Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

July 24, 2015

സ്റ്റൈപ്പന്റ് വിതരണം
2015-16 വർഷത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ സ്റ്റൈപ്പന്റ് (നാലു മാസത്തെ)  28-7-2015ന്‌ പേരാവൂർ ബ്ളോക്ക് ഓഫീസിൽ വച്ചും , 29-7-2015 ന്‌ ഇരിട്ടി ബ്ളോക്ക് ഓഫീസിൽ വച്ചും വിതരണം ചെയ്യുന്നതാണ്‌

July 23, 2015

കർഷകദിനാഘോഷം-ക്വിസ്സ് മത്സരം
സമയമാറ്റം
കർഷകദിനാഘോഷത്തിന്റെ  ഭാഗമായി 24-7-2015 നു ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച്  നടത്തുന്ന ക്വിസ്സ് മത്സരത്തിന്റെ  ഹയർ സെക്കണ്ടറി വിഭാഗം മത്സരം ഉച്ചക്ക് 2.30 മുതൽ 3.30 വരെ നടത്തുന്നതാണ്‌. മറ്റ് വിഭാഗങ്ങളുടെ സമയക്രമത്തിൽ  മാറ്റമില്ല.

വളരെ അടിയന്തിരം

പാഠപുസ്തക വിതരണം


ഒന്നു മുതൽ എട്ടു വരെ ക്ളാസ്സുകളിലെ ഒന്നാം വോള്യം ബുക്കുകൾ വിതരണം ചെയ്തതിനുശേഷം ബാക്കിയുള്ള പുസ്തകങ്ങൾ സ്കൂളുകളിൽ നിന്നും ശേഖരിച്ച്  അതാത് സൊസൈറ്റി സെക്രട്ടറിമാർ  പ്രസ്തുത ബുക്കുകൾ 24-7-2015 11.30 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ എത്തിക്കേണ്ടതാണ്‌.

July 22, 2015

എയിഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഓരോ മാസവും ശമ്പളം കാഷ് ചെയ്ത് ഒരാഴ്ചയ്ക്കകം ശമ്പള ബില്ലിന്റെ ഒരു  കോപ്പി ഓഫീസിൽ സമർപ്പിക്കണമെന്നറിയിച്ചിട്ടും ചില പ്രധാനാദ്ധ്യാപകർ ക്യത്യമായി സമർപ്പിച്ചുകാണുന്നില്ല.ആയതിനാൽ ജൂൺ മാസം വരെയുള്ള ശമ്പളബില്ലിന്റെ കോപ്പി 25-7-2015നു മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്‌.ബില്ല് കാഷ് ചെയ്ത തിയതി ബില്ലിന്റെ പുറത്ത് എഴുതേണ്ടതാണ്‌.
സ്പാർക്കിൽ അധ്യാപകരുടെ ശമ്പള സ്കെയിൽ പലതും തെറ്റായി കാണുന്നു.ആയതിനാൽ സ്പാർക്കിലെ ശമ്പള സ്കെയിൽ സേവനപുസ്തകവുമായി ഒത്തുനോക്കി ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതാണ്‌

July 21, 2015

കർഷക ദിനാഘോഷം
വിദ്യാർത്ഥികൾക്കുള്ള സ്കൂൾതല ക്വിസ്സ് മത്സരം
20-7-2015ന്‌ സ്കൂൾതല പ്രാഥമിക മത്സരം
എൽ.പി, യു.പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ  പ്രത്യേകം മത്സരം നടത്തി ഓരോ വിഭാഗത്തിൽ നിന്നും ഓരോ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കണം.തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ സബ്ജില്ലാ തലത്തിൽ മത്സരിക്കുന്നതിനായി 24-7-2015ന്‌ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ രാവിലെ 9 മണിക്ക് എത്തിച്ചേരണം.സമയക്രമം താഴെക്കൊടുത്തിരിക്കുന്നു.
എൽ.പി                   - 9.30 മുതൽ 10.30 വരെ
യു.പി                        -10.30 മുതൽ 11.30 വരെ
എച്ച്.എസ്              -11.30 മുതൽ 12.30 വരെ
എച്ച്.എസ്.എസ്    - 12.30 മുതൽ 1.30 വരെ

വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
എല്ലാ സൊസൈറ്റി സെക്രട്ടറിമാരും സീലുമായി  22-7-2015 ബുധനാഴ്ച രാവിലെ 12 മണിക്ക് ഈ ഓഫീസിലെത്തി ഇനിയും ആവശ്യമായ ബുക്കുകൾ കൈപ്പറ്റേണ്ടതാണ്‌.ലഭിച്ച ബുക്കുകൾ 22-7-2015 നു തന്നെ സ്കൂളുകൾക്ക് കൈമാറേണ്ടതും , സ്കൂളുകൾ ലഭിച്ച ബുക്കുകളുടെ ഓൺലൈൻ എൻട്രി 22-7-2015 ന്‌ 5 മണിക്കുള്ളിൽ പൂർത്തിയാക്കേണ്ടതുമാണ്‌.  

പാഠപുസ്തക വിതരണം
എല്ലാ ഗവ/എയിഡഡ്/അൺ എയിഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരും  അവരവരുടെ സ്കൂളിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ എണ്ണം ഐ.ടി അറ്റ് സ്കൂൾ തയ്യാറാക്കിയ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് 21-7-2015 5 മണിക്ക് മുമ്പായി  ഉറപ്പ് വരുത്തേണ്ടതാണ്‌. 

July 20, 2015

ക്ളസ്റ്റർ പരിശീലനം
21-7-2015 മുതൽ 27-7-2015 വരെ നടക്കുന്ന ക്ളസ്റ്റർ പരിശീലനങ്ങളിൽ ബന്ധപ്പെട്ട എല്ലാ അധ്യാപകരും പങ്കെടുക്കുന്നുണ്ടെന്ന് ഹെഡ്മാസ്റ്റർമാർ ഉറപ്പ് വരുത്തേണ്ടതാണ്‌. മെഡിക്കൽ ഗ്രൗണ്ടിലല്ലാത്ത ലീവുകൾ അനുവദിക്കാൻ പാടില്ലെന്നറിയിക്കുന്നു.

ഭാരത് സ്കൗട്ട്സ് ഗൈഡ്സ്
ഇരിട്ടി ലോക്കൽ അസോസിയേഷൻ
2015-16 അധ്യയന വർഷത്തെ സെൻസസ് റിപ്പോർട്ട് സമർപ്പിക്കേണ്ട തിയതി 23-7-2015 വ്യാഴാഴ്ച 4 മണി.
                2015-16 വർഷത്തെ സ്കൗട്ട് അധ്യാപകരുടെ റിഫ്രഷർ കോഴ്സ് ആഗസ്ത്  6,7,8 തിയതികളിൽ പൂക്കോട് അമ്യത വിദ്യാലയത്തിൽ വച്ച് നടക്കുന്നു.എല്ലാ സ്കൗട്ട് അധ്യാപകരും പങ്കെടുക്കണമെന്ന്  സെക്രട്ടറി അറിയിക്കുന്നു

പാഠപുസ്തക വിതരണം


കർഷകദിനാഘോഷം
സംസ്ഥാനതല കർഷകദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.അസ്സംബ്ളിയിൽ വായിക്കേണ്ട സന്ദേശത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക. 

July 17, 2015


July 16, 2015


സ്കോളർഷിപ്പ്
2015-16 വർഷത്തെ മുസ്സ്ളീം / നാടാർ/ ആംഗ്ളോ ഇൻഡ്യൻ/ഒ.ബി.സി ബി.പി.എൽ വിഭാഗത്തിലെ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് /എൽ.എസ്.എസ്/ യു.എസ്.എസ് സ്കോളർഷിപ്പിന്‌ അർഹതയുള്ള കുട്ടികളുടെ പട്ടിക 22-7-2015 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.25000/- രൂപയ്ക്ക് താഴെ വരുമാനമുള്ളവർ മാത്രം സ്കോളർഷിപ്പിന്‌ അപേക്ഷിച്ചാൽ മതി.പ്രീമെട്രിക് സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളെ ഇതിൽ നിന്നും ഒഴിവാക്കേണ്ടതാണ്‌.
പ്രൊഫോർമ
ക്രമനമ്പർ അഡ്മിഷൻനമ്പർ പേര്‌ ക്ളാസ്സ്  വാർഷിക വരുമാനം  മതം/ ജാതി

വിശദമായ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക



July 10, 2015

ഗണിതാധ്യാപക പരിശീലനം
ഇരിട്ടി ഉപ ജില്ലയിലെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 16-7-2015 വ്യാഴം 10 മണിക് ഇരിട്ടി   BRC യില്‍ വെച്ച് geogebra യില്‍ പരിശീലനം നല്‍കുന്നു.താല്‍പര്യമുള്ള അധ്യാപക ര്‍ കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്