Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

November 30, 2018

രണ്ടാം പാദവാർഷികപരീക്ഷ യുടെ ടൈം ടേബിൾ ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ് timetable

November 29, 2018

ഉച്ച ഭക്ഷണം  വളരെ അടിയന്തിരം 

2018  നവംബർ മാസത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട  nmp  കെ 2 , expenditure  എന്നിവ ഓഫീസിൽ സമർപ്പിക്കുമ്പോൾ  ഉച്ചഭക്ഷണ കമ്മിറ്റിയുടെ മിനുട്സ് ബുക്ക് സമർപ്പിക്കേണ്ടതാണ് . കൂടാതെ 2018 -19  വർഷത്തിലെ പുതിയ നൂൺ മീൽ  കമ്മിറ്റി രൂപീകരിച്ച വിവരങ്ങൾ രേഖപ്പെടുത്തിയ പേജിന്റെ ഫോട്ടോകോപ്പി കൂടി സമർപ്പിക്കേണ്ടതാണ്

November 23, 2018

ആക്ടിവിറ്റി ബുക്ക് ഇൻഡന്റിങ്

               ആക്ടിവിറ്റി ബുക്ക് ഇൻഡന്റിങ്  ( ഒന്ന്, രണ്ട് ക്ലാസ്സുകൾക്കുള്ളത് ) മുൻപ് കൊടുത്തിരിക്കുന്ന അറിയിപ്പ് പ്രകാരം തന്നെ പ്രധാനാദ്ധ്യാപകർ കൃത്യമായി ചെയ്യേണ്ടതാണ്. ഇതിനകം കൺഫേം ചെയ്‌തിട്ടുള്ളവർ പ്രൊഫൈൽ എ. ഇ. ഓ. ഓഫീസിൽ നിന്നും reset ചെയ്യുന്നതിനായി വിളിക്കേണ്ടതാണ്. ആക്ടിവിറ്റി ബുക്കുകളുടെ എണ്ണം (ഒന്ന്, രണ്ട് ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കുമുള്ളത്) രേഖപ്പെടുത്തിയതിനു ശേഷം save  ചെയ്‌തതിനു ശേഷം മാത്രമേ കൺഫേം ചെയ്യുവാൻ പാടൂള്ളൂ എന്ന് അറിയിക്കുന്നു. 
ഉച്ച ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതിയ നൂൺ  മീൽ സോഫ്റ്റ്‌വെയറിൽ പൂരിപ്പിക്കേണ്ട അവസാന തീയ്യതി 24 / 11 / 2018 ആണ്  എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട് ആയതിനാൽ സോഫ്റ്റ്  വെയറിൽ  എല്ലാ വിവരങ്ങളും രേഖപ്പെടുത്തി എന്നുള്ള സാക്ഷ്യപത്രം  24 / 11 / 2018 ,3 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് പ്രസ്തുത തീയ്യതിക്ക്‌ ശേഷം വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കില്ല എന്ന വിവരവും അറിയിക്കുന്നു .

November 21, 2018

ഇൻഡന്റിംഗ്-ആക്ടിവിറ്റി ബുക്ക് 
 2019-20 വർഷത്തേക്കാവശ്യമായ പുസ്തകങ്ങളുടെ ഇൻഡന്റിംഗ് ചെയ്യുന്ന സമയത്ത് ഒന്നും രണ്ടും ക്ലാസ്സുകളിലെ ആക്ടിവിറ്റി ബുക്കിനുള്ള ഇൻഡന്റ് കൂടി ചെയ്യേണ്ടതാണ്‌.നിലവിൽ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളുടെ പട്ടികയിലാണ്‌ ആക്ടിവിറ്റി ബുക്ക് ഇൻഡന്റ് ചെയ്യുന്നതിനായി ഉൾപ്പെടുത്തിയിട്ടുള്ളത് എന്നതിനാൽ  മലയാളം മീഡിയം മാത്രമുള്ള സ്കൂളുകൾ ആക്ടിവിറ്റി ബുക്ക് ലഭിക്കുന്നതിനായി സ്കൂൾ പ്രൊഫൈലിൽ മലയാളത്തിനു പുറമേ ഇംഗ്ലീഷ് മീഡീയം കൂടി സെലക്ട് ചെയ്യുകയും ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളുടെ പട്ടികയിൽ നിന്നും ഒന്നും രണ്ടും ക്ലാസ്സുകളിലെ ആക്ടിവിറ്റി ബുക്ക് മാത്രം ഇൻഡന്റ് ചെയ്യേണ്ടതുമാണ്‌. ഇതിനോടകം ഇൻഡന്റിംഗ് പൂർത്തിയാക്കിയ സ്കൂളുകൾ റീസെറ്റ് ചെയ്യുന്നതിനായി 9446836781 എന്ന നമ്പറിൽ വിളിക്കുക.

November 18, 2018

ശ്രദ്ധ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള ഫോർമാറ്റിൽ 19 -11 -2018  തിങ്കളാഴ്ചക്ക്  10  മണിക്ക് മുൻ പായി ഓൺലൈൻ ആയി വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്  വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക  Format 

November 16, 2018

അറിയിപ്പ്
ത്യശ്ശൂർ ജില്ലയിലെ കൈപ്പമംഗലം മണ്ഡലത്തിലെ  സ്കൂളുകളിൽ കുട്ടികൾ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിറ്റ് കൊണ്ട് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നല്കിയ മാത്യക സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ മാസം 15 മുതൽ 23 വരെ   കുട്ടികൾ സ്കൂളുകളിൽ നിന്നും അവരുടെ വീടുകളിൽ നിന്നും ശേഖരിക്കുന്ന  പ്ലാസ്റ്റിക് കുപ്പികൾ സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ സ്കൂളുകളിൽ ശേഖരിച്ച് സൂക്ഷിക്കേണ്ടതും  ഈ മാസം 24 മുതൽ കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷൻ പ്രവർത്തകർ  വില നല്കിക്കൊണ്ട് സ്കൂളുകളിൽ നിന്നും ഇവ ഏറ്റെടുക്കുന്നതുമായിരിക്കും.
കൂടുതൽ വിശദാംശങ്ങൾക്കും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നത് സംബന്ധിച്ചും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

വളരെ അടിയന്തിരം
പാഠപുസ്തക വിതരണം - മൂന്നാം വോള്യം 

ഇതു വരെ ലഭിച്ച മൂന്നാം വോള്യം പാഠപുസ്തകങ്ങളുടെ എണ്ണം അടിയന്തിരമായി വെബ്സൈറ്റിൽ പ്രധാനാദ്ധ്യാപകർ രേഖപ്പെടുത്തേണ്ടതാണ്.  സൊസൈറ്റി വിദ്യാലയങ്ങൾ സൊസൈറ്റി എൻട്രിയും സ്ക്കൂൾ എൻട്രിയും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ആയത് വിതരണം പൂർത്തിയാക്കി അധികമായുള്ള   മൂന്നാം വോള്യം പാഠപുസ്തകങ്ങളെയും  ഇനിയും ലഭിക്കാനുള്ള മൂന്നാം വോള്യം പാഠപുസ്തകങ്ങളെയും  സംബന്ധിച്ച Excess/Shortage ലിസ്റ്റ്  17-11-2018 (ശനി)  ന്‌ വൈകുന്നേരം 4  മണിക്ക് മുമ്പായി  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപഡയറക്ടർക്കു ഇനിയും ലഭിക്കുവാനുള്ള മൂന്നാം വോള്യം പാഠപുസ്തകങ്ങളുടെ കൃത്യമായ എണ്ണം സമർപ്പിക്കേണ്ടതിനാൽ വളരെ ശ്രെദ്ധപൂർവം EXCESS / SHORTAGE  ലിസ്റ്റ് തയ്യാറാക്കേണ്ടതും നിർദിഷ്ട സമയപരിധിക്കു മുമ്പായി എ . ഇ. ഓ. ആഫീസിൽ സമർപ്പിക്കേണ്ടതുമാണ്. കൂടാതെ ഇനിയും മൂന്നാം വോള്യം പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ ലഭിക്കുവാൻ ബാക്കിയുണ്ടെങ്കിൽ സെക്ഷൻ ക്ലർക്കിനെ 9446836781 എന്ന മൊബൈൽ നമ്പറിൽ വിളിച്ചു അറിയിക്കേണ്ടതാണ്. 
ഈ അവസരം കൃത്യമായി വിനിയോഗിക്കാത്ത പ്രധാനാധ്യാപകർക്കു മൂന്നാം വോള്യം പാഠപുസ്‌തകങ്ങൾ യാതൊരു കാരണവശാലും ലഭിക്കുന്നതല്ലെന്ന് അറിയിക്കുന്നു. 

November 14, 2018

******************************************************


സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതി - രാഷ്ട്രപിതാവിന്‍റെ 150 ആം   ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കേണ്ട പരിപാടികള്‍----CIRCULAR


******************************************************


ഉച്ച ഭക്ഷണം    - വളരെ അടിയന്തിരം 

ഉച്ച ഭക്ഷണ കമ്മിറ്റി 15 -07 -2018  നു മുൻപ് രൂപീകരിച്ച സ്കൂളിന്റെ പേരും 15 -07 -2018 നു ശേഷം രൂപീകരിച്ചവരും  ഇനിയും  രൂപീകരിക്കാത്ത സ്കൂളുകൾ ഉണ്ടെങ്കിൽ  ആയതിന്റെ വിവരവും ഇനി 5  മണിക്ക് മുൻപ് എ സെക്ഷനെ  ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ് .  നാളെ ഡി ഡി യിൽ  നടക്കുന്ന മീറ്റിങ്ങിൽ കൊണ്ടുപോകേണ്ടതിനാൽ വിവരം 9447487585  എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. 

November 13, 2018

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്‌ 

പൊതു വിദ്യാഭ്യാസ വകുപ്പിലെ അംഗ പരിമിതര്‍ക്ക് സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും റെയിലുകളും റാംപുകളും നിര്‍മ്മിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ ഡയരക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. താഴെ കൊടുത്തിട്ടുള്ള PROFORMA യില്‍ 16 /11/18 നു (വെള്ളിയാഴ്ച) ക്ക് മുമ്പായി നിര്‍ബന്ധമായും ഓഫിസില്‍ സമർപ്പിക്കേണ്ടതാണ്. 


നമ്പര്‍
സ്കൂളിന്‍റെ പേര് 
നിലവില്‍ ഉള്ള റാംപുകള്‍
ആവശ്യമുള്ള റാംപുകള്‍

ആവശ്യമുള്ള റെയിലുകള്‍
ജവഹര്‍ നവോദയ സ്കൂള്‍ എന്ട്രന്‍സ് പരീക്ഷ 2019 --ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച അറിയിപ്പ്

ജവഹര്‍ നവോദയ സ്കൂള്‍ ആറാം തരത്തിലെക്കുള്ള അഡ്മിഷന് വേണ്ടിയുള്ള എന്ട്രന്‍സ് പരീക്ഷക്ക് ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 30/11/2018 ആണ്.01/05/2006 നും 30/04/2010 നും ഇടയില്‍ ജനിച്ച ഇപ്പോള്‍ അഞ്ചാം തരത്തില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.www.navodaya.gov.in എന്ന വെബ്സൈറ്റില്‍ PROSPECTUS ഡൌണ്‍ലോഡ് ചെയ്യുകയും അപേക്ഷ രാജിസ്റെര്‍ ചെയ്യുകയും ചെയ്യാം.

6/4/2019 നു നവോദയ വിദ്യാലയങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുക.ഹാള്‍ടിക്കറ്റ് മാര്‍ച്ച്‌ 1 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും.വിദ്യാര്‍ഥിയുടെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,കുട്ടിയുടെയും രക്ഷിതാവിന്‍റെയും ഒപ്പ്, പ്രധാനാധ്യാപകന്‍, കുട്ടി അഞ്ചാം തരത്തില്‍ ഈ വിദ്യാലയത്തിലാണ് അധ്യയനം നടത്തുന്നത് എന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ടിഫിക്കറ്റ്(in English) എന്നിവ  സ്കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.


Principal 
Jawahar Navodaya Vidyalaya
Kannur Kerala - 670 692
Phone 0490 2311380
Web Site: jnvkannur.gov.in

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌

കേരള കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിന്‍റെ  ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  ചിത്ര രചനാ മത്സരം നടക്കുന്നു.
എല്‍ പി വിഭാഗത്തില്‍ ക്രയോണ്‍സും  യു പി വിഭാഗത്തില്‍ ജലചായവും ഉപയോഗിച്ചാണ് ചിത്രരചന.
ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് അവാര്‍ഡും സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും നല്‍കും.
17/11/2018 നു രാവിലെ 9.30 നു GVHSS (സ്പോര്‍ട്സ്), കണ്ണൂരില്‍ ആണ് മത്സരം നടക്കുന്നത്.
അപേക്ഷ ഫോറം www.handloomexpokannur.com എന്നവെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 13/11/2018
അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.

വിലാസം :   ജനറല്‍ മാനേജര്‍, ജില്ല വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന്‍ പി ഒ ,
                          കണ്ണൂര്‍ - 670001 

ഫോണ്‍ : 0497 2700928, 2707522

November 12, 2018

ടെക്സ്റ്റ് ബുക്ക് ഇൻഡന്റിംഗ് 2019-20
2019-20 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് 12-11-2018 മുതൽ 27-11-2018 വരെ ഒറ്റത്തവണയായി ചെയ്യാവുന്നതാണ്‌. 27-11-2018 നു ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിംഗിനും യാതൊരു കാരണ വശാലും സമയം അനുവദിക്കുന്നതല്ല. സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാനാധ്യാപകർ കൃത്യമായി ഇൻഡന്റ് ( 3 വോള്യങ്ങളിലും എന്റർ ചെയ്ത് സേവ് ചെയ്യേണ്ടതാണ്) ചെയ്‌തതിന്റെ പ്രിൻറ് ഔട്ട് (ഹാർഡ് കോപ്പി) പരിശോധിച്ചു പൂർണമായും ശരിയാണെന്നു സാക്ഷ്യപ്പെടുത്തി ഒപ്പും സീലും പതിച്ചു 26  - 11 - 2018 (തിങ്കൾ) വൈകുന്നേരം 4 മണിക്ക് മുമ്പായി എ. ഇ. ഓ. ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. എൽ. പി. / യൂ. പി. / ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ ഈ വിഷയത്തിൽ പ്രത്യേകം ശ്രെദ്ധിക്കേണ്ടതും ഇൻഡന്റ് ചെയ്‌തതിന്റെ ഹാർഡ് കോപ്പി നിർദിഷ്ട സമയപരിധിക്കകം നിർബന്ധമായും എ. ഇ. ഓ ആഫീസിൽ സമർപ്പിക്കേണ്ടതുമാണ്. . അശ്രദ്ധമായും നിർദ്ദേശ്ശങ്ങൾ കൃത്യമായി മനസ്സിലാക്കാതെ തെറ്റായിട്ടും ഇൻഡന്റ് ചെയ്യുന്ന പ്രധാനാദ്ധ്യാപകർ നടപടി നേരിടേണ്ടി വരുമെന്ന് അറിയിക്കുന്നു. 
നിർദ്ദേശങ്ങൾ
1)  www.kite.kerala.gov.in എന്ന വെബ്സൈറ്റിലെ Text Book Monitoring System 2019 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമ്പൂർണ്ണയിലെ  യൂസർ നെയിമും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്‌.
2)തുടർന്ന് സ്കൂൾ ഏത് സൊസൈറ്റിയുടെ കീഴിലാണ്‌  വരുന്നതെന്ന് ക്ലിക്ക് ചെയ്ത്  തെരെഞ്ഞെടുക്കേണ്ടതാണ്‌.
3)അതിനു ശേഷം ഇൻഡന്റ് ഫോം ലിങ്കിൽ ക്ലിക്ക് ചെയ്ത് സ്റ്റാൻഡേർഡ് സെലക്ട് ചെയ്യുമ്പോൾ അതാത് സ്റ്റാൻഡേർഡിൽ വരുന്ന ടൈറ്റിലുകൾ ലഭ്യമാകും.ഇതിൽ Number of books required എന്ന കോളത്തിൽ  ഓരോ ടൈറ്റിലിലും വേണ്ട ബുക്കുകളുടെ എണ്ണം 3 വോള്യങ്ങളിലും എന്റർ ചെയ്ത് സേവ് ചെയ്യേണ്ടതാണ്‌. പല സ്കൂളുകളും രണ്ടും മൂന്നും  വോള്യങ്ങൾ ചെയ്യാറില്ലെന്ന് ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.
4)2018-19 വർഷത്തെ ആറാം പ്രവർത്തി  ദിവസത്തെ കുട്ടികളുടെ എണ്ണം അനുസരിച്ച് ഇൻഡന്റ് ചെയ്താൽ മതിയാകും. 2019-20 വർഷത്തെ പുതിയ അഡ്മിഷൻ പ്രകാരം  കൂടുതൽ പുസ്തകങ്ങൾ ആവശ്യമെങ്കിൽ  അതനുസരിച്ച് ഇൻഡന്റ് ക്രമീകരിക്കുന്നതിനായി 2019 ജൂൺ 12 മുതൽ 20 അവസരം നല്കുന്നതാണ്‌. ( പാഠപുസ്തകങ്ങളുടെ പുനക്രമീകരണത്തിനു ശേഷം  , പ്രത്യേകിച്ചും  1 , 5 , 8 ക്ലാസ്സുകളിലെ പുസ്തകങ്ങൾ  ഓഫീസ് വരാന്തയിൽ കെട്ടിക്കിടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശരിയായ രീതിയിൽ ഇൻഡന്റ് ചെയ്താൽ ഇത്തരം പാഴ്ചെലവുകൾ നിയന്ത്രിക്കാവുന്നതാണ്‌)
5) Academic / Oriental   വിഭാഗങ്ങളുള്ള പുസ്തകങ്ങളിൽ  Oriental വിഭാഗത്തിലുള്ള പുസ്തകങ്ങൾ  ഇൻഡന്റ് ചെയ്യാൻ പാടില്ല. Academic  വിഭാഗം പുസ്തകങ്ങൾ മാത്രമേ ഇൻഡന്റ് ചെയ്യാൻ പാടുള്ളു.
6) ഓരോ ക്ലാസ്സിലും കുറഞ്ഞത് 2 ഡിവിഷനുണ്ടെങ്കിൽ മാത്രമേ ഒരു ഡിവിഷനിൽ  ഇംഗ്ളീഷ് മീഡിയം ആരംഭിക്കാൻ പാടുള്ളൂ.ഓരോ ക്ലാസ്സിലും ഒരു മലയാളം ഡിവിഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. അടുത്ത അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തിയതിനുശേഷം 27-11-2018 നുള്ളിൽ ഇൻഡന്റ് ചെയ്യേണ്ടതാണ്‌ . ഇപ്പോൾ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾ  ഇൻഡന്റ് ചെയ്യാതെ , അടുത്ത അധ്യയന വർഷത്തിൽ സ്കൂൾ തുറന്നതിനുശേഷം ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് ആവശ്യമുന്നയിക്കുന്നത് അനുവദിക്കില്ല.
7) ഇൻഡന്റ് ചെയ്തതിനുശേഷവും , 2019 ജൂണിൽ  അഡീഷണൽ ഇൻഡന്റ് ചെയ്തതിനുശേഷവും കൺഫേം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
8) 9,10 ക്ലാസ്സുകളിൽ  പാഠപുസ്തകങ്ങൾക്ക്  മാറ്റമുള്ളതിനാൽ ഇൻഡന്റിംഗ് സമയത്ത് ക്യത്യമായ എണ്ണം രേഖപ്പെടുത്തേണ്ടതാണ്‌
9) 9, 10 ക്ലാസ്സുകളിലെ അതാത് വിഷയങ്ങളെടുക്കുന്ന അധ്യാപകരുടെ എണ്ണത്തിനനുസരിച്ച് ഓരോ അധ്യാപകർക്കും ഒരു ബുക്ക് വീതം അധികമായി ഇൻഡന്റ് ചെയ്യാവുന്നതാണ്‌.

ശ്രെദ്ധ 
(മികവിലേക്ക് ഒരു ചുവട്) പദ്ധതി 2018 - 19
ശ്രെദ്ധ പദ്ധതിയുമായി ബന്ധപ്പെട്ട മോണിട്ടറിംഗ് ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
മാർഗ്ഗനിർദ്ദേശ്ശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

*********************************************************************



പ്രീമെട്രിക് സ്കോളർഷിപ്പ് 2018 - 19

Prematric minority scholarship , Prematric disability scholarship , NMMS എന്നീ സ്കോളർഷിപ്പുകളുടെ  വേരിഫിക്കേഷൻ 13  - 11 - 2018 നുള്ളിൽ പൂർത്തിയാക്കേണ്ടതാണ്‌. ഉപജില്ലയിലെ നിരവധി  വിദ്യാലയങ്ങൾ  ഇനിയും വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ലായെന്ന്  ഡി.ഡി.ഇ യിൽ നിന്നും അറിയിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവരുടെ പേര്‌ വിവരങ്ങൾ ഡി.പി.ഐ യുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുവാൻ  ആവശ്യപ്പെട്ടിട്ടുള്ളതിനാൽ വെരിഫിക്കേഷൻ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കർശ്ശന നിർദ്ദേശം നല്കിക്കൊള്ളുന്നു.അർഹതപ്പെട്ട ഏതെങ്കിലും ഒരു വിദ്യാർത്ഥിക്ക് സ്കോളർഷിപ്പ് ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടായാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനായിരിക്കുമെന്ന് ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കുന്നു.

എല്ലാ  സ്കൂളുകളും പ്രസ്തുത സൈറ്റിൽ ഒരിക്കല്ക്കൂടി  ലോഗിൻ ചെയ്ത് ഇതുവരെ ലഭിച്ച എല്ലാ ഫ്രെഷ്/റിന്യൂവൽ അപേക്ഷകളും  വെരിഫൈ ചെയ്തതായി ഉറപ്പ് വരുത്തേണ്ടതാണ്‌.

November 07, 2018

അറിയിപ്പ് 

എയ്ഡഡ്  പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 

പി എഫ്  അഡ്മിഷൻ , ലോൺ , ക്ലോഷർ  എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രധാനാദ്ധ്യാപകർ ചെയ്യേണ്ടതും  ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട  നിർദേശങ്ങൾക്കുമായി  ഇതോടൊപ്പമുള്ള സർക്കുലർ പ്രിന്റ് എടുത്തു വായിച്ചു മനസിലാക്കുകയും  സര്കുലരിനോടൊപ്പമില്ല പ്രഫോർമ  പൂരിപ്പിച്ചു  8/ 11 / 2018  നു 5  മണിക്ക് മുമ്പായി ഈ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് . സർക്കുലറിനായി  ഇവിടെ ക്ലിക്ക് ചെയ്യുക