Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

August 04, 2015

പാഠപുസ്തക വിതരണം
ഓരോ സ്കൂളിലും ആവശ്യമായ പാഠപുസ്തകങ്ങളുടെ കണക്ക് നേരിട്ടോ ഇ-മെയിൽ മുഖേനയോ ഓഫീസിൽ സമർപ്പിച്ചതിനേത്തുടർന്ന്  ലഭ്യമായ പുസ്തകങ്ങൾ ഇനിയും കൈപ്പറ്റാൻ ബാക്കിയുള്ള സ്കൂളുകൾ  6-8-2015 ന്‌ 5 മണിക്ക് മുമ്പായി പാഠപുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ്‌. അല്ലാത്തപക്ഷം പ്രസ്തുത പുസ്തകങ്ങൾ ടെക്സ്റ്റ് ബുക്ക് ഡിപ്പോയിലേക്ക്  തിരിച്ചയക്കുന്നതായിരിക്കും.

കൈപ്പുസ്തക വിതരണം
2,4,6, ക്ളാസ്സുകളിലെ അധ്യാപകരുടെ കൈപ്പുസ്തകം 5-8-2015 ബുധനാഴ്ച മുതൽ ഇരിട്ടി ബി.ആർ.സിയിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്.എല്ലാ പ്രധാനാധ്യാപകരും പ്രസ്തുത കൈപ്പുസ്തകം ഉടൻ തന്നെ കൈപ്പറ്റേണ്ടതാണ്‌.

അറിയിപ്പ്
പ്രൈമറി വിഭാഗം ഹെഡ്മാസ്റ്റർമാരുടെ ഒരു യോഗം 7-8-2015 ന്‌ 10.30 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്‌. അന്നേ ദിവസം 3 മണിക്ക് നടത്തേണ്ട കർഷകദിന ജാഥ തടസ്സം കൂടാതെ നടക്കുമെന്ന് പ്രധാനാധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്‌

August 03, 2015

ഏകദിന പഠനക്ളാസ്സ്
അന്താരാഷ്ട്ര മണ്ണ്‌ വർഷം , പ്രകാശവർഷം എന്നിവയുമായി ബന്ധപ്പെട്ട്  ഡയറ്റ് കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രാധ്യാപകർക്കായി ഒരു ഏകദിന പഠനക്ളാസ്സ് 10-8-2015 തിങ്കളാഴ്ച ഇരിട്ടി ബി.ആർ.സിയിൽ വച്ച്  നടത്തുന്നതാണ്‌.എല്ലാ സയൻസ് ക്ളബ്ബ് സ്പോൺസർമാരും പങ്കെടുക്കേണ്ടതാണ്‌.

ശാസ്ത്ര ക്വിസ്സ്
സബ്ജില്ലാ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ‘ചന്ദ്രനും ബഹിരാകാശ ദൗത്യങ്ങളും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി 5-8-2015 ബുധനാഴ്ച 10 മണിക്ക് ഇരിട്ടി ബി.ആർ.സിയിൽ വച്ച് ക്വിസ്സ് മത്സരം നടത്തുന്നുണ്ട്.എൽ.പി ,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിൽ നിന്ന്‌ ഒരു കുട്ടിയെ പങ്കെടുപ്പിക്കാവുന്നതാണ്‌.മത്സരത്തോടൊപ്പം ഡോ.പി.എം സിദ്ധാർഥൻ (റിട്ടയേഡ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ)  നയിക്കുന്ന ശാസ്ത്രക്ളാസ്സ് ഉണ്ടായിരിക്കുന്നതാണ്‌.

July 31, 2015

ആക്ടിവിറ്റി ബുക്ക് വിതരണം
ആരോഗ്യ കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 6,8 ക്ളാസ്സുകളിലെ ആക്ടിവിറ്റി ബുക്കുകൾ എത്രയും പെട്ടെന്ന് ബി.ആർ.സി യിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌.

ഉച്ചഭക്ഷണപരിപാടി
ഉച്ചഭക്ഷണപരിപാടിയുടെ കണ്ടിജൻസി ചാർജ്ജിനത്തിൽ രണ്ടാം ഘട്ട അലോട്ട്മെന്റ് ലഭിക്കുന്നതിലേക്കായി 2015 ജൂലായ് വരെ ചിലവായ തുക സംബന്ധിച്ച വിശദാംശങ്ങൾ 5-8-2015 ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കേണ്ടതിനാൽ ജൂലായ് മാസത്തെ എൻ.എം.പി യോടൊപ്പം എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് 1-8-2015 ന്‌ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്‌.
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
തിങ്കളാഴ്ച സ്കൂളുകളിലെ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യേണ്ട ജില്ലാ പഞ്ചായത്തിന്റെ സർക്കുലർ  എല്ലാ പ്രൈമറി ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരും 1-8-2015 ശനിയാഴ്ച തന്നെ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌.

July 30, 2015

സൗജന്യ യൂണീഫോം 2014-15
2014-15 വർഷത്തെ സൗജന്യ  യൂണീഫോം വിതരണം ചെയ്തതിന്റെ കുട്ടികളും രക്ഷിതാക്കളും ഒപ്പിട്ട അക്വിറ്റൻസ് , ധനവിനിയോഗ പത്രം എന്നിവ 1-8-2015ന്‌ മുമ്പായി ഈ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്‌. ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർ തുക എത്രയും പെട്ടെന്ന് പിൻ വലിച്ച്  കുട്ടികൾക്ക് നല്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്‌.


July 29, 2015

ഐ.സി.ടി പരിശീലനം
ഗവ/എയിഡഡ് പ്രൈമറി വിദ്യാലയങ്ങളിലെ പ്രൊബേഷൻ ഡിക്ളയർ ചെയ്യാത്ത , ഐ.സി.ടി പരിശീലനം ആവശ്യമായ അധ്യാപകരുടെ പട്ടിക 1-8-2015 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.പരിശീലനത്തിൽ പങ്കെടുക്കാൻ താലപ്പര്യമുള്ള അംഗീകാരം ലഭിക്കാത്ത അധ്യാപകരേയും പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
ഇനിയും ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം നേരിട്ടോ ഇ-മെയിൽ മുഖേനയോ ഈ ഓഫീസിൽ സമർപ്പിച്ചിട്ടുള്ള  ഹെഡ്മാസ്റ്റർമാർ 30-7-2015 വ്യാഴാഴ്ച രാവിലെ  10.30 ന്‌ ഓഫീസിൽ നിന്ന്‌ പാഠപുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ്‌.
9,10 ക്ളാസ്സുകളിലെ ഏതാനും പാഠപുസ്തകങ്ങൾ കൂടി ലഭ്യമാണ്‌

July 25, 2015

വളരെ വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
ഇനിയും ടെക്സ്റ്റ് ബുക്ക് ലഭിക്കുവാനുള്ള സ്കൂളുകൾ ഇന്ന് 11 മണിക്ക് മുമ്പായി വിവരം എ.ഇ.ഒ വിനെ അറിയിക്കാൻ  ഇന്നലെ നിർദ്ദേശിച്ചിരുന്നു..എന്നാൽ ഈ സമയം വരെ ആകെ 28 സ്കൂളുകൾ മാത്രമേ ഇനിയും വേണ്ട ബുക്കുകളുടെ വിവരം ഓഫീസിൽ സമർപ്പിച്ചു കാണുന്നുള്ളു. ഇനിയും ടെക്സ്റ്റ് ബുക്ക് ആവശ്യമുള്ള സ്കൂളുകൾ ഇന്ന് 3 മണിക്ക് മുമ്പായി , ടി വിവരം നിശ്ചിത  പ്രൊഫോർമയിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.സമർപ്പിക്കാത്തവർക്ക് ഇനി സമയം  അനുവദിക്കുന്നതല്ല..ഈ സമയ പരിധിക്കകത്ത് ലിസ്റ്റ് സമർപ്പിക്കാത്ത സ്കൂളുകൾക്ക് ടെക്സ്റ്റ് ബുക്കുകൾ പൂർണ്ണമായി ലഭിച്ചുവെന്ന് അനുമാനിച്ചുകൊണ്ട്, മേൽ വിവരം തന്ന സ്കൂളുകൾക്ക് ലഭിക്കുവാനുള്ള ബുക്കുകൾ ലഭ്യമാക്കുവാനുള്ള നടപടികൾ കൈക്കൊള്ളുന്നതാണ്‌
                                                    ലഭിച്ച ബുക്കുകളുടെ ഓൺലൈൻ എൻട്രി  നടത്താൻ പലതവണ ആവശ്യപ്പെട്ടിട്ടും ചുരുക്കം ചില സ്കൂളുകൾ മാത്രമേ ലഭിച്ച ബുക്കുകളുടെ  വിവരം ക്യത്യമായി എൻട്രി വരുത്തിയതായി കാണുന്നുള്ളു.ഇനിയും എൻട്രി ചെയ്യാൻ ബാക്കിയുള്ള സ്കൂളുകൾ ഇന്ന് 5 മണിക്ക് മുമ്പായി ടി വിവരം ഐ.ടി അറ്റ് സ്കൂളിന്റെ സൈറ്റിൽ എൻട്രി വരുത്തേണ്ടതാണ്‌.

July 24, 2015

 വർക്ക് എക്സ്പീരിയൻസ് ക്ളസ്റ്റർ
27-7-2015 നു നടക്കുന്ന വർക്ക് എക്സ്പീരിയൻസ് ക്ളസ്റ്റർ കൂത്തുപറമ്പ് ജി.എച്ച്.എസ്.എസിൽ നിന്നും കൂത്തുപറമ്പ് ബി.ആർ.സി യിലേക്ക് മാറ്റിയതായി അറിയിക്കുന്നു.
വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
ഇരിട്ടി ഉപജില്ലയിലെ സ്കൂളുകളിൽ 24-7-2015 വരെ ലഭിച്ച പാഠപുസ്തകങ്ങൾ കൂടാതെ  ഇനിയും ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇനം തിരിച്ചുള്ള  എണ്ണം ഓരോ സ്കൂളും 25-7-2015 നു 11 മണിക്ക് മുമ്പായി ഇ-മെയിൽ മുഖേനയോ നേരിട്ടോ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്‌.  ആവശ്യമായ  ബുക്കുകളുടെ എണ്ണം തരാത്ത സ്കൂളുകൾക്ക്  ഇനി പാഠപുസ്തകം ലഭിക്കുന്നതല്ല എന്നുള്ള വിവരവും അറിയിക്കുന്നു,
പ്രൊഫോർമ
ക്രമ നമ്പർ, ക്ളാസ്സ് ,പുസ്തകത്തിന്റെ പേര്‌, മീഡിയം, എണ്ണം