Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

June 19, 2017

അറിയിപ്പ്
സബ്ജില്ലയിലെ യു.പി , ഹൈസ്കൂൾ വിഭാഗം കായികാദ്ധ്യാപകരുടെ യോഗം നാളെ (20-6-2017) 2 മണിക്ക് എ.ഇ.ഒ ഓഫീസിൽ ചേരുന്നതാണ്‌.എല്ലാ കായികാദ്ധ്യാപകരും ക്യത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്‌.

പാഠപുസ്‌തക വിതരണം 
ഒന്നാം വോള്യം പാഠപുസ്തകങ്ങൾ ഇനിയും ആവശ്യമുള്ള സ്‌കൂളുകൾ  ആയത്  ഇന്ന് തന്നെ എ .ഇ .ഓ ഓഫിസിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌ 
അന്തർ ദേശീയ യോഗ ദിനം

ഖണ്ഡിക 3  പ്രകാരം 21 -06 -2017  നു യോഗ പരിശീലനം നടത്തേണ്ടതാണ്
 കൂടുതൽ നിർദേശങ്ങൾക്കായി ഇവിടെ  ക്ലിക്ക് ചെയ്യുക 


അറിയിപ്പ് 

സംസ്കൃതം കൌൺസിൽ സെക്രട്ടറിമാരുടെ ഒരു യോഗം ജൂൺ 23  വെള്ളിയാഴ്ച  11  മണിക്ക് ഇരിട്ടി  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച്  ചേരുന്നതാണ് .എല്ലാ സംസ്കൃത അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ് 

June 17, 2017

വായന പക്ഷാചരണം സംബന്ധിച്ച സർക്യൂലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക പേജ് 1 പേജ് 2 .
സ്മാർട്ട് എൻജി പ്രോഗ്രാം  ഏകദിന പരിശീലനം 

സ്മാർട്ട് എൻജി പ്രോഗ്രാമിൻറെ  ഭാഗമായി വിദ്യാലയങ്ങളിലെ കോർഡിനേറ്റർമാർക്കുള്ള  ഏകദിന പരിശീലനം 2017 ജൂലൈ 11  നു ചൊവ്വാഴ്ച രാവിലെ 10  മാണി മുതൽ  തലശ്ശേരി ബി ഇ എം ബി എച് എസ് എസ്സിൽ വച്ച് നടക്കും പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സ്കൂൾ എൻറോൾമെൻറ് ഫോറവും അംഗങ്ങളായ കുട്ടികളുടെ ലിസ്റ്റും ആ ദിവസം തിരിച്ചേൽപ്പിക്കേണ്ടതാണ് . കുട്ടികളുടെ പേര്, ഡിവിഷൻ , ക്ലാസ് എന്നിവ   രേഖപ്പെടുത്തേണ്ടതാണ് .പങ്കെടുക്കുന്ന അദ്ധ്യാപകന് യാത്ര ബത്ത അനുവദിക്കുന്നതാണ് .
ഗൂഗിൾ മാപ് സംബന്ധിച്ച സ്‌കൂളിലെന്റെ വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തേണ്ടതാണ് അവവരരുടെ കോളത്തിൽ മാത്രം വിവരങ്ങൾ രേഖപെടുത്തുക മറ്റു വിവരങ്ങൾ ഡിലീറ്റ് ചെയ്യരുത് ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

June 16, 2017

ക്ലബ് കവീനർമാരുടെ യോഗം 

2017 -1 8  വർഷത്തെ ക്ലബ് കവീനർമാരുടെ യോഗം  22 -06 -2017  വ്യാഴാഴ്ച ഇരിട്ടി ഉപജില്ലാ  വിദ്യാഭ്യാസ  ഓഫീസിൽ വച്ച് നടക്കുന്നതാണ്  .  സ്കൂളിൽ നിന്നും  ഓരോ ക്ലബ്ബിന്റെയും  ഒരു പ്രതിനിധിക്ക് പങ്കെടുക്കാവുന്നതാണ് 

      22   -06 -2017  രാവിലെ  10  മണിക്ക് --സയൻസ് , മാത്‍സ്  ക്ലബ് 
      22 -06 -2017  ഉച്ചയ്ക്ക് 12  മണിക്ക് -- സോഷ്യൽ സയൻസ് , പ്രവൃത്തിപരിചയ ക്ലബ് 
പ്രധാനാദ്ധ്യാപകരുടെ യോഗം
ഗൂഗിൾ മാപ്പിംഗ്
ഗൂഗിൾ മാപ്പിംഗുമായി ബന്ധപ്പെട്ട് ഇരിട്ടി ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 17-6-2017 ശനിയാഴ്ച 10.30ന്‌ ചേരുന്നതാണ്‌.പ്രസ്തുത യോഗത്തിൽ പ്രധാനാദ്ധ്യാപകനോ,കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അദ്ധ്യാപകനോ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്നതിനു വേണ്ടി സ്കൂളിന്റെ നെയിം ബോർഡ് ഉൾപ്പെടെ മുൻവശത്തു  നിന്നുമുള്ള ദ്യശ്യം അടങ്ങിയിട്ടുള്ള  ഫോട്ടോ കൊണ്ടുവരേണ്ടതാണ്‌. കമ്പ്യൂട്ടർ ഉപയോഗിച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതിനാൽ ഫോണിൽ പകർത്തിയോ , സ്കൂളിന്റെ ഇ-മെയിലിൽ അറ്റാച്ച് ചെയ്തോ കൊണ്ടു വന്നാൽ മതിയാകും. ഫോട്ടോയുടെ പ്രിന്റ് കൊണ്ടുവരേണ്ടതില്ല. കൂടാതെ സ്കൂളിനേക്കുറിച്ച് ഇംഗ്ലീഷിൽ തയ്യാറാക്കിയ ഒരു ലഘു വിവരണവും  കരുതേണ്ടതാണ്‌.എല്ലാ സ്കൂളുകളിൽ നിന്നും ഹാജർ നിർബന്ധമാണ്‌.ഗൂഗിൾ മാപ്പിൽ വരുത്തിയിട്ടുള്ള രേഖപ്പെടുത്തലുകൾ ഓഫീസിൽ നിന്നും പരിശോധിച്ച് തെറ്റുകൾ ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനാദ്ധ്യാപകരുടെ ഉത്തരവാദിത്വമാണ്‌.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:  9946114125

 ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ് 2017 -1 8

ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ് 2017 -1 8   അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . നാഷണൽ സ്കോളർഷിപ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂളിലെ കുട്ടികൾക്ക് മാത്രമേ ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ്നു   അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ .  ആയതിനാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നാഷണൽ സ്കോളർഷിപ് പോർട്ടലിൽ നിര്ബന്ധമായി രജിസ്റ്റർ ചെയ്യേണ്ടതാണ് . മുൻ വർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂളുകൾ  രജിസ്റ്റർ ചെയ്യേണ്ടതില്ല . കൂടുതൽ  വിവരങ്ങൾക്ക് 9447990477  എന്ന ,നമ്പറിൽ ബന്ധപ്പെടുക 
ഉച്ചഭക്ഷണ പരിപാടി
സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും നല്കിയ പത്തിന മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. പ്രസ്തുത നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
ഗവ  സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 



എല്ലാ ഗവഃ സ്കൂളുകളിൽ    അധ്യാപകർക്കായി  2017  ജൂലൈ 1  ശനിയാഴ്ച കണ്ണൂർ ശിക്ഷക് സദൻ കോൺഫെറൻസ്  ഹാളിൽ വച്ച്   കാലാവസ്ഥ വ്യതിയാനവും ദുരന്ത ലഘൂകരണവും  എന്ന വിഷയത്തെ കുറിച്ച്  ഒരു പരിശീലന പരിപാടി നടത്തുന്നതാണ് . പ്രസ്തുത പരിശീലനത്തിൽ  താങ്കളുടെ സ്കൂളിലെ സയൻസ് ക്ളബ് പരിസ്ഥിതി ക്ലബ് എന്നി വയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന ഒന്നോ രണ്ടോ  അദ്ധ്യാപകരെ പങ്കെടുപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു 
വളരെ വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
സ്കൂളുകളിൽ പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി 16-6-2017 ന്‌ 1 മണിക്കു മുമ്പായി നല്കേണ്ടതാണ്‌.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അടിയന്തിരമായി ഇ-മെയിൽ ചെയ്തു നല്കേണ്ടതിനാൽ ഇക്കാര്യത്തിൽ കാലതാമസം വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.ഗൂഗിൾ ഫോമിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

June 15, 2017

ഐ ഇ  ഡി  2017 -20 1 8   

പ്രത്യേക സഹായം ആവശ്യമുള്ള റിന്യൂവൽ  കുട്ടികളുടെ വിവരം 26 -06 -2017  നു മുമ്പായി  ഓഫീസിൽ നിർദിഷ്ട പ്രഫോർമയിൽ സമർപ്പിക്കേണ്ടതാണ് . കൂടുതൽ നിർദേശങ്ങൾക്കും  വിവരങ്ങൾക്കുമായി  പേജ് 1  ഉം പ്രഫോർമയ്ക്കായി പേജ്‌ 2 ഉം  കാണുക . പേജ് 1 ,  പേജ് 2 .
കഴിഞ്ഞവർഷത്തെ സ്കോളർഷിപ് ലഭിച്ച കുട്ടികളുടെ വിവരങ്ങൾക്കായി(2016-17) ഇവിടെ ക്ലിക്ക് ചെയ്യുക 
വളരെ അടിയന്തിരം 

 എയ്ഡഡ് സ്കൂൾ യൂണിഫോം വിതരണം സംബന്ധിച്ച്  പ്രധാനാദ്ധ്യാപകരുടെ അക്കൗനിലേക്കു ട്രാൻസ്ഫർ ചെയ്ത തുക എത്രയും പെട്ടന്ന് പിൻവലിച്ചു യൂണിഫോമായോ പണമായോ വിതരണം ചെയ്യേണ്ടതാണ് .ആറാം പ്രവൃത്തി ദിവസത്തെ എണ്ണമനുസരിച്ചു അക്കൗണ്ടിൽ തുക അധികമുണ്ടെങ്കിൽ  2202 -01 -102 -95  പ്ലാൻ എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ചു ചെലാന്റെ  കോപ്പി  17 -06 -2017  നു 5  മണിക്ക് മുമ്പായി ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .കാലതാമസം പൂർണമായും ഒഴിവാക്കേണ്ടതാണ് .