Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

September 24, 2020

JAGRATHASAMITHI 2020

 ചിരി ഹെൽപ്പ്‌ ലൈൻ 

നാർക്കോടിക്‌ സെൽ അസിസ്റ്റന്റ്‌ പോലീസ്‌ സൂപ്രണ്ടിന്റെ കത്തിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക.പ്രസ്തുത കത്തിൽ ആവശ്യപ്പെട്ടതു പ്രകാരം സ്കൂൾ തല  ജാഗ്രതാ സമിതി രൂപീകരിച്ച്‌ കോർഡിനേറ്ററുടെ വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ ഇന്ന് (24-9-2020) വൈകുന്നേരം 5 മണിക്ക്‌ മുമ്പായി രേഖപ്പെടുത്തി നൽകേണ്ടതാണ്‌.

ഗൂഗിൾ ഫോം


September 23, 2020

POULTRYCLUB

 പൗൾട്രി ക്ലബ്ബ്‌

സ്കൂളുകളിൽ പൗൾട്രി ക്ലബ്ബുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ ശ്രീ.ജെഫ്രി ജി സർക്കാരിലേക്ക്‌ സമർപ്പിച്ച നിവേദനത്തിന്റെ പകർപ്പ്‌ ചുവടെ ചേർക്കുന്നു.താൽപ്പര്യമുള്ള സ്കൂളുകൾ വിശദമായ സാധ്യതാ റിപ്പോർട്ട്‌ തയ്യാറാക്കി 28-9-2020 നു ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

പൗൾട്രി ക്ലബ്ബ്‌

September 18, 2020

MGS/NADAR/ANGLO INDIAN /BPL GIRLS SCHOLARSHIP /LSS/USS 2020 -21

വളരെ അടിയന്തിരം

2020-21 വർഷത്തിൽ മുസ്ലീം/നാടാർ/ആംഗ്ലോ ഇൻഡ്യൻ/മറ്റു പിന്നാക്ക വിഭാഗങ്ങളിലെ ദാരിദ്യരേഖയ്ക്ക്‌ താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്‌/എൽ.എസ്‌.എസ്‌/യു.എസ്‌.എസ്‌/നാഷണൽ സ്കോളർഷിപ്പ്‌ എന്നീ ഇനത്തിൽ ആവശ്യമായ തുക സംബന്ധിച്ച വിശദാംശങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ 23-09-2020 ബുധനാഴ്ച 4 മണിക്ക്‌ മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. സർക്കുലറിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. എൽ.എസ്‌.എസ്‌ റിന്യൂവൽ വിഭാഗം കുട്ടികളുടെ പട്ടിക തയ്യാറാക്കുമ്പോൾ ഒരു വരിയിൽ വർഷം എഴുതി അതിനു താഴെ ആ വർഷം സ്കോളർഷിപ്പ്‌ ലഭിക്കാത്ത കുട്ടികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തണം.തുടർന്ന് തൊട്ടടുത്ത വരിയിൽ അടുത്ത വർഷം എഴുതി ആ വർഷം സ്കോളർഷിപ്പ്‌ ലഭിക്കാത്ത കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തണം .


MGS/NADAR/ANGLO INDIAN/BPL -REQUIREMENT

MGS/NADAR/ANGLO INDIAN/BPL- STUDENTS LIST

LSS REQUIREMENT

LSS STUDENTS LIST-FRESH

LSS STUDENTS LIST-RENEWAL

 എല്ലാ ഗവ /എയ്ഡഡ്  സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക് 

01/ 06/ 2016  മുതൽ 11/ 08/ 2020 വരെ നടത്തിയ ആശ്രിത നിയമനം സംബന്ധിച്ച വിവരം 22 / 09/ 2020  രാവിലെ 10 മണിക്ക് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് ധനകാര്യ വകുപ്പിന് 2 മണിക്ക് അയക്കേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്  പ്രൊഫോര്മ ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക പ്രഫോർമ 1 , പ്രഫോർമ 2 

  

September 16, 2020

മൈനോറിറ്റി പ്രീമെട്രിക് സ്‌കൂൾ സ്‌കോളർഷിപ്പ് 2014 -15

പ്രീമെട്രിക്‌ സ്കോളർഷിപ്പ്‌ 2014-15

2014-15 വർഷത്തെ  പ്രീമെട്രിക്‌ സ്കോളർഷിപ്പിന്‌ അർഹത നേടുകയും എന്നാൽ തെറ്റായ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങൾ രേഖപ്പെടുത്തി നൽകിയതിനേത്തുടർന്ന് സ്കോളർഷിപ്പ്‌ തുക ലഭിക്കാത്ത കുട്ടികളുടെ പട്ടിക  ചുവടെ ചേർക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും  ടി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള  മുഴുവൻ കുട്ടികളുടേയും ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച  വിശദാംശങ്ങൾ നിർദ്ദിഷ്ട അപേക്ഷാഫോമിൽ രേഖപ്പെടുത്തി  , അപേക്ഷാ ഫോം , ബാങ്ക്‌ പാസ്സ്‌ ബുക്കിന്റെ  വ്യക്തമായ പകർപ്പ്‌ , ഫോട്ടോ പതിച്ച തിരിച്ചറിയൽ  കാർഡിന്റെ പകർപ്പ്‌  എന്നിവയുടെ 3 കോപ്പി 2020 ഒക്ടോബർ 10 ന്‌ വൈകുന്നേരം 5 മണിക്ക്‌ മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
പ്രസ്തുത  അപേക്ഷ ഓഫീസിൽ സമർപ്പിക്കുമ്പോൾ ഓരോ സെറ്റിനോടൊപ്പവും  കുട്ടികളുടെയും ലിസ്റ്റ്‌  കൂടി ചേർത്ത്‌ തുന്നിക്കെട്ടേണ്ടതും അത്തരത്തിലുള്ള 3 സെറ്റുകൾ പ്രത്യേകം  കവറിംഗ്‌ ലെറ്റർ സഹിതം ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.
അപേക്ഷയോടൊപ്പം തന്നിട്ടുള്ള നിർദ്ദേശങ്ങൾ  പ്രിന്റെടുത്ത്‌  സ്കൂളിൽ സൂക്ഷിക്കേണ്ടതും ആയത്‌ ശ്രദ്ധയോട്‌ കൂടി വായിച്ചതിനുശേഷം തുടർ നടപടികൾ കൈക്കൊള്ളേണ്ടതുമാണ്‌.




September 14, 2020

കോവിഡ് വിവര ശേഖരണം 

വളരെ അടിയന്തിരം- കോവിഡ് 19- പ്രതിരോധ പ്രവര്ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി അദ്ധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് വേണ്ടി അദ്ധ്യാപകരുടെ വിവരങ്ങള്‍ ലഭ്യാമാക്കാന്‍ ബഹു. ജില്ലാ കലക്ടര്‍ നിര്ദ്ദേശിച്ചിട്ടുണ്ട്. ആയതിനാല്‍ നിലവില്‍ കോവിഡ് ഡ്യൂട്ടിയില്‍ അല്ലാത്ത അദ്ധ്യാപകരുടെ വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി സ്പ്രെഡ് ഷീറ്റില്‍ രേഖപ്പെടുത്തേണ്ടതാണ്. പ്രധാന അദ്ധ്യാപകര്‍, ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്നവര്‍, ഗര്‍ഭിണികള്‍ , വികലാംഗര്‍, 1 വയസ്സില്‍ ചുവടെയുള്ള കുട്ടികളുള്ളവര്‍ എന്നിവരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കേണ്ടതാണ്..ഗൂഗിൾ ഷീറ്റ് 

September 09, 2020

OBC PREMETRIC SCHOLARSHIP 2020

 ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് 2020-21

2020-21 വർഷത്തേക്കുള്ള  ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള  അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30-9-2020. വിശദമായ നിർദ്ദേശങ്ങൾക്കും അപേക്ഷാഫോമിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

നിർദ്ദേശങ്ങൾ

അപേക്ഷ 

യൂസർ മാന്വൽ

പ്രൊമോഷൻ ലിസ്റ്റ്


TEXT BOOK DISTRIBUTION VOL I

 വളരെ അടിയന്തിരം

ഒന്നാം വോള്യം പാഠപുസ്തക വിതരണം

2020-21 വർഷത്തിലെ ഒന്നാം വോള്യം പാഠപുസ്തകങ്ങളുടെ  വിതരണവുമായി ബന്ധപ്പെട്ട്  ഒരോ സ്കൂളിലും അധികമായുള്ള പുസ്തകങ്ങളുടെ എണ്ണവും ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണവും (9-9-2020 അടിസ്ഥാനമാക്കി) ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 10-9-2020 നു വൈകുന്നേരം 4 മണിക്ക് മുമ്പായി  aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചുതരേണ്ടതാണ്. 

ഓരോ സ്കൂളും അവർക്കാവശ്യമുള്ള പുസ്തകത്തിൻ്റേയും അധികമുള്ള പുസ്തകത്തിൻ്റേയും കണക്ക് നിർദ്ദിഷ്ട പ്രൊഫോർമയിൽ അയച്ചുതരേണ്ടതാണ്.(സൊസൈറ്റി മുഖേന കണക്ക് സമർപ്പിക്കേണ്ടതില്ല.) പ്രൊഫോർമയുടെ ഘടനയിൽ  യാതൊരു മാറ്റവും വരുത്താൻ പാടില്ല. എണ്ണം രേഖപ്പെടുത്തുമ്പോൾ കോളം മാറിപ്പോകാതെ ശ്രദ്ധിക്കുമല്ലോ?. ഒന്നാം വോള്യം പുസ്തകങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടുള്ള സ്കൂളുകൾ കംപ്ലീഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.

ക്രോഡീകരിച്ച ഫോർമാറ്റ് 11-9-2020 ന് കാലത്ത് 11 മണിക്ക് മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരുവിധത്തിലുള്ള കാലതാമസ്സവും വരുത്തരുതെന്നും മേൽ പരാമർശിച്ചിട്ടുള്ള ഇ-മെയിൽ വിലാസത്തിലേക്ക് മാത്രമേ പ്രൊഫോർമ അയക്കാൻ പാടുള്ളുവെന്നും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

പ്രൊഫോർമ