Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

February 29, 2016





February 27, 2016

അറിയിപ്പ്
 2016 ഫെബ്രുവരി മാസത്തെ എൻ.എം.പി യോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകൾ കൂടി  സമർപ്പിക്കേണ്ടതാണ്‌.
1) മാർച്ച് മാസം അരി ആവശ്യമില്ലെങ്കിൽ പ്രത്യേകം കത്ത് നല്കേണ്ടതാണ്‌. 30 ദിവസത്തേക്കുള്ള അരി  ആവശ്യമില്ലെങ്കിൽ , ആവശ്യമുള്ള അരി സംബന്ധിച്ച വിശദാംശങ്ങൾ പ്രത്യേകം  നല്കേണ്ടതാണ്‌.
2)സ്കൂളിൽ അധികമുള്ള അരി സ്റ്റോക്കിൽ കയറ്റുന്നതിനായി പ്രത്യേകം സമർപ്പിക്കേണ്ടതാണ്‌.
3) പാചകത്തൊഴിലാളികളുടെ 1-6-2015 മുതൽ 31-12-2015 വരെയുള്ള വേതനക്കുടിശ്ശിക നല്കുന്നതിലേക്കായി ഇതോടൊപ്പമുള്ള അറ്റൻഡൻസ് സർട്ടിഫിക്കറ്റ് നല്കേണ്ടതാണ്‌.കുടിശ്ശിക വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കുന്നതാണ്‌.പ്രസ്തുത തിയതിയിൽ തുക കൈപ്പറ്റുന്നതിനായി വരുമ്പോൾ പാചകത്തൊഴിലാളിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹെഡ്മാസ്റ്റർ നല്കേണ്ടതാണ്‌.
       അറ്റൻഡൻസ്  സർട്ടിഫിക്കറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക.


   കുറിപ്പ്‌:മുൻ വർഷത്തിൽ നിന്നും  വ്യത്യസ്തമായി  കാലിച്ചാക്ക്‌ വില്പ്പന നടത്തി ലഭിക്കുന്ന തുകയും സെയിൽസ്‌ ടാക്സിനത്തിൽ ശേഖരിക്കുന്ന തുകയും അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഈ ഓഫീസിൽ അടച്ച് രശീതി വാങ്ങേണ്ടതാണ്‌.സെയിൽസ് ടാക്സ് തുക യാതൊരു കാരണവശാലും വിറ്റവിലയിൽ നിന്നും ഈടാക്കാൻ പാടില്ല.ആയത് വിറ്റവിലയ്ക്ക്  പുറമേ, വാങ്ങുന്ന ആളിൽ നിന്നും പ്രത്യേകം ഈടാക്കേണ്ടതാണ്‌.

February 26, 2016

അറിയിപ്പ്
 മെയിന്റനൻസ് ഗ്രാന്റിനത്തിൽ 5000/- രൂപയ്ക്ക് മുകളിലുള്ള തുക അനുവദിച്ചു കിട്ടേണ്ട  സ്കൂളുകൾ അവരുടെ അക്കൗണ്ട് ബുക്ക് ,ബില്ലുകൾ , വൗച്ചറുകൾ എന്നിവ ഓഫീസിൽ നിന്നും തിരികെ വാങ്ങി ഒരു ചാർട്ടേഡ് അക്കൗണ്ടിനേക്കൊണ്ട് ഓഡിറ്റ് നടത്തി ഓഡിറ്റ് സർട്ടിഫിക്കറ്റ് സഹിതം തിരികെ സമർപ്പിക്കേണ്ടതാണ്‌.             അപേക്ഷ സമർപ്പിക്കുകയും , എന്നാൽ അക്കൗണ്ട് ബുക്ക് , ബിൽ/വൗച്ചറുകൾ എന്നിവ  ഇനിയും സമർപ്പിക്കാത്ത സ്കൂളുകൾ ആയത്  പ്രസ്തുത ഓഡിറ്റ് സർട്ടിഫിക്കറ്റ് സഹിതം സമർപ്പിക്കേണ്ടതാണ്‌.

February 25, 2016

ദ്വിദിന പരിശീലനം

ഇരിട്ടി സബ്ജില്ലയിലെ എൽ പി , യു പി അറബി അധ്യാപകർക്കുള്ള ദ്വിദിന പരിശീലനം 01/03/2016 & 02/03/2016 എന്നീ തീയതികളിലായി ബി  ആർ സി ഹാളിൽ വച്ച് നടക്കുന്നതാണ്. പങ്കെടുക്കുന്നവർ നിർബന്ധമായും ലാപ്ടോപ് കൊണ്ടുവരേണ്ടതാണ്.
യാത്രയപ്പും അനുമോദന യോഗവും
സർവീസിൽ നിന്നും വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.മാത്യൂ ജോണിനെ ആദരിക്കലും, സംസ്ഥാന ശാസ്ത്ര-ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര- പ്രവ്യത്തി പരിചയ മേളയിൽ പങ്കെടുത്ത ഇരിട്ടി ഉപജില്ലയിലെ  വിദ്യാർത്ഥികളെ അനുമോദിക്കലും 29-2-2016 തിങ്കളാഴ്ച 2 ന്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുന്നു.എല്ലാ ക്ളബ്ബ് സ്പോൺസർമാരും പങ്കെടുക്കേണ്ടതാണ്‌.

അറിയിപ്പ്
ഗവണ്മെന്റ് സ്കൂളുകളിലെ അധ്യാപകരുടെ 2016 - 17 വർഷത്തെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കൂന്നതിനുള്ള  സൈറ്റ് നാളെ (26 / 02/ 2016 ) ഒരു ദിവസത്തേക്ക് open ആക്കിയിട്ടുള്ളതിനാൽ പുതുതായി അപേക്ഷ സമർപ്പിക്കുവാനുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതും  confirm ചെയ്യാത്തവർക്ക് അപേക്ഷ confirm ചെയ്യാവുന്നതുമാണ്.

February 23, 2016

**********************************************************************
27-2-2016 ശനിയാഴ്ച്ച വാഴുന്നവേര്‍സ് യു പി യിൽ നടക്കുന്ന LSS പരീക്ഷയുടെമൂല്യനിര്‍ണയത്തിൻറെ  നിയമന ഉത്തരവ് ഇന്നു തന്നെ (25-02-2016)കൈപ്പറ്റേണ്ടതാണ്

*******************************************************************
അറിയിപ്പ്
2016-17 വർഷത്തിൽ ഗവ പ്രൈമറി പ്രധാനാദ്ധ്യാപകനായി സ്ഥാനക്കയറ്റം നല്കുന്നതിലേക്കായി അർഹരായ ഗവ പ്രൈമറി /ഹൈസ്കൂൾ അദ്ധ്യാപകരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് ഇതോടൊപ്പം നല്കുന്നു.പ്രസ്തുത പട്ടികയിൽ  ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുള്ളവരും ,പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവരും ആയത് രേഖാമൂലം നിയന്ത്രണ ഉദ്യോഗസ്ഥന്റെ മേലൊപ്പോടുകൂടി 10-3-2016  നുള്ളിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്‌.പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക


February 22, 2016

അറിയിപ്പ്
17/2/2016 ലെ സ.ഉ(പി) നം.24/2016/(1)/ഫിൻ  നമ്പർ ഉത്തരവ് പ്രകാരം നിലവിൽ ശമ്പള പരിഷ്ക്കരണ പ്രൊപ്പോസൽ സമർപ്പിച്ചവരും , ഇനി സമർപ്പിക്കാനുള്ളവർ പ്രൊപ്പോസലിനോടൊപ്പവും  ഇതോടൊപ്പമുള്ള മാത്യകയിലുള്ള   Undertaking    3 കോപ്പി വീതം സമർപ്പിക്കേണ്ടതാണ്‌. 


സന്തോഷവാർത്ത
 ജില്ലാ ശുചിത്വ മിഷന്റെ ക്ളീൻ ഓഫീസ് പുരസ്കാരം-2015
കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ശുചിത്വ  ഓഫിസിനുള്ള പുരസ്കാരം- ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ജില്ലാതലത്തിൽ തുടർച്ചയായ രണ്ടാം തവണയും മൂന്നാം സ്ഥാനം നേടിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
                     സ്കൂൾ തലത്തിൽ ജി.യു.പി.എസ് ചുങ്കക്കുന്ന് ഒന്നാം സ്ഥാനവും , ജി.എൽ.പി.എസ് കൊളക്കാട് മൂന്നാം സ്ഥാനവും  നേടിയതായും അറിയിക്കുന്നു.


February 20, 2016

2015-16 വർഷത്തെ സംസ്കൃതം സ്കോളർഷിപ്പ്‌ അർഹരായ കുട്ടികളുടെ list  താഴെ  കൊടുക്കുന്നു .







February 15, 2016

അറിയിപ്പ്
എൽ.എസ്.എസ്./യു.എസ്.എസ് പരീക്ഷ
എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഹെഡ്മാസ്റ്ററുടെ ഒപ്പും സീലും  പതിച്ചതിനുശേഷം  , പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന്റെ ഒപ്പും സീലും വാങ്ങി , ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യേണ്ടതാണ്‌.
                   20-2-2016 ലെ ഉച്ചയ്ക്ക് ശേഷമുള്ള എൽ.എസ്.എസ് പരീക്ഷ 1.15 മുതൽ 3 മണി വരെയായിരിക്കും.

LSS ,Muslim Girls /BPl/APL scholarship  
LSS ,Muslim Girls /BPl/APL scholarship എന്നിവ നാളെ
(16-2-2015) മുതൽ വിതരണം ചെയ്യുന്നു എല്ലാപ്രധാനാധ്യാപകരും എ ഇ ഒ ആഫീസി നിന്ന് കൈപ്പറ്റേണ്ടതാണ് .
സ്കൂൾ കെട്ടിടങ്ങളുടെ കാലപ്പഴക്കം
താഴെപ്പറയുന്ന വിഭാഗത്തിൽപ്പെട്ട കെട്ടിടങ്ങൾ സ്കൂളിലുണ്ടെങ്കിൽ ഇന്നു തന്നെ വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
1)100 വർഷത്തിലധികം കാലപ്പഴക്കം ചെന്ന സ്കൂൾ കെട്ടിടങ്ങൾ
2)ആസ്ബസ്റ്റോസ് മേല്ക്കൂരയുള്ള കെട്ടിടങ്ങൾ

ബാരിയർ ഫ്രീ കണ്ണൂർ
കണ്ണൂർ ജില്ലയെ ഭിന്നശേഷി സൗഹ്യദ ജില്ലയാക്കുന്നതിന്റെ  ഭാഗമായി സ്കൂളുകളിൽ എത്തുന്ന അംഗപരിമിതരായ കുട്ടികൾക്കും പൊതുജനങ്ങൾക്കും സൗകര്യപ്രദമായി സഞ്ചരിക്കുന്നതിന്‌ P.W.D നിർദ്ദേശിക്കുന്ന രീതിയിൽ തന്നെ റാമ്പ് ആൻഡ് റെയിൽ സംവിധാനം ഒരുക്കണമെന്ന് എല്ലാ പ്രധാനാദ്ധ്യാപകരേയും അറിയിക്കുന്നു.
                          ഈ സംവിധാനമില്ലാത്ത എയിഡഡ് സ്കൂളുകളിൽ മാനേജർമാർ അടിയന്തിരമായി ഇവ നിർമ്മിക്കണമെന്ന് ബഹു. ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
(Section 46 of Person with Disability Act 1995)

February 12, 2016

പൊതു സ്ഥലം മാറ്റം
പൊതു വിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ അദ്ധ്യാപകർ,പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകർ/പ്രൈമറി അദ്ധ്യാപകർ എന്നിവരുടെ 2016-17 വർഷത്തേക്കുള്ള പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു.ഓൺലൈൻ അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

20-02-2016 നു  നടക്കുന്ന  LSS/USS  പരീക്ഷയുടെ INVIGILATOR   മാരായി നിയമിച്ച  അധ്യാപകരുടെ  LIST  DOWNLOAD  ചെയ്യാൻ  ഇവിടെ  CLICK  ചെയ്യുക 


ബന്ധപ്പെട്ട  പ്രധാനാധ്യപകർ 15-02-2016  ന് ഓഫീസിൽ വന്ന്  ഉത്തരവ്  കൈപ്പറ്റേണ്ടതാണു  .






February 11, 2016

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
2016- ഫെബ്രുവരി  17,18 തിയതികളിൽ നടക്കുന്ന ഫയൽ അദാലത്തിൽ സമർപ്പിക്കുന്നതിലേക്കായി താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ അവരുടെ പേരിനു നേരെ അടയാളപ്പെടുത്തിയിട്ടുള്ള വർഷങ്ങളിലെ ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധനയിന്മേലുള്ള തടസ്സ നിവാരണ റിപ്പോർട്ട് 15-2-2016ന്‌ 12 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.പ്രസ്തുത അദാലത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽനിന്നും നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തുന്നതിനാൽ ഇക്കാര്യത്തിൽ കാലതാമസം വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു.              വിശദാംശങ്ങൾക്കായി സെക്ഷനുമായി ബന്ധപ്പെടുക-ഫോൺ 9946114125.




എൽ.എസ്.എസ്/യു.എസ്.എസ് 2016
എൽ.എസ്.എസ് / യു.എസ്.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള ചീഫ്/ഡെ.ചീഫ് സൂപ്രണ്ടുമാരുടെ ഒരു യോഗം 16-2-2016 ന്‌ ചൊവ്വാഴ്ച രാവിലെ 10.30ന്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് ചേരുന്നതാണ്‌. പ്രസ്തുത യോഗത്തിൽ ബന്ധപ്പെട്ടവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.

ഗവ/എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2015-16 വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കി ജനുവരി 2016 വരെ കുറവ് ചെയ്ത ടാക്സ് കഴിച്ച് ബാക്കി തുക ഈ മാസത്തിൽ കുറവ് ചെയ്യേണ്ടതാണ്‌. ക്ഷാമ ബത്ത കുടിശ്ശിക,ലീവ് സറണ്ടർ മുതലായവ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌. ഭവനവായ്പ എടുത്തിട്ടുള്ളവർ ബാങ്കിൽ നിന്നുള്ള സ്റ്റേറ്റ്മെന്റ് ഹാജരാക്കണം.ഇൻകം ടാക്സ് പരിധിയിൽ വരുന്ന മുഴുവൻ അദ്ധ്യാപകരുടേയും സ്റ്റേറ്റ്മെന്റിന്റെ  ഒരു കോപ്പി പരിശോധനയ്ക്കായി 20-2-2016 ന്‌ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.ഒരു കോപ്പി സ്കൂളിൽ സൂക്ഷിക്കേണ്ടതാണ്‌.
                      ഗവ സ്കൂൾ പ്രധാനാദ്ധ്യാപകർ മറ്റ് അദ്ധ്യാപകരുടെ സ്റ്റേറ്റ്മെന്റ് ഹാജരാക്കേണ്ടതില്ല.

എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
അദ്ധ്യാപക പാക്കേജുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ ശമ്പള പരിഷ്കരണ പ്രൊപ്പോസലുകൾ മാർച്ച് ആദ്യവാരം സമർപ്പിച്ചാൽ മതി.

February 09, 2016

ടൈം ടേബിൾ
2015-16 അധ്യയന വർഷത്തെ  വാർഷിക മൂല്യനിർണ്ണയത്തിനുള്ള ടൈം ടേബിൾ ചുവടെ കൊടുത്തിരിക്കുന്നു.




തസ്തികനിർണ്ണയം 2012-13
എല്ലാ എയിഡഡ് പ്രൈമറി സ്കൂളുകളും 2012-13 വർഷത്തെ തസ്തിക നിർണ്ണയ പ്രൊപ്പോസൽ ഉടൻ സമർപ്പിക്കേണ്ടതാണ്‌.പ്രസ്തുത പ്രൊപ്പോസലിനോടൊപ്പം കുട്ടികളുടെ ഡിവിഷൻ തിരിച്ചുള്ള പട്ടിക പ്രത്യേകം വയ്ക്കേണ്ടതാണ്‌.പ്രസ്തുത പട്ടികയിൽ കുട്ടികളുടെ യു.ഐ.ഡി/ഇ.ഐ.ഡി നമ്പറുകൾ രേഖപ്പെടുത്തേണ്ടതാണ്‌. യു.ഐ.ഡി/ഇ.ഐ.ഡി ഇല്ലാത്ത കൂട്ടികളുണ്ടെങ്കിൽ പ്രസ്തുത കുട്ടികൾ ആ ക്ളാസ്സിൽ പഠിക്കുന്ന കുട്ടികൾ തന്നെയാണെന്ന് ക്ളാസ്സ് ടീച്ചറും ഹെഡ്മാസ്റ്ററും സാക്ഷ്യപ്പെടുത്തേണ്ടതാണ്‌.

February 06, 2016

അറിയിപ്പ്
ജില്ലാ കലോത്സവ വിജയികളുടെ സർട്ടിഫിക്കറ്റ് ഓഫീസിൽ വിതരണത്തിന്‌ തയ്യാറായിട്ടുണ്ട്.അർഹരായവർ ഇന്ന് തന്നെ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്‌.

February 05, 2016

എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2011-12 വർഷം മുതൽ റിട്ടയർമെന്റ്, രാജി ,മരണം,പ്രൊമോഷൻ, സ്ഥലം മാറ്റം എന്നീ സ്ഥിരം ഒഴിവുകളിൽ നിയമിക്കപ്പെടുകയും, നിയമന പ്രൊപ്പോസലുകൾ നിരസിക്കപ്പെടുകയും  ചെയ്ത അദ്ധ്യാപകരുടെ  നിയമന പ്രൊപ്പോസലുകൾ 8-2-2016 നു മുമ്പായി ഓഫീസിൽ പുന:സമർപ്പിക്കേണ്ടതാണ്‌. ഇത്തരം അദ്ധ്യാപകരുടെ പേരു വിവരങ്ങൾ 6-2-2016 ലെ കോൺഫറൻസിൽ കൊണ്ടുവരേണ്ടതാണ്‌.

February 04, 2016

അറിയിപ്പ് 
ഇരിട്ടി ഉപജില്ലയിലെ  പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 6-2-2016 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്‌.

February 03, 2016

സംസ്ക്യതം പഠന ക്യാമ്പ്
സംസ്ക്യതം പഠന ക്യാമ്പ് ഫെബ്രുവരി 4,5,6 തിയതികളിൽ തലശ്ശേരി ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്നതാണ്‌.ബന്ധപ്പെട്ട അദ്ധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.


February 02, 2016

ഗവ പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ ശ്രദ്ധയ്ക്ക്
വിവരാവകാശനിയമം-2005
താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി ബന്ധപ്പെട്ടവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ അയച്ചുകൊടുക്കേണ്ടതാണ്‌.






February 01, 2016

എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
20-1-2016 ലെ ജി.ഒ(പി) നം.7/16/ഫിൻ ഉത്തരവ് പ്രകാരം 
1-7-2014 മുതലുള്ള ശമ്പള പരിഷ്ക്കരണം  നടത്തുന്നതിനായി എല്ലാ അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാരുടേയും സേവനപുസ്തകം , ഫിക്സേഷൻ സ്റ്റേറ്റ്മെന്റ് (സോഫ്റ്റ് വെയറിൽ ചെയ്ത് പ്രിന്റ് എടുത്തത്)-5 കോപ്പി , ഡിക്ളറേഷൻ-3 കോപ്പി എന്നിവ അടിയന്തിരമായി ഓഫീസിൽ എത്തിക്കേണ്ടതാണ്‌.
                    1-7-2014ന്‌ ശേഷം വിരമിച്ച ജീവനക്കാരുടേയും മേൽ സൂചിപ്പിച്ച രേഖകൾ ഹാജരാക്കേണ്ടതാണ്‌.
                    5 സേവനപുസ്തകങ്ങൾ വീതമുള്ള  കെട്ടുകളായാണ്‌ രേഖകൾ ഓഫീസിൽ സമർപ്പിക്കേണ്ടത്.ഓരോ കെട്ടിലും പ്രസ്തുത കെട്ടിൽ ഉൾപ്പെട്ടിട്ടുള്ള  ജീവനക്കാരുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയ  കവറിങ്ങ് ലെറ്റർ ഉണ്ടായിരിക്കേണ്ടതാണ്‌. 
 പേ ഫിക്സേഷൻ സോഫ്റ്റ് വെയറിന്റെ ഏറ്റവും പുതിയ വേർഷനായി ഇവിടെ ക്ളിക്ക് ചെയ്യുക.   നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
പേ ഫിക്സേഷൻ സോഫ്റ്റ് വെയർ , നിർദ്ദേശങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്തതിനുശേഷം മാത്രം  ഉപയോഗിക്കുക.