1 , സർക്കുലർ 2 . സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
May 14, 2018
പ്രധാനാദ്ധ്യാപക യോഗം
16 -05 -2018 ബുധനാഴ്ച 10 മണിക്ക് എല്ലാ എൽ പി / യു പി പ്രധാനാദ്ധ്യാപകരുടെ യോഗം എഇഒ ഓഫീസിൽ വച്ച് നടക്കുന്നതാണ് . യോഗത്തിൽ എല്ലാവരും താഴെ പറയുന്ന വിവരങ്ങൾ കൊണ്ടുവരേണ്ടതാണ് .
1 ) . 2017 -18 വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ എണ്ണം
2 ) . 2018 -19 വർഷത്തിൽ ഒന്നാം തരത്തിൽ ഇതുവരെ ചേർന്ന കുട്ടികളുടെ എണ്ണം
3 )കോഴ്സിൽ പങ്കെടുക്കാത്തവരുടെ പേര് വിവരം
4 ). നൂൺ മീൽ പ്രഫോർമ
May 13, 2018
പുതിയതായി പ്രധാനാധ്യാപകരായി ചാർജ് എടുത്തിട്ടുള്ള വർക്ക് ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിശീലന പരിപാടിയിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ള പ്രധാനാധ്യാപകർ തിങ്കളാഴ്ച (14 -05 -2018 ) ന് എ ഇ ഓ ആഫീസിൽ അറിയിക്കേണ്ടതാണ് .എല്ലാ അധ്യാപകരുടെയും പങ്കാളിത്തം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് എന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു
May 11, 2018
May 05, 2018
അവധിക്കാല അധ്യാപക പരിശീലനം -ഗണിതം
GUPS ULIYIL ൽ മെയ് 8 ന് ആരംഭിക്കുന്ന ഗണിതം അവധിക്കാല
അധ്യാപക പരിശീലനത്തിൽ Batch 1 (may 8,9,10,11) ൽ ആറളം,
അയ്യങ്കുന്ന് ,ഇരിട്ടി, പായം പഞ്ചായത്തിലുള്ളവരും Batch 2
(may 14,15,16,17)ൽ പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ,
മുഴക്കുന്ന് , തില്ലങ്കേരി പഞ്ചായത്തിലുള്ളവരും പങ്കെടുക്കണമെന്ന്
ബി പി ഒ അറിയിക്കുന്നു .
**********************************************************************************************************
TRANSPORT FECILITY-REMOTE HABITATION
ഇരിട്ടി ബി ആർ സി യിലെ 2017 -18 വർഷത്തെ റിമോട്ട്
ഹേബിറ്റേഷനിലുള്ള കുട്ടികൾക്കുള്ള ട്രാൻസ്‌പോർട് ഫെസിലിറ്റിക്കുള്ള
തുക മെയ് 8 ,9 തീയതികളിൽ ബി ആർ സി യിൽ വച്ച് വിതരണം
നടത്തുന്നതാണ് . കൊട്ടിയൂർ ,കേളകം ,മുഴക്കുന്ന് ,
പേരാവൂർ, കണിച്ചാർ പഞ്ചായത്തിലുള്ളവർക്കു മെയ് 8 നും തില്ലങ്കേരി ,
പായം, ആറളം , ഇരിട്ടി , അയ്യങ്കുന്ന് പഞ്ചായത്തിലുള്ളവർക്കും
മെയ് 9 നും ബി ആർ സി യിൽ വച്ച് വിതരണം നടത്തുന്നതാണ് .
പ്രധാനാധ്യപകന്റെ സാക്ഷ്യപത്രത്തോടെ രക്ഷിതാവിനോടൊപ്പം
കുട്ടിയും വന്ന് തുക കൈപ്പറ്റേണ്ടതാണ് .കുട്ടികളുടെ ലിസ്റ്റ് ഇരിട്ടി
ബി. ആർ. സി. യുടെ ബ്ലോഗിൽ ലഭ്യമാണ്.
April 09, 2018
2017 - 18 അധ്യയന വർഷത്തെ മുസ്ലിം / ഹിന്ദു ഒബിസി / ബി. പി. എൽ. വിഭാഗം പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് , എൽ. എസ്. എസ്. സ്കോളർഷിപ്പ് എന്നിവയുടെ തുക പ്രധാനാധ്യാപകരുടെ ട്രഷറി TSB അക്കൗണ്ടിൽ ലഭ്യമായിട്ടുണ്ട്. മേൽ തുക നാളിതു വരെ പിൻവലിച്ചിട്ടില്ലാത്തവർ ഉടനെ പിൻവലിച്ചു അർഹരായ വിദ്യാർഥികൾക്ക് വിതരണം ചെയ്‌ത് വിനിയോഗ സാക്ഷ്യപത്രം KFC Form 44 ൽ 18 / 04 / 2018 (ബുധൻ) 4 pm നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
2017 - 18 അധ്യയന വർഷത്തെ ഗവൺമെൻറ് / എയിഡഡ് വിദ്യാലയങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണതിന്റെ ബാലൻസ് തുക ലഭിക്കാൻ ബാക്കിയുള്ള പ്രധാനാധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. മേൽ തുക ഉടനെ പിൻവലിച്ചു അർഹരായ വിദ്യാർഥികൾക്ക് വിതരണം ചെയ്‌ത് വിനിയോഗ സാക്ഷ്യപത്രം KFC Form 44 ൽ 18 / 04 / 2018 (ബുധൻ) 4 pm നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഉച്ചഭക്ഷണ പരിപാടി
വാർഷിക പരിശോധന
2017-18
വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധനയ്ക്കായി ഹാജരാക്കുന്ന
രേഖകളോടൊപ്പം സമർപ്പിക്കേണ്ടുന്ന പ്രൊഫോർമ പൂരിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
1)Allotment Received(A) എന്ന കോളത്തിൽ രേഖപ്പെടുത്തുന്ന തുക DPI യിൽ
നിന്നും ബാങ്ക് അക്കൗണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്ത് നല്കിയിട്ടുള്ള
തുകയാണ്.ആയത് വർഷത്തിൽ നാലോ അഞ്ചോ തവണ മാത്രമേ ലഭിച്ചിട്ടുണ്ടാകൂ.
2)BALANCE(B) എന്ന കോളത്തിൽ OPENING BALANCE നു നേരെ 1-6-2017 ന് നൂണ്മീൽ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള തുകയെഴുതുക.
3)ജൂൺ മാസത്തിൽ DPIയിൽ നിന്നും അക്കൗണ്ടിലേക്ക് അലോട്ട്മെന്റ്
ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് Allotment Received(A) എന്ന കോളത്തിൽ Jun17 നു
നേരെ എഴുതുക.
പ്രസ്തുത
തുകയും 1-6-2017 ലെ Opening Balanceഉം തമ്മിൽ കൂട്ടിയാൽ കിട്ടുന്ന
തുകയാണ് Total for the Month എന്ന കോളത്തിൽ Jun17 നു നേരെ എഴുതേണ്ടത്.
4)ACCOUNT REGISTER എന്ന ഭാഗം പൂരിപ്പിച്ചു കഴിഞ്ഞാൽ ആയത് ബാങ്ക്
പാസ്സ് ബുക്കുമായി ടാലി ആകുന്നുണ്ടെന്നും , എ.ഇ.ഒ അനുവദിച്ചതിൽ കൂടുതൽ തുക
പിൻ വലിച്ചിട്ടില്ലായെന്നും ഉറപ്പ് വരുത്തേണ്ടതാണ്.
5)STOCK REGISTERഎന്ന ഭാഗത്ത് OPENING BALANCEനു നേരെ BALANCE RICE എന്ന
കോളത്തിൽ 31-5-2017 ൽ നീക്കിയിരിപ്പുള്ള അരിയുടെ ബാലൻസ് എഴുതുക.ജൂണിൽ
ലഭിച്ച അരി RECEIPT കോളത്തിൽ രേഖപ്പെടുത്തുക.ജൂൺ മാസത്തിൽ Excess/Shortage
ചെയ്തിട്ടുണ്ടെങ്കിൽ ആയത് Excess/Shortage കോളത്തിൽ രേഖപ്പെടുത്തുക.
6) മെയ് മാസത്തിലെ നീക്കിയിരിപ്പ് , ജൂൺ മാസത്തെ വരവ് ,
Excess/Shortage എന്നിവ ചേർന്നതാണ് Total For The Month എന്ന കോളത്തിൽ
Jun17നു നേരെ എഴുതേണ്ടത്.
Subscribe to:
Posts (Atom)









