August 26, 2014
August 25, 2014
EXPENDITURE STATEMENT -JULY 2014
2014 ജൂലൈ മാസത്തിലെ expenditure statement സമർപ്പിച്ചതിൽ 28 സ്കൂളുകളുടെ statement തെറ്റാണ്.ശരിയായ statementതയ്യാറാക്കി ഉടൻ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. statementന്റെ മാത്യകയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക
തസ്തിക നിർണ്ണയം2014-15
ജീവനക്കാരുടെ വിവരശേഖരണം
ജീവനക്കാരുടെ വിവരശേഖരണവുമായി ബന്ധപെട്ട സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.പേജ് 1 , പേജ് 2 , പേജ് 3 . വിവരങ്ങൾ ഉൾപെടുത്തുന്നതിനുള്ള ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുക.പ്രസ്തുത സൈറ്റിൽ ലോഗിൻ ചെയ്യുന്നതിന് സമ്പൂർണ്ണയിലെ യൂസർനെയിമും പാസ്സ് വേർഡും ഉപയോഗിക്കേണ്ടതാണ്.28-8-2014 നു മുമ്പായി നിലവിൽ രേഖപെടുത്തിയിട്ടുള്ള വിവരങ്ങളിലെ തെറ്റ് തിരുത്തുകയോ പുതിയവ കൂട്ടിചേർക്കുകയോ ചെയ്യേണ്ടതാണ്.അദ്ധ്യാപക ബാങ്കിലേക്കുള്ള ജീവനക്കാരുടെ വിവരങ്ങൾ ഈ സൈറ്റിൽ നിന്നും ശേഖരിക്കുന്നതിനാൽ അതീവ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി രേഖപെടുത്തലുകൾ വരുത്തേണ്ടതാണ്.പിന്നീട് അവസരം ലഭിക്കുന്നതല്ല.
August 21, 2014
ജൈവ വൈവിധ്യ കോൺഗ്രസ്സ്
കുട്ടികളുടെ ഏഴാമത് ജൈവവൈവിധ്യ കോൺഗ്രസ്സുമായി ബന്ധപെട്ട വിശദവിവരങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക
നോട്ടീസ്
അയൺഗുളിക വിതരണം
2014-15
അയൺ ഗുളിക വിതരണവുമായി ബന്ധപെട്ട് ഓൺലൈൻ
ഡാറ്റാ എൻട്രി നടത്തുന്നതിലേക്കായി സ്കൂളുകളിലെ
എസ്.ഐ.ടി.സി മാർക്കും , ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിനും പരിശീലനം നൽകുന്നു.ഇരിട്ടി
ഉപജില്ലയിലെ ഹൈസ്കൂളുകളിലെ എസ്.ഐ.ടി.സി മാർക്കും , ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിനും
25-8-2014 ന് 10 മണിക്ക് തലശ്ശേരി ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചും , യു.പി
സ്കൂളുകളിലെ എസ്.ഐ.ടി.സിക്ക് /കമ്പ്യൂട്ടർ പ്രാവീണ്യമുള്ള അദ്ധ്യാപകന് 27-8-2014 ന്
ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ചും പരിശീലനം നൽകുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും
അവരുടെ സ്കൂളിലെ എസ്.ഐ.ടി.സി /കമ്പ്യൂട്ടർ പ്രാവീണ്യമുള്ള അദ്ധ്യാപകൻ പ്രസ്തുത
പരിശീലന പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
August 13, 2014
സബ് ജില്ലാതല ഗെയിംസ് മത് സരം -സമയക്രമം
സബ് ജില്ലാ തല ഗെയിംസ് മത് സരങ്ങളുടെ വേദിയും സമയവും അറിയുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
August 01, 2014
VERY URGENT
2009-10 മുതൽ 2013-14 വരെയുള്ള കാലയളവിലെ ഒ.ബി.സി , ഒ.ഇ.സി വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 4-8-2014ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ് . പ്രസ്തുത വിവരങ്ങൾ ക്രോഡീകരിച്ച്
5-8-2014ന് 11 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്.പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
July 31, 2014
ഇൻസ്പയർ അവാർഡ് 2014-15
താഴെ പറയുന്ന സ്കൂളുകൾ ഇൻസ്പയർ അവാർഡുമായി ബന്ധപെട്ട ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതായി കാണുന്നില്ല. പ്രസ്തുതുത സ്കൂളുകൾ 1-8-2014 ന് 3 മണിക്ക് മുമ്പായി രജിസ്ട്രേഷൻ നടത്തി,നോമിനേഷൻ ഫയൽ ചെയ്യേണ്ടതാണ്. സ്കൂളുകളുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
ക്ളസ്റ്റർ ട്രയിനിംഗ്
2-8-2014ലെ ക്ളസ്റ്റർ ട്രയിനിംഗ് - ട്രയിനിംഗ് സെന്ററുകൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.July 25, 2014
ഉച്ചഭക്ഷണ പരിപാടി
2014-15
ഭക്ഷ്യ സുരക്ഷാ
റഗുലേഷൻ ആക്ട്
സ്കൂൾ ഉച്ചഭക്ഷണ പരിപാടി
കേന്ദ്ര ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലെ ചട്ടങ്ങളും
നിയന്ത്രണങ്ങളും അനുസരിച്ച് നടപ്പിലാക്കുന്നതുമായി ബന്ധപെട്ട സർക്കുലറിനായി ഇവിടെ ക്ളിക്ക്ചെയ്യുക .പ്രസ്തുത നിയമത്തിന്റെ ഭാഗമായി എല്ലാ
സ്കൂളുകളും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ അടിയന്തിരമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
നിർദ്ദേശങ്ങൾ
1.അപേക്ഷാ ഫോറത്തിനായി
ഇവിടെ ക്ളിക്ക് ചെയ്യുക.
2.പാചകത്തൊഴിലാളിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാത്യകയ്ക്കായി ഇവിടെക്ളിക്ക് ചെയ്യുക.
3.സ്കൂളിൽ ഉപയോഗി ക്കുന്ന വെള്ളം അംഗീക്യത ലാബുകളിൽ പരിശോധിച്ചതിന്റെ
പരിശോധനാ റിപ്പോർട്ട് അപേക്ഷയോടൊപ്പം സമർപ്പിക്കേ ണ്ടതാണ്.
(കണ്ണൂർ ,താണയിലുള്ള വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്)
4. ഒരു വർഷത്തേക്ക്
100/- രൂപാ നിരക്കിൽ 5 വർഷത്തേക്ക് 500/- രൂപ അടച്ചതിന്റെ ചലാൻ (ഹെഡ് ഓഫ് അക്കൗണ്ട്
:0210-04-800-97-02 Purpose :
Registration Fee for FSS Act 2006 )
5. അപേക്ഷയിൽ പ്രധാനാദ്ധ്യാപകന്റെ
ഫോട്ടോ പതിക്കേണ്ട താണ്.പ്രധാനാദ്ധ്യാപകന്റെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സമർപ്പിക്കേണ്ട താണ്.
6. പൂർണ്ണമായും പൂരിപ്പിച്ച
അപേക്ഷ , പാചകത്തൊഴിലാളിയുടെ ഫോട്ടോ പതിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ,വെള്ളത്തിന്റെ
പരിശോധനാ റിപോർട്ട് ,ചലാൻ എന്നിവ സഹിതം അതാത് പഞ്ചായത്തിലെ ഫുഡ് ഇൻസ്പെക്ടർമാരെ സമീപിക്കേണ്ട താണ്.
July 23, 2014
സംയോജിത വിദ്യാഭ്യാസ പദ്ധതി (IED & IEDSS) 2014-15
2014-15 വർഷത്തെ സാമ്പത്തിക സഹായം ലഭിക്കുന്നതിനായി , പ്രത്യേക പരിഗണന അർഹിക്കുന്ന റിന്യൂവൽ വിഭാഗത്തിൽ പെടുന്ന കുട്ടികളുടെ ലിസ്റ്റ് നിർദ്ദിഷ്ട പ്രൊഫോർമയിൽ ജൂലൈ 31നകം ഉപജിലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാ ണ്. പ്രൊഫോർമയോടൊപ്പം ബാങ്ക് പാസ്സ്ബുക്കിന്റെ സാക്ഷ്യപെടുത്തിയ പകർപ്പും ഹാജരാക്കേണ്ടതാണ്. പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
മുൻവർഷത്തിൽ അർഹരായ വിദ്യാർത്ഥികളുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.റിന്യൂവൽ ലിസ്റ്റ് , ഫ്രെഷ് ലിസ്റ്റ്
മുൻവർഷത്തിൽ അർഹരായ വിദ്യാർത്ഥികളുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.റിന്യൂവൽ ലിസ്റ്റ് , ഫ്രെഷ് ലിസ്റ്റ്
July 21, 2014
ഇൻസ്പയർ അവാർഡ്
2014-15
ഇൻസ്പയർ അവാർഡ് മേള 2014 ആഗസ്ത് 16 ന് ചൊവ്വ
എച്ച്.എസ്.എസിൽ വച്ച് നടത്തുന്നതാണ്.രജിസ്ട്രേഷൻ
രാവിലെ 9 മണി മുതൽ.
ഇതുമായി
ബന്ധപെട്ട പ്രധാന കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
1)പ്രൊജക്ടുകളുടെ നിലവാരം കാത്തു സൂക്ഷിക്കുക.50% എങ്കിലും
ധനവിനിയോഗം
ഉണ്ടായിരിക്കണം
വിഷയം :
Main : Science
& Society
Sub Theme : Soil
, Water , Energy
Maths : Maths in
Day to day Life
മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന 15% കുട്ടികളെ സംസ്ഥാന
തലത്തിലേക്ക്
പരിഗണിക്കുന്നതാണ്.
ഇൻസ്പയർ അവാർഡ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികളേയും
മേളയിൽ പങ്കെടുപ്പിക്കേണ്ടതാണ്.
Subscribe to:
Posts (Atom)