Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

July 20, 2013

പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകര്‍ക്കുള്ള പ്രത്യേക ഐ.സി.ടി പരിശീലനം.
       സംസ്ഥാനത്തെ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് അഞ്ച് ദിവസത്തെ പ്രത്യേക ഐ.സി.ടി പരിശീലനം ഓഗസ്റ്റ് മുതല്‍ നല്‍കും. പ്രൈമറിതലം മുതല്‍ ഐ.സി.ടി അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് പ്രത്യേക പരിശീലനം നല്‍കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഒന്നാം പാദവാര്‍ഷിക പരീക്ഷ....
സെപ്തംബര്‍ നാല് മുതല്‍ ആരംഭിക്കും. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് പുതുക്കി നല്‍കുന്ന അപേക്ഷകര്‍ക്ക് ബാങ്ക് അക്കൗണ്ട് നമ്പര്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അതുള്‍പ്പെടുള്‍പ്പെടുത്തണം. എന്നാല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ഇല്ലാതെ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ സെപ്തംബര്‍ 30-ന് മുമ്പ് ബാങ്ക് അക്കൗണ്ട് നമ്പര്‍ സമര്‍പ്പിക്കണം. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് എട്ട് വരെ നീട്ടി. പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് രണ്ട് ദിവസത്തെ തുടര്‍മൂല്യനിര്‍ണ്ണയം അടിസ്ഥാനമാക്കിയുള്ള അദ്ധ്യാപക പരിശീലനം ആരംഭിച്ചിട്ടുണ്ട്. പരിശീലനം എല്ലാ അദ്ധ്യാപകര്‍ക്കും നല്‍കും. ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ക്കുള്ള തുടര്‍മൂല്യനിര്‍ണയ പരിശീലനം ആദ്യഘട്ടമായി പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കി ഓഗസ്റ്റില്‍ ആരംഭിക്കും. ഇന്‍സ്‌പെയര്‍ അവാര്‍ഡ് എക്‌സിബിഷന്‍ ഓഗസ്റ്റ് 14-ന് കോട്ടയത്തും ഐ.ടി@സ്‌കൂള്‍ പ്രോജക്ടിന്റെ ഇക്കൊല്ലത്തെ പ്രവര്‍ത്തനപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് ദ്വിദിന ശില്പശാല 19, 20 തീയതികളില്‍ തിരുവനന്തപുരത്തും നടത്തും.