Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

July 15, 2014

സ്കോളർഷിപ്പ് 2014-15
മുസ്ലീം/നാടാർ/ആംഗ്ളോ ഇന്ത്യൻ/മറ്റു പിന്നാക്ക, ദാരിദ്യരേഖയ്ക്ക് താഴെ വരുമാനമുള്ള മുന്നാക്ക വിഭാഗത്തിലെ പെൺകുട്ടികൾ ക്കുള്ള സ്കോളർഷിപ്പ് / എൽ.എസ്.എസ് / യു.എസ്.എസ് / നാഷണൽ സ്കോളർഷിപ്പ് 2014-15 സംബന്ധിച്ച വിശദ വിവരങ്ങൾക്കായി സർക്കുലർ കാണുക.സ്കൂൾ തലത്തിൽ തയ്യാറാക്കുന്ന ലിസ്റ്റ് പ്രധാനാദ്ധ്യാപകന്റെ ശുപാർശ സഹിതം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നൽകി അംഗീകാരം വാങ്ങിയ ശേഷം 25-7-2014 നുള്ളിൽ ഉപജിലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

July 11, 2014

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് 
വിവരാവകാശ നിയമം 2005 സെക്ഷൻ 4 അനുശാസിക്കുന്നത നുസരിച്ച് പൊതു ജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി , ഇതോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുള്ള പ്രൊഫോർമയിൽ ആവശ്യമായ വിവരങ്ങൾ തയ്യാറാക്കി ഒരു കോപ്പി ഉടൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാനാവശ്യപെട്ടിരിക്കുന്ന വിവരങ്ങൾ,നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും പ്രസ്തുത വിവരം ഈ ഓഫീസിൽ അറിയിക്കേണ്ടതുമാണ്.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. 

July 10, 2014

അറിയിപ്പ് 
2013-14 വർഷത്തെ മികച്ച പി.ടി.എ തെരെഞ്ഞെടുക്കുന്നതി ലേക്കായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.അപേക്ഷ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തിയതി 15-7-2014 വൈകുന്നേരം 5 മണി.വിശദവിവരങ്ങൾ ക്കായി സർക്കുലർ കാണുക.അപേക്ഷാ ഫോറത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
അറിയിപ്പ് 
15-7-2014 നുള്ളിൽ  പ്രവ്യത്തി പരിചയ ക്ളബ്ബിന്റെ സ്കൂൾതല കൺവീനറെ തെരെഞ്ഞെടുക്കേണ്ടതും പ്രസ്തുത വിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതുമാണ്.
അറിയിപ്പ് 
തലശ്ശേരി വിദ്യാഭ്യാസ ജില്ലാ സംസ്ക്യതം അക്കാദമിക് കൗൺസിലിന്റെ വാർഷിക പൊതുയോഗം 11-7-2014 വെള്ളിയാഴ്ച 10 മണിക്ക് കൂത്തുപറമ്പ് ബി.ആർ.സിയിൽ ചേരുന്നതാണ്.തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ സംസ്ക്യതം അദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
അറിയിപ്പ് 
2014-15 വർഷത്തെ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിൽ 
പങ്കെടുക്കുന്ന ഇരിട്ടി ഉപജില്ലയിലെ സ്കൂളുകൾ 11-7-2014ന്  3 
മണിക്ക് മുമ്പായി ഉപജില്ലാ സെക്രട്ടറിയെ അറിയിക്കേണ്ട താണ്. 

വേദി : ഇരിട്ടി തന്തോട് വയൽ 
തിയതി : 14-7-2014 രാവിലെ 9 മണി മുതൽ 
NB: 1)ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി        
           സർട്ടിഫിക്കറ്റ്  കൊണ്ടുവരേണ്ടതാണ്.
       2)ജേഴ്സി , ഷോർട്സ് , ബൂട്ട്സ്  എന്നിവ നിർബന്ധമാണ്.
       3)ടീം മാനേജരായി അതാത് സ്കൂളുകളിലെ അദ്ധ്യാപകർ തന്നെ                വരേണ്ടതാണ്.
വിശദവിവരങ്ങൾക്കായി ബന്ധപ്പെടുക : 
സെക്രട്ടറി-9400845475

July 09, 2014

അത്ലറ്റിക് ഫണ്ട്/കലോത്സവ ഫണ്ട് 2014-15
2014-15 വർഷത്തെ കലോത്സവ ഫണ്ട് , അത്ലറ്റിക് ഫണ്ട് എന്നിവ   ജൂലൈ 20നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അടയ്ക്കേണ്ടതാണ്.വിശദാംശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

July 08, 2014

വിവരശേഖരണം 
1-7-2015 മുതൽ 30-6-2020 വരെയുള്ള കാലയളവിൽ വിരമിക്കുന്ന അദ്ധ്യാപകരുടേയും മറ്റ്  ജീവനക്കാരുടേയും വിവരങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ തയ്യാറാക്കി 15-7-2014നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്. 

വിവരശേഖരണം



ക്രമ നമ്പർ






വിദ്യാലയത്തിന്റെ പേര്



പേര്



തസ്തിക



വിഷയം



ജനനത്തിയതി



വിരമിക്കൽ തിയതി



റിമാർക്ക്സ്































വിദ്യാർത്ഥികൾക്കുള്ള ധനസഹായം
കലകളിൽ ശോഭിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 2014-15 വർഷത്തെ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്കായി സർക്കുലർ കാണുക. അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റും, യോഗ്യതാ സർട്ടിഫികറ്റിന്റെ ശരിപകർപ്പും ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും  സഹിതം 18-7-2014 നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

തസ്തിക നിർണ്ണയം2014-15 - സമ്പൂർണ്ണ പ്രിന്റൗട്ട് 
ഇരിട്ടി ഉപജില്ലയിലെ എല്ലാ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരും 'സമ്പൂർണ്ണ' യിൽ നിന്നും ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ എണ്ണം സംബന്ധിച്ച പ്രിന്റൗട്ട്  എടുത്ത് 10-7-2014 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ കാണുക.സമ്പൂർണ്ണയിൽ നിന്നും പ്രിന്റൗട്ട് എടുക്കുന്നതിനായി ,കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക്  അനുവദിച്ചിരിക്കുന്ന ദിവസം ജൂലൈ 9 ആണ്. ആയതിനാൽ അന്ന് തന്നെ പ്രിന്റൗട്ട് എടുക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്. സർക്കുലർ . ലോഗിൻ ചെയ്യുന്നതിനുള്ള ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

July 07, 2014

മെഡിക്കൽ ക്യാമ്പ് 2014-15
സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്കുള്ള  മെഡിക്കൽ ക്യാമ്പ് സംബന്ധിച്ച സമയക്രമം താഴെക്കൊടുത്തിരിക്കുന്നു.റിന്യൂവൽ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾ ഈ ക്യാമ്പിൽ പങ്കെടുക്കേണ്ടതില്ല. സമയക്രമം
പാഠപുസ്തക വിതരണം 
സർക്കാർ/എയിഡഡ് വിദ്യാലയങ്ങൾക്ക് ഇനിയും ലഭിച്ചിട്ടില്ലാത്ത പുസ്തകങ്ങൾ ജില്ലാ പാഠപുസ്തക വിതരണ കേന്ദ്രത്തിൽ (ഗവ ടി.ടി.ഐ വുമൺ കണ്ണൂർ)നിന്നും ഈ മാസം 15 വരെ വിതരണം നടത്തുന്നതാണെന്ന് സംസ്ഥാന പാഠപുസ്തക ഓഫീസർ അറിയിക്കുന്നു. ഫോൺ നമ്പർ :9447843680

July 04, 2014

ക്ളബ്ബ് കൺവീനർമാരുടെ യോഗം - സമയക്രമം 

വേദി : ഇരിട്ടി ബി.ആർ.സി

വിദ്യാരംഗം കലാസാഹിത്യവേദി  -   9-7-2014 ന് 10.30 മണിക്ക് 
മാത് സ്  ക്ളബ്ബ്                             -   9-7-2014 ന്  2 മണിക്ക് 
സാമൂഹ്യ ശാസ്ത്ര ക്ളബ്ബ്                  -  10-7-2014 ന് 2 മണിക്ക്
സയൻസ് ക്ളബ്ബ്                           -  10-7-2014 ന് 3 മണിക്ക് 
എല്ലാ സ്കൂൾതല ക്ളബ്ബ് കൺവീനർമാരും ക്യത്യസമയത്ത് തന്നെ എത്തിചേരേണ്ടതാണ്.

July 03, 2014

വിവരശേഖരണം 
1-1-2014 മുതൽ 31-7-2015 വരെയുള്ള കാലയളവിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരുടേയും അദ്ധ്യാപകേതര ജീവനക്കാരുടേയും വിവരങ്ങൾ  താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 5-7-2014നു വൈകുന്നേരം 5 മണിക്ക് മുമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പ്രത്യേക ദൂതൻ മുഖേന എത്തിക്കേണ്ടതാണ്.പ്രൊഫോർമക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.    പ്രൊഫോർമ ഡൗൺലോഡ് ചെയ്തതിനുശേഷം  പ്രിന്റ് എടുക്കുക.

July 02, 2014

ഉച്ചഭക്ഷണ പരിപാടി 2014-15
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട ഫോമുകളുടെ മാത്യകയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.അക്കൗണ്ട് ബുക്ക് , കെ2 രജിസ്റ്റർ - പേജ് 1 , പേജ് 2 ,എൻ.എം.പി-1 .