Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

November 12, 2015


അറിയിപ്പ്
1-10-2015 ന്‌ നടന്ന വയോജന ദിനാചരണത്തിന്റെ  വിശദമായ  റിപ്പോർട്ട് , പങ്കെടുത്തവരുടെ എണ്ണം എന്നിവ 16-11-2015 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

November 11, 2015

   2015 നവംബര്‍ 11, 12 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ഛിരുന്ന കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം 2015-16, നവബര്‍ 12, 13 തീയതികളിലേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു. മേളയുടെ രജിസ്ട്രേഷന്‍ 11.11.2015 ബുധനാഴ്ച തലശ്ശേരി ബി ഇ എം പി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടക്കും

ഉപജില്ലാതല NuMATS പരീക്ഷ 2015 നവംബര്‍ 21 ന് ശനിയാഴ്ച 10 മണി മുതല്‍ 1 മണി വരെ  ജി യു പി വിളക്കോടില്‍ വെച്ച് നടക്കുന്നു.പരീക്ഷ എഴുതേണ്ട കുട്ടികള്‍ അന്നേ ദിവസം 9 മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ എത്തി രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്

November 09, 2015

കലോൽസവ ഫണ്ട്
2015-16 വർഷത്തെ കലോത്സവ ഫണ്ട്  ഇനിയും അടച്ചിട്ടില്ലാത്ത സ്കൂളുകൾ ആയത് 11-11-2015 നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അടയ്ക്കേണ്ടതാണ്‌. ജില്ലാ വിഹിതം അടിയന്തിരമായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് അടയ്ക്കേണ്ടതിനാൽ ഇക്കാര്യത്തിൽ ഇനിയും കാലതാമസം വരുത്തരുതെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

സർക്കുലർ
സ്കൂൾ കുട്ടികൾക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച സർക്കുലർ


ജില്ലാ ശാസ്ത്രമേള
 ഐ.ടി മേള സമയക്രമം

ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ചുള്ള ഐ.ടി മേളയുടെ സമയക്രമത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക

November 05, 2015

സർക്കുലർ
ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്കും തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കും ലപ്സം ഗ്രാന്റ്-ഓൺലൈൻ ഡാറ്റാ എൻ ട്രി നടത്താൻ സാധിക്കാതിരുന്ന സ്ഥാപന മേധാവിമാർക്ക് ഉള്ള വിശദമായ  നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

ജില്ലാ ശാസ്ത്രമേള മത്സരക്രമം
എൽ.പി വിഭാഗം മത്സരം- ജി.എച്ച്.എസ്.എസ് ഫോർ ഗേൾസ് - 11-11-2015 ബുധനാഴ്ച
യു.പി വിഭാഗം മത്സരം-ബി.ഇ.എം.പി.എച്ച്.എസ് -11-11-2015 ബുധനാഴ്ച
ഹൈസ്കൂൾ/ഹയർ സെക്കണ്ടറി വിഭാഗം മത്സരം-സെന്റ് ജോസഫ് എച്ച് എസ് എസ് തലശേരി- 12-11-2015 വ്യാഴാഴ്ച

ക്വിസ്സ് മത്സരം , ടാലന്റ് സേർച്ച് പരീക്ഷ എന്നിവ 12-11-2015 ന്‌ തലശേരി ബി.ഇ.എം.പി.എച്ച്.എസിൽ വെച്ച് നടക്കുന്നതാണ്‌

October 31, 2015

ഉപജില്ലാ സ്കൂൾ കലോത്സവം 

ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം 2015 നവംബർ 30 , ഡിസംബർ 1,2,3,4 തിയതികളിൽ കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഓൺലൈൻ രജിസ്ട്രേഷൻ 10-11-2015 ന്‌ മുമ്പായി പൂർത്തിയാക്കേണ്ടതാണ്‌ 
ഓരോ വിദ്യാലയത്തിൽ നിന്നും നല്കാൻ നിർദ്ദേശിച്ചിട്ടുള്ള  വിഹിതം 10-11-2015 നു മുമ്പായി എ.ഇ.ഒ ഓഫീസിൽ നല്കേണ്ടതാണ്‌.
ഉപജില്ലാതല കായിക മത്സരം
ഇരിട്ടി ഉപജില്ലാതല കായിക മത്സരങ്ങൾ 2015 നവംബർ 19,20,21 തിയതികളിൽ തന്തോട് വയലിൽ വെച്ച് നടക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഓൺലൈൻ എൻ ട്രി 9-11-2015 നു മുമ്പായി പൂർത്തിയാക്കേണ്ടതാണ്‌.
രജിസ്ട്രേഷനും , ചെസ്റ്റ് നമ്പർ വിതരണവും 16-11-2015ന്‌ 10 മണിക്ക് എ.ഇ.ഒ ഓഫീസിൽ വെച്ച് നടത്തേണ്ടതാണ്‌.
സബ് ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗം കുട്ടികൾ ഫോട്ടോ പതിച്ച  യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്‌.
എൽ.പി മിനി,എൽ.പി കിഡ്ഡീസ് വിഭാഗത്തിന്‌ ഫോട്ടോ ഇല്ലാത്ത യോഗ്യതാ സർട്ടിഫിക്കറ്റ്  മതി.ട്രോഫികൾ കൈവശമുള്ള സ്കൂളുകൾ രജിസ്ട്രേഷൻ സമയത്ത് തിരികെ ഏല്പ്പിക്കേണ്ടതാണ്‌


October 28, 2015

¢ÌÀ s{Sbn\nwKv

31.10.2015 \v \S¡p¶ ¢ÌÀ s{Sbn\nwKv skâdpIfpsS hnhc§Ä 

Xmsg sImSp¡p¶p.


CENTRE
SUBJECT
PANCHAYATH
GUPS Uliyil
LP section
Keezhur chavassery, Payam, Aralam,Ayyankunnu
GUPS Uliyil
UP(English)
All Panchayath
GUPS Vilakode
LP section
Peravoor,Kottiyoor,Kelakam,
Kanichar,Muzhakunnu,Thillenkery
GUPS Vilakode
UP(Hindi,Sankrit)
All Panchayath
VUPS Keezhur
UP (Malayalam, Urdu, Social),
LP Arabic
All Panchayath
BRC Hall
UP Maths,Science
All Panchayath
വിദ്യാരംഗം കൺ വീനർമാരുടെ യോഗം 
ഇരിട്ടി ഉപജില്ലയിലെ  എല്ലാ പ്രൈമറി/ഹൈസ്കൂൾ വിദ്യാരംഗം കൺ വീനർമാരുടെ യോഗം 30-10-15 വെള്ളിയാഴ്ച 2 മണിക്ക് എ.ഇ.ഒ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നു.തങ്ങളുടെ സ്കൂളിലെ വിദ്യാരംഗം കൺ വീനർമാർ പ്രസ്തുത യോഗത്തിൽ പങ്കെടുക്കുമെന്ന് എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്‌.

October 21, 2015


ഹരിത ഇലക്ഷൻ-ശുചിത്വ ഇലക്ഷൻ
ബോധവത്കരണ ക്യാമ്പയിൻ
തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഹരിത പെരുമാറ്റച്ചട്ടം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിനുവേണ്ടി ജില്ലയിൽ 1 ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 27-10-2015  ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഒരു കൂട്ട ഓട്ടം സംഘടിപ്പിച്ചിട്ടുണ്ട്.
ആയതിനാൽ എല്ലാ സ്കൂളുകളുടേയും 1 കിലോമീറ്റർ ചുറ്റളവിൽ കൂട്ട ഓട്ടം സംഘടിപ്പിക്കുന്നതിനുള്ള  നടപടികൾ സ്വീകരിക്കേണ്ടതാണ്‌