വളരെ അടിയന്തിരം
എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
എയിഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സംവരണം നടപ്പാക്കുന്നതിലേക്കായി 7-2-1996 മുതൽ 18-4-2017 വരെ 3% സംവരണവും 19-4-2017 മുതൽ 8-11-2021 വരെ 4% സംവരണവും അനുവദിച്ച് നൽകിയാലുണ്ടാകുന്ന ബാക്ക് ലോഗ് കണക്കാക്കി ഇനി വരുന്ന ഒഴിവുകളിൽ നിന്ന് ഇത് നികത്താൻ നിർദ്ദേശിച്ചിട്ടുള്ളതിനാൽ ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമകൾ പൂരിപ്പിച്ച് ബന്ധപ്പെട്ട സ്കൂൾ മാനേജരും പ്രധാനാദ്ധ്യാപകനും ഒപ്പിട്ട് 18-11-2021 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
നിർദ്ദേശങ്ങൾ1) ടീച്ചിംഗ് സ്റ്റാഫിനും , നോൺ ടീച്ചിംഗ് സ്റ്റാഫിനും പ്രത്യേകം പ്രത്യേകം പ്രൊഫോർമ നൽകേണ്ടതാണ്.
2) പ്രധാനാദ്ധ്യാപകനും മാനേജരും പ്രൊഫോർമയിൽ ഒപ്പിട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
3) നൽകുന്ന വിവരങ്ങളുടെ ക്യത്യത സംബന്ധിച്ച് പൂർണ്ണമായ ഉത്തരവാദിത്തം മാനേജർക്കും പ്രധാനാദ്ധ്യാപകർക്കും ആയിരിക്കും
4) ഒന്നിലധികം സ്കൂളുകളുള്ള മാനേജ്മെന്റുകൾ , ഓരോ സ്കൂളിനും പ്രത്യേകം പ്രത്യേകം പ്രൊഫോർമ സമർപ്പിക്കേണ്ടതാണ്.
5) ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരുടെ വിവരങ്ങൾ നൽകേണ്ടതില്ല.
6) മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിലെ റഗുലർ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ തുടർച്ചയായ നിയമനം ലഭിച്ചവരും ഇപ്പോഴും തുടരുന്നതുമായവരുടെ വിവരങ്ങൾ നൽകേണ്ടതും ആയത് റിമാർക്സ് കോളത്തിൽ പ്രത്യേകം സൂചിപ്പിക്കേണ്ടതുമാണ്.